For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സംവിധായകന്‍ പറഞ്ഞു, വെളിപ്പെടുത്തി ശ്രീനിവാസന്‍

  |

  തലമുറ വ്യത്യാസമില്ലാതെയാണ് മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവസാന്‍. നടന്റെ പഴയ സിനിമകള്‍ പ്രേക്ഷകര്‍ ഇന്നും നെഞ്ചിലേറ്റുന്നുണ്ട്. ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്ദേശം തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്. ശ്രീനിവാസന്‍ ചിത്രങ്ങളെല്ലാം കാലത്തിനൊത്ത് സഞ്ചരിക്കുന്നതാണ്.

  മമ്മൂക്കയുടെ അടുത്ത് പഠിക്കാന്‍ പോയി; മൂന്ന് മണിക്കൂറത്തെ അനുഭവം പറഞ്ഞ് ആസിഫ് അലി...

  സിനിമ പോലെ തന്നെ നടന്റെ പല നിലപാടുകളും തുറന്ന് പറച്ചിലുകളും വലിയ ചര്‍ച്ചയാവാറുണ്ട്. ഇത് പലപ്പോഴും സൗഹൃദങ്ങളെ പോലും ബാധിക്കാറുണ്ട്. ഭാര്യ വിമല ഒരിക്കല്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ശ്രീവാസന്റെ വാക്കുകളാണ്. കുതിരവട്ടെ പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ടാക്കാന്‍ ഒരു സംവിധായകന്‍ സമീപിച്ചിരുന്നു എന്നാണ് പറയുന്നത്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

  ഭുവനേശ്വരിയെ കണ്ടപ്പോഴെ ഇഷ്ടം തോന്നി; തന്റെ നമ്പര്‍ വേണ്ടെന്ന് പറഞ്ഞു, പ്രണയകഥ വെളിപ്പെടുത്തി ശ്രീശാന്ത്

  ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ... ''സിനിമയില്‍ എത്തിയ സമയമായിരുന്നു.. ആ സമയം ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ നിന്ന് ഓഫര്‍ ലഭിച്ചു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന ചിത്രമായിരുന്നു. പിന്‍കാലത്ത് അറിയാന്‍ കഴിഞ്ഞു മമ്മൂട്ടി തനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെന്ന്. സംവിധായകനെ കുറിച്ച് തിരക്കിയിട്ടായിരുന്നു ജോയിന്‍ ചെയ്തത്‌. ഇതിന് മുന്‍പ് സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്.

  സെറ്റില്‍ ചെന്നപ്പോള്‍ സംവിധായകന്‍ മാറി നില്‍ക്കുന്നതാണ് കണ്ടത്. സിനിമയില്‍ സഹസംവിധായകനായിട്ടൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു ക്യാമറ ചെയ്തിരുന്നത്. അദ്ദേഹം സംവിധായകനോട് മുഖം കറുത്ത് സംസാരിക്കുന്നത് കണ്ടിട്ടിരുന്നു. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഇദ്ദേഹം അധികം ഒന്നും പറയാറില്ലായിരുന്നു. ആ സമയത്ത് ഇവര്‍ പേരെടുത്തിരുന്നു. അങ്ങനെ തന്റെ ഷോട്ട് എത്തി. അദ്ദേഹം തന്നെ വിളിച്ചു. ഒരു വീട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. സീന്‍ എടുക്കുന്നതിന് മുന്‍പ്‌
  തന്നെ പുറകിലേയ്ക്ക് വിളിച്ച് കൊണ്ട് പോയി. എന്നിട്ട് പറഞ്ഞു. 'ഇത് നിങ്ങളുടെ ആദ്യത്തെ ഷേട്ടാണ്. ഈ ഷോട്ടില്‍ ഒരു കലക്ക് കലക്കണമെന്ന്'പറഞ്ഞു. ഞാന്‍ എങ്ങനെയാണെന്ന് ചോദിച്ചു.

  വീട്ടിലേയ്ക്ക് വന്നിട്ട് കോളിംഗ് ബെല്‍ അടിക്കുന്ന ഷോട്ടാണ്. ഈ കോളിംഗ് ബെല്‍ അടിക്കുന്ന ഷോട്ടില്‍ എങ്ങനെയാണ് ഞാന്‍ കലക്കേണ്ടത് എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. അതായത് അതൊരു ബെസ്റ്റ് കോമഡി ആയിരിക്കണം. നിങ്ങള്‍ നടന്നു വരുന്നതും കോളിംഗ് ബെല്‍ അടിക്കുന്നതും. കൂടാതെ കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ട് ആക്കണമെന്നും പറഞ്ഞു. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പുള്ളി അവിടെ ജീവിച്ചോട്ടെ അദ്ദേഹത്തെ ഔട്ടാക്കാനൊന്നും താന്‍ പോകുന്നില്ലെന്ന് മറുപടിയും നല്‍കി. അല്ല നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് പുള്ളി തന്നോട് വീണ്ടും പറഞ്ഞു. താന്‍ അങ്ങനെ വിചാരിക്കുന്നില്ലെന്ന് തിരിച്ചും പറഞ്ഞു.

  എന്നാല്‍ ഷോട്ട് താന്‍ പറഞ്ഞത് പോലെ തന്നെ ചെയ്യണമെന്ന് വീണ്ടും ആവര്‍ത്തിച്ചു. സീന്‍ കണ്ടാല്‍ ആളുകള്‍ ചിരിക്കണം. പക്ഷെ തനിക്ക് അത മനസ്സിലായില്ലായിരുന്നു. അദ്ദേഹത്തിനോട് പറഞ്ഞപ്പോള്‍ നടക്കുന്നത് തനിക്ക് കാണിച്ചു തന്നു. കാലൊക്കെ പിണച്ച് വെച്ച് കൊണ്ടായിരുന്നു നടത്തം. ഇത് താന്‍ ക്യാമറമാനോട് പറഞ്ഞു. അവനോട് പോകന്‍ പറ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ആ കോളിംഗ് ബെല്‍ സീന്‍ താന്‍ ചെയ്തിരുന്നു. പിന്നീടാണ് ഒരു കാര്യം മനസ്സിലായത് അയാള്‍ പുനൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിട്ടില്ലെന്ന്. ഒരു മാസത്തെ ഒരു കോഴ്സിന് പോയത് ആയിരുന്നു. ആ സര്‍ട്ടിഫിക്കറ്റ് വെച്ച് നിര്‍മ്മാതാവിനെ പറ്റിക്കുകയായിരുന്നു എന്ന്'' ശ്രീനിവസാന്‍ പറഞ്ഞ് നിര്‍ത്തി.

  Read more about: sreenivasan kuthiravattam pappu
  English summary
  Sreenivasan Opens Up About Kuthiravattam Pappu, throwback interview Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X