»   » ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം കണ്ടുപിടിച്ചത് ശ്രീനിവാസന്‍! അതും എങ്ങനെയാണെന്നോ??

ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം കണ്ടുപിടിച്ചത് ശ്രീനിവാസന്‍! അതും എങ്ങനെയാണെന്നോ??

Posted By:
Subscribe to Filmibeat Malayalam

ഒന്നിച്ച് ഒരുപാട് സിനിമകളിലഭിനയിച്ച താരജോഡികളായിരുന്നു ജയറാമും പാര്‍വതിയും. സിനിമയുടെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായ താരങ്ങള്‍ 1992 ലായിരുന്നു വിവാഹിതരായത്. അതീവ രഹസ്യമായി ഇരുവരും കൊണ്ട് നടന്ന പ്രണയമായിരുന്നെങ്കിലും ശ്രീനിവാസന്‍ ഇത് കണ്ടുപിടിക്കുകയായിരുന്നു.

ഒരു വയസ് പോലും ആയിട്ടില്ല, അതിന് മുമ്പ് താരപുത്രന് പിതാവിന്റെ വക 1.30 കോടിയുടെ സമ്മാനം!

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയില്‍ നിന്നും തങ്ങളുടെ പ്രണയം ശ്രീനിവാസന്‍ കണ്ടെത്തിയത് എങ്ങനെയാണെന്ന് ജയറാം തുറന്ന് പറഞ്ഞിരിക്കുന്നത്. ശ്രീനിവാസനും ജയറാമും നായകന്മാരായി അഭിനയിച്ച തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആ സത്യം പുറത്തറിയുന്നത്.

ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം

മലയാള സിനിമയിലെ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം സിനിമയുടെ ലൊക്കേഷനുകളില്‍ നിന്നായിരുന്നു തുടങ്ങിയിരുന്നത്. എല്ലാവര്‍ക്കും അങ്ങനെ എന്തോ ഒന്ന് ഇല്ലേ എന്ന സംശയം തോന്നിയിരുന്നെങ്കിലും അത് കണ്ടെത്തിയത് നടന്‍ ശ്രീനിവാസനായിരുന്നു.

തലയണമന്ത്രം ലൊക്കേഷന്‍


ജയറാം, ശ്രീനിവാസന്‍, ഉര്‍വശി, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു തലയണമന്ത്രം. ചിത്രീകരണത്തനിടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു അവരു തമ്മില്‍ പ്രണയത്തിലാണോ എന്നറിയാന്‍ ശ്രീനിവാസനെ ഏല്‍പ്പിച്ചിരുന്നത്.

ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ

ഒരു ദിവസം ജയറാം ലൊക്കേഷനിലേക്ക് ആദ്യം വരുന്നു. കുറച്ച് കഴിഞ്ഞ് പാര്‍വതിയും വന്നു. കുറച്ച് നേരം ഞങ്ങളെ നോക്കി നിന്ന ശ്രീനിവാസന്‍ അപ്പോള്‍ തന്നെ സത്യന്‍ അന്തിക്കാടിനെ വിളിച്ച് സംഗതി സത്യമാണ് ഇവര്‍ തമ്മില്‍ പ്രേമത്തിലാണെന്ന് പറയുകയായിരുന്നു.

കണ്ടുപിടുത്തം ഇങ്ങനെയായിരുന്നു

ആ ലൊക്കേഷനിലെ എല്ലാവരോടും ജയറാം സംസാരിച്ചിരുന്നു. എന്നാല്‍ പാര്‍വതിയോട് മാത്രം സംസാരിക്കുന്നില്ലായിരുന്നു. ഒരു ഗുഡ്‌മോണിംഗ് പോലും പറയുന്നില്ലായിരുന്നു. ഇതോടെയായിരുന്നു ജയറാമും പാര്‍വതിയും പ്രണയത്തിലാണെന്ന് ശ്രീനിവാസന്‍ കണ്ടെത്തിയത്.

English summary
Sreenivasan who has found out from Jayaram's and Parvathy's love!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X