For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭുവനേശ്വരിയെ കണ്ടപ്പോഴെ ഇഷ്ടം തോന്നി; തന്റെ നമ്പര്‍ വേണ്ടെന്ന് പറഞ്ഞു, പ്രണയകഥ വെളിപ്പെടുത്തി ശ്രീശാന്ത്

  |

  മലയാളികളുടെ സ്വകാര്യ അഭിമാനമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കുടുങ്ങുന്നത്. ഇതോടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം ഇരുട്ടിലാവുകയായിരുന്നു. പിന്നീട് നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് താരം കടന്നു പോയത്. അടുത്തിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ചത്. ഇത് കേരളീയരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

  സംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം

  ക്രിക്കറ്റിന് പുറമേ അഭിനയവും ആലാപനവും തനിക്ക് വഴങ്ങുമെന്ന് ശ്രീശാന്ത് തെളിയിച്ചിട്ടുണ്ട്. സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ് ശ്രീശാന്ത്. ഇപ്പോഴിത ജീവിതത്തില്‍ കടന്നു പോയ വിഷമ കാലഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീശാന്ത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പണം തരും പടം ഷോയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ വിവാഹത്തെ കുറിച്ചും ഭാര്യ നല്‍കുന്ന പിന്തുണയെ കുറിച്ചും പറയുന്നുണ്ട്.

  സംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം

  ശ്രീശാന്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. ലവ് മാര്യേജാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യം കാണുന്നത്. വി ഐപി സീറ്റിലായിരുന്നു അവര്‍. ആ മാച്ചില്‍ ഞാന്‍ കളിക്കുന്നുണ്ടായിരുന്നില്ല. രാജസ്ഥാനിലെ ഒരു റോയല്‍ ഫാമിലിയിലെയാണ് അവര്‍. കണ്ടപ്പോള്‍ത്തന്നെ എനിക്ക് ആ കുട്ടിയെ ഇഷ്ടമായി. എന്റെ നമ്പര്‍ വേണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അവരുടെ കസിന്‍ നമ്പര്‍ മേടിച്ചു.

  കള്ള നമ്പറാണെന്ന് പറഞ്ഞ് അവര്‍ പരീക്ഷിക്കാനായി വിളിച്ചിരുന്നു. കസിനായിരുന്നു വിളിച്ചത്. കോണ്ടാക്റ്റ് കീപ് ചെയ്യാമെന്ന് പറഞ്ഞ് അന്ന് ഭാര്യ സംസാരിച്ചിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് പിന്നീട് കോള്‍ വന്നത്. അന്ന് അവള്‍ ലെവന്‍ത്തില്‍ പഠിക്കുകയായിരുന്നു. പെര്‍ഫോമന്‍സില്ലാതെ നിന്നിരുന്ന സമയത്തായിരുന്നു പിന്നീട് എനിക്ക് കോള്‍ വന്നത്. വേള്‍ഡ് കപ്പ് ജയിച്ചാല്‍ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള് ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേയെന്നായിരുന്നു അവരുടെ ചോദ്യങ്ങള്‍.

  ആ സമയത്ത് എനിക്ക് ഇന്‍ജ്വറി വന്നിരുന്നു. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വൈഫിന്റെ അമ്മയോട് ആ സമയത്ത് സംസാരിച്ചിരുന്നു. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോള്‍ വീല്‍ചെയറിലാണ്, ഇനി കളിക്കാന്‍ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റര്‍ ശ്രീശാന്തിനെയല്ല മകള്‍ വിവാഹം ചെയ്യുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് കെട്ടുന്നതെന്ന് കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷമായി''; താരം പറഞ്ഞു.

  ''എന്റെ ഫാദറിന്‍ലോ എന്നെ ആദ്യമായി കാണുന്നത് കോര്‍ട്ടില്‍ വെച്ചാണ്. വിട്ടേക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത് ന്യൂസുകാരൊക്കെ എന്നെ എടുത്തിട്ട് അലക്കുകയായിരുന്നു. ആ സിറ്റുവേഷിലാണ് കല്യാണം ഉറപ്പിക്കുന്നത്. ഞാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ അതുപോലെ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ഫുഡ് പോലെ അതുപോലെയാണ് കഴിച്ചത്. ഞങ്ങളെല്ലാം കൂടെയുണ്ടെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത്'' ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  സിനിമയില്‍ എത്തിയതിനെ കുറിച്ചും ശ്രീശാന്ത് പറയുന്നുണ്ട്. 'ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് സര്‍പ്രൈസായി പൂജ ബട്ട് വന്നിരുന്നു. അപ്പോള്‍ തന്നെ മഹേഷ് ഭട്ടിനെ വിളിച്ചത്. അങ്ങനെയാണ് സിനിമയില്‍ അവസരം കിട്ടിയത്. അതുപോലെ ഡാന്‍സ് ഷോയിലും പോയത് അവളുടെ നിര്‍ബന്ധപ്രകാരമായാണ്. എന്റെ കുലദേവതയുടെ പേരും ഭുവനേശ്വരി ദേവി എന്നാണ്. ഇതൊക്കെയൊരു നിമിത്തമാണ്, ഞാന്‍ നല്ല വിശ്വാസിയാണ്. വിലക്ക് മാറിയപ്പോഴും ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചതെന്നും' ശ്രീശാന്ത് പറഞ്ഞു.

  Read more about: bhuvneshwari sreesanth
  English summary
  Sreesanth Opens Up About His Love Story With Wife Bhuvneshwari, viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X