For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാൽ മമ്മൂട്ടി ചിത്രത്തിൽ സംവിധായകനോട് ചാൻസ് തേടി ഷാരൂഖ് ഖാൻ, കാരണം ജൂഹി ചവ്ല

  |

  ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഹരികൃഷ്ണൻസ് ചർച്ച വിഷയമാണ്. 1998 ൽ മോഹൻലാൽ മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് ഫാസിൽ സംവിധാനം സംവിധാനം വൻ വിജയമായിരുന്നു.തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടുന്നതിനോടൊപ്പം തന്നെ വലിയ വിവാദങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. ഇരട്ട ക്ലൈമാക്സ് ആയിരുന്നു ചിത്രം നേരിടണ്ടി വന്ന വിമർശനം

  ഹരിയും കൃഷ്ണനുമായി മോഹൻലാലും മമ്മൂട്ടിയും എത്തിയപ്പോൾ നായികയായി എത്തിയത് ബോളിവുഡ് താരം ജൂഹി ചാവ്ലയായിരുന്നു. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന മീര എന്ന കഥാപാത്രത്തെയാണ് ജൂഹി ചിത്രത്തിൽ അവതരിപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയും ഒരുപോലെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ചിത്രം പുറത്തെത്തിയത്. അതിനാൽ തന്നെ നായികയെ ആര് സ്വന്തമാക്കും എന്നത് ആരാധകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത ചിത്രത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ വേഷം ചോദിച്ചെത്തിയതിനെ കുറിച്ച് സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം വെളിപ്പെടുത്തിയത്.

  ഊട്ടിയിൽ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ ഷരൂഖ് ഖാനും മറ്റൊരു ചിത്രത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്നു. ഷാരൂഖ് ജൂഹിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളണ്. എന്നും വൈകുന്നേരം ജൂഹിയെ കാണാനായി ഷാരൂഖ് സെറ്റിലെത്തും. ബോളിവുഡ് സെറ്റൊക്കെ എന്ത്, ഇതാണ് സെറ്റ്, ആ ഡയറക്ടറിനേയും അഭിനേതാക്കളേയും കാണണം. എന്തൊരു ഹോളി അന്തരീക്ഷമാണെന്നൊക്കെ പറഞ്ഞ് ഷാരൂഖിനെ കൊതിപ്പിക്കുമായിരുന്നു. ഒരു ദിവസം ഈ സിനിമയിൽ തനിക്ക് ഒരു ചെറിയ റോൾ എങ്കിലും തരണമെന്ന് പറഞ്ഞ് ഷാരൂഖ് തന്റെ മുന്നിൽ എത്തി.

  ചിത്രത്തിൽ ഷാരൂഖിനെ എങ്ങനെ കൊണ്ട് വരുമെന്ന് അറിയില്ല. ഒടുവിൽ മമ്മൂട്ടിയോ മോഹൻലാലിനോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ ഷാരൂഖ് ജൂഹയുടെ കൈ പിടിച്ച് നടന്ന് പോകുന്ന രംഗം ആലോചിച്ചു. എന്നാൽ പിന്നീട് ഒരു ആർട്ടിഫിഷ്യാലിറ്റി വേണ്ടെന്ന് വെച്ച് വിട്ടുകളയുകയായിരുന്നെന്നു ഫാസിൽ പറയുന്നു.

  ഹരികൃഷ്ണൻസിലെ ഒരു പ്രധാന കഥാപാത്രമാണ് മീരയുടെ സുഹൃത്തായ ഗുപ്തൻ. സംവിധായകൻ രാജീവ് മേനോനാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. ഈ വേഷത്തിൽ ആദ്യം പരിഗണിച്ചത് ഷാരൂഖ് ഖാനെ ആയിരുന്നു. അദ്ദേഹത്തിന്റെ തിരക്ക് കൊണ്ട് ഈ കഥാപാത്രം രാജീവിൽ എത്തുകയായിരുന്നു. രജീവ് മേനോൻ ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.നടൻ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു

  ഹരികഷ്ണൻസ് എന്ന ചിത്രം എടുക്കാനുള്ള സന്ദർഭവും സംവിധായകൻ പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടേതായ സിനിമകളിൽ ശോഭിച്ചു നിന്നിരുന്ന കാലം.

  ഒരു സീനിയർ ടെക്നീഷ്യൻ എന്ന രീതിയിലും അവരു രണ്ടു പേരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ആളെന്ന രീതിയിലും അവരെ രണ്ടു പേരെയും വെച്ചൊരു പടം ചെയ്യണം എന്ന കൗതുകത്താലും ഉണ്ടായ സിനിമയാണ് ‘ഹരികൃഷ്ണൻസ്.' ഒരു കൗതുകത്തിന്‍റെ പുറത്തു ചെയ്ത സിനിമയാണെങ്കിലും അതൊരു തട്ടിക്കൂട്ട് പടമൊന്നുമല്ല. മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവരെ മുന്നിൽ നിർത്തി കോമാളിത്തരങ്ങൾ ഒക്കെ കാണിക്കുമെങ്കിലും ചിത്രത്തിൽ ' ആഴത്തിൽ പറഞ്ഞു പോവുന്ന ഒരു സ്റ്റോറിയുണ്ട്, അതിന്റെ അന്വേഷണവുമുണ്ട്.

  ചിത്രത്തിൽ നടിയായ മീരയെ ആർക്കു കിട്ടുമന്നതായിരുന്നു മെയിൻ പ്രശ്നം. മോഹൻലാലിന് കിട്ടിയാൽ മമ്മൂട്ടി ഫാൻസിനും മമ്മൂട്ടിക്ക് കിട്ടിയാൽ മോഹൻലാൽ ഫാൻസിനും നിരാശയാകും. അപ്പോൾ തോന്നിയ കൗതുകമാണ് ക്ലൈമാക്സ്. മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടുന്നതായി രണ്ട് ക്ലൈമാക്സ് ചിത്രീകരിച്ചു. കൂടാതെ ആർക്കും കിട്ടാത്തതായുള്ള ക്ലൈമാക്സും എടുത്തു. പക്ഷേ കുഴപ്പങ്ങളുടെ തുടക്കം മദ്രാസിലെ പ്രിവ്യൂവിന് ശേഷമാണ്. ആ പ്രിവൂവിൽ കാണിച്ച ചിത്രത്തിൽ ആർക്കാണ് കിട്ടിയതെന്ന് കാണിക്കുന്നില്ല. മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് പ്രേക്ഷകരോട് ചോദിക്കും, ആർക്ക് കിട്ടിയെന്ന് അറിയേണ്ടേ? ദേ ഇയാൾക്ക് എന്നു പറഞ്ഞ് പരസ്പരം കൈചൂണ്ടുന്നതാണ്. അവിടെയാണ് ഞാനാ പടം ഫിനിഷ് ചെയ്തത്. പക്ഷേ പ്രിവ്യൂ കണ്ട കുറേ സ്ത്രീകൾ വന്ന് കഷ്ടമായി പോയി, ഞങ്ങളെ പറ്റിച്ചതു പോലെയായി, ആർക്കു കിട്ടിയാലും എന്താ, ആർക്കാണ് കിട്ടിയതെന്ന് കാണിച്ചു കൂടെ എന്നൊക്കെ ചോദിച്ചു.

  21 Years Of Harikrishnans | 21 വര്‍ഷത്തിനിപ്പുറവും എവര്‍ഗ്രീന്‍ ഹിറ്റായി ഹരികൃഷ്ണന്‍സ്

  അപ്പോഴാണ് മറ്റൊരു ഐഡിയ തോന്നിയത്.ഞാൻ എത്ര പ്രിന്റുണ്ടെന്നു തിരക്കി, ആകെ 32 പ്രിന്റ്. 16 പ്രിന്റിൽ മോഹൻലാലിനു കിട്ടട്ടെ, 16 എണ്ണത്തിൽ മമ്മൂട്ടിയ്ക്ക് കിട്ടുന്നതായും വെച്ചേക്കൂ എന്നു പറഞ്ഞ് ഞാനെന്റെ പരിപാടി തീർത്തു. പിന്നെ അതു വിവാദമൊക്കെയായി. കൗതുകത്തിനു വേണ്ടി ഒരു പടം ചെയ്തു, ആ കൗതുകം ഞാൻ അവസാനം വരെ കാക്കുകയും ചെയ്തു. ഫാസിൽ പറഞ്ഞു.

  English summary
  SRK Has Asked For A Role In Mammootty And Mohanlal Starrer Harikrishnans Revealed Fazil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X