മമ്മൂട്ടിയുമായി അടുപ്പമുണ്ട്! മോഹന്‍ലാലിന് അന്ന് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സംവിധായകന്‍!

Recommended Video

Senior director stanley jose about mohanlal and mammootty

മലയാള സിനിമയിലെ പഴയകാല സംവിധായകരിലൊരാളാണ് സ്റ്റാന്‍ലി ജോസ്. ഹിറ്റ് സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന പല സംവിധായകരുടേയും ഗുരു കൂടിയാണ് അദ്ദേഹം. തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമകള്‍ക്ക് പിന്നില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഉദയ സ്റ്റുഡിയോയ്ക്ക് വേണ്ടിയും അദ്ദേഹം സിനിമകളൊരുക്കിയിരുന്നു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു വേഴാമ്പല്‍. ശ്രീദേവി മികച്ച നടിയായി മാറുമെന്ന് അന്ന് തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത സൗഹൃദമുണ്ട് അദ്ദേഹത്തിന്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിനെ പരിചയപ്പെട്ടത്. ഇന്നത്തെ നിലയിലേക്ക് താനെത്തുമെന്ന് അന്ന് മോഹന്‍ലാല്‍ കരുതിയിരുന്നില്ല. ആദ്യമൊരു കീര്‍ത്തനമൊക്കെ അദ്ദേഹം പാടിത്തന്നിരുന്നു. ആളൊരു രസികനാണെന്ന് അപ്പോഴേ മനസ്സിലായിരുന്നു. എല്ലാവരേയും സോപ്പിടുന്ന സ്വഭാവമുണ്ടായിരുന്നു ആളിനെന്നും അദ്ദേഹം ഓര്‍ക്കുന്നു.

Mammootty, Mohanlal

ആ സമയത്ത് ശങ്കര്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. കൊടൈക്കനാലില്‍ വരുന്ന ടൂറിസ്റ്റുുകളെല്ലാം ശങ്കറിനെ കാണാനായി തിരക്ക് കൂട്ടുകയായിരുന്നു. കാണാനും ഓട്ടോഗ്രാഫ് നേടാനുമൊക്കെയായുള്ള നെട്ടോട്ടത്തിലായിരുന്നു വരുന്നവരെല്ലാം. ശങ്കറിന്റെ തിരക്ക് കണ്ട് മോഹന്‍ലാല്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നു. ഭാവിയില്‍ അതിനേക്കാളും വലിയ താരമായി താന്‍ മാറുമെന്ന് മോഹന്‍ലാല്‍ കരുതിയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X