»   » താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള സിനിമയിലെ താരപുത്രികള്‍!

താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള സിനിമയിലെ താരപുത്രികള്‍!

Posted By:
Subscribe to Filmibeat Malayalam
താരപുത്രിമാർ എവിടെ | filmibeat Malayalam

മലയാള ഇപ്പോള്‍ മക്കള്‍ യുഗത്തിലേക്കാണ് നീങ്ങുന്നത്. താരരാജാക്കന്‍മാരുടേത് അടക്കം നിരവധി പുത്രന്‍മാരാണ് സിനിമയില്‍ തുടക്കം കുറിച്ചിട്ടുള്ളത്. നേരത്തെ അരങ്ങേറിയവരില്‍ പലരും സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദി അരങ്ങ് തകര്‍ക്കുകയാണ്. മുകേഷിന്റെ മകന്‍ നായകനായെത്തുന്ന കല്യാണം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലേക്ക് കടന്നിട്ടുണ്ട്. മറ്റൊരു താരപുത്രനായ കാളിദാസ് പൂമരവുമായി ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.

താരരാജാവിന്‍റെ മകനായിട്ടും പ്രണവിന് എങ്ങനെ ഇത്ര സിംപിളാകാന്‍ കഴിയുന്നു? ജീവിതശൈലി അത്ഭുതപ്പെടുത്തി!

ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ്, ശ്രാവണ്‍ തുടങ്ങി താരപുത്രന്‍മാരുടെ ലിസ്റ്റ് നീളുകയാണ്. എന്നാല്‍ താരപുത്രന്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ എവിടെയാണ് നമ്മുടെ താരപുത്രികളെന്നാണ് ആരാധകരുടെ ചോദ്യം. താരങ്ങള്‍ക്ക് പിന്നാലെ സിനിമയിലേക്കെത്തുന്ന മക്കള്‍ക്കും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചില താരപ്രവേശങ്ങളുണ്ട്. എന്നാല്‍ താരപുത്രികളില്‍ പലരും സിനിമയിലെത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചവരും അല്ലാത്തവരുമായ താരപുത്രികളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

ദിലീപിന്റെ മീനൂട്ടി

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ മകളായ മീനാക്ഷിയെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്നൊരു സിനിമാ അരങ്ങേറ്റം കൂടിയാണ് മീനാക്ഷിയുടേത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരപുത്രിയോ അച്ഛനോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാലിന്റെ മകള്‍

പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാവര്‍ക്കും അറിയേണ്ടത് വിസ്മയയുടെ കാര്യത്തെക്കുറിച്ചാണ്. പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് വിസ്മയ. ഏട്ടന് പിന്നാലെ അനിയത്തിക്കുട്ടിയും സിനിമയിലേക്കെത്തുമോയെന്നാണ് ആരാധകരുടെ ചോദ്യം.

ജയറാമിന്റെ മകള്‍

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരുന്നൊരു കാര്യം കൂടിയായിരുന്നു ഇത്. ചേട്ടന് പിന്നാലെ അനുജത്തി മാളവികയും സിനിമയിലേക്കെത്തുമോയെന്ന തരത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും താരകുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇന്ദ്രജിത്തിന് പിന്നാലെ മക്കളുമെത്തി

സുകുമാരന്റെയും മല്ലികയുടെയും പിന്നാലെ സിനിമയിലേക്കെത്തിയതാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളുമായി ഈ സഹോദരങ്ങള്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മകളായ നക്ഷത്രയും പ്രാര്‍ത്ഥനയും സിനിമയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരാള്‍ ആലാപനത്തിലും മറ്റേയാള്‍ അഭിനയത്തിലും.

കല്‍പനയ്ക്ക് പിന്നാലെ ശ്രീമയി

ആരാധകരെയും സിനിമാപ്രവര്‍ത്തകരെയും വേദനയിലാഴ്ത്തിയൊരു മരണമായിരുന്നു കല്‍പനയുടേത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും അടുത്ത തലമുറയിലെ അംഗവും സിനിമയിലേക്കെത്തുകയാണ്. ശ്രീമയി പേരൊക്ക മാറ്റി സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൃഷ്ണകുമാറിന്റെ മക്കള്‍

സീരിയലിലും സിനിമയിലുമായി നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണകുമാറിന് പിന്നാലെ മൂത്ത മകള്‍ അഹാനയും സിനിമയിലേക്കെത്തിയിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അഹാനയ്ക്ക് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

സുരേഷ് ഗോപിയുടെ മക്കള്‍

സുരേഷ് ഗോപിക്ക് പിന്നാലെ മകന്‍ ഗോകുലും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ഗോകുലിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഗോകുലിന് പിന്നാലെ ആ കുടുംബത്തില്‍ നിന്ന് സഹോദരങ്ങള്‍ സിനിമയിലെത്തുമോയെന്നാണ് ആരാധകരുടെ ചോദ്യം.

മനോജ് കെ ജയന്റെ മകള്‍

മനോജ് കെ ജയന്റെയും ഉര്‍വ്വശിയുടെയും മകളായ കുഞ്ഞാറ്റയ്ക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടോയെന്ന തരത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.

റഹ്മാന്റെ മക്കള്‍

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു റഹ്മാന്‍. സിനിമാപാരമ്പര്യമുണ്ടെങ്കിലും മക്കള്‍ക്ക് അഭിനയത്തില്‍ താല്‍പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭാവിയിലെ താരങ്ങള്‍

ജനിക്കുമ്പോള്‍ മുതല്‍ താരങ്ങളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അത്തരത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരുടെ മക്കളായിരിക്കും അടുത്ത തലമുറയിലെ താരങ്ങളെന്ന തരത്തില്‍ ട്രോളുകള്‍ പുറത്ത് വന്നിരുന്നു.

English summary
Star kids in Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam