»   » ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്‍മാരാണ് ഇപ്പോള്‍ സിനിമയില്‍ അരങ്ങു വാഴുന്നത്. പൃഥ്വിരാജു മുതല്‍ ഫഹദ് ഫാസില്‍ വരെ നിരവധിഹീറോകള്‍ സിനിമയില്‍ എത്തിയത് അച്ഛന്‍മാര്‍ വഴി തന്നെ.

എന്നാല്‍ സിനിമയിലെത്തിയത് അങ്ങനെയാണെങ്കിലും സ്വന്തമായി സിംഹാസനം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു സാധിച്ചു. ഇപ്പോഴും നിരവധി താരപുത്രന്‍മാര്‍ സിനിമയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.

ആരൊക്കെയാണ് മലയാളത്തിലെ പ്രമുഖ താരപുത്രന്‍മാര്‍

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

നടന്‍ സുകുമാരന്റെയും മല്ലികയുടെയും മകനായ പൃഥ്വിരാജിനെ സിനിമയില്‍ കൊണ്ടുവന്നത് സംവിധായകന്‍ രഞ്ജിത്താണ്. നന്ദനത്തിലൂടെ വരുമ്പോള്‍ പൃഥ്വി താരസന്തതിയായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദിയിലും തമിഴിലും അറിയപ്പെടുന്ന നടനായി വളര്‍ന്നു. താരപുത്രന്‍മാരില്‍ പൃഥ്വി തന്നെയാണ് ഒന്നാമന്‍

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

സംവിധായകനും നടനുമായ ഫാസിലിന്റെ മകനായ ഫഹദ് ആദ്യമായി നായകനായത് പിതാവിന്റെ ചിത്രമായ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ ഈ ചിത്രംപരാജയപ്പെട്ടപ്പോള്‍ ഫഹദ് അമേരിക്കയില്‍ പഠനത്തിനു പോയി. തിരിച്ചെത്തിയത് വിജയിച്ച നടനായിട്ടാണ്. ഇന്ന് ഏറ്റവും തിരക്കുള്ള യുവനടനായി ഫഹദ് മാറി.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

മമ്മൂട്ടിയുടെ മകനായിരുന്നു സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുവരെ. ആ ചിത്രം വിജയിക്കുകയും തുടര്‍ന്നു വന്ന ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമാകുകയും ചെയ്തതോടെ ദുല്‍ക്കര്‍ സല്‍മാനും മലയാളത്തിലെ തിരക്കുള്ള യുവതാരമായി.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

സുകുമാരന്റെയും മല്ലികയുടെയും മകനായ ഇന്ദ്രജിത്ത് വിനയന്‍ ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് വന്നത്. എന്നാല്‍ ഇന്ന് തിരക്കുള്ള നായകായി ഇന്ദ്രന്‍ മാറി. അര ഡസനോളം ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനായ വിനീത് അഭിനയം, സംവിധാനം, ഗായകന്‍ എന്നീ നിലകളിലെല്ലാം വിജയിച്ചു. സംവിധാനം ചെയ്ത രണ്ടു ചിത്രവും വന്‍ ഹിറ്റായി.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

നടന്‍ രാഘവന്റെ മകനായ ജിഷ്ണു കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് സിനിമയിലെത്തിയത്. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

ഭരത് ഗോപിയുടെ മകനായ മുരളി തിരക്കഥാകൃത്തായിട്ടാണ് സിനിമയില്‍ വന്നത്. എന്നാല്‍ ഈ അടുത്തകാലത്ത്, ഭ്രമരം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനായി തിളങ്ങി. ഈ അടുത്ത കാലത്തിലൂടെ മികച്ച തിരക്കഥാകൃത്തുമായി.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

നടന്‍ സത്താറിന്റെ മകനായ ക്രിഷ് മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാനിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നല്ല പേരെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ബിജുമേനോനൊപ്പം ചിത്രത്തില്‍ അഭിനയിക്കുകയാണ്.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

നടന്‍ മോഹന്റെ മകനായ വിനു മോഹന്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോഴും നിവവധി ചിത്രങ്ങൡ നായകനായി തുടരുന്നു.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മകനായ മഖ്ബൂല്‍ മാറ്റിനി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഇപ്പോള്‍ നിരവധ ിചിത്രങ്ങളില്‍ നായകന്‍.

ഇവര്‍ മലയാളത്തിന്റെ താരപുത്രന്മാര്‍

പ്രശസ്ത നാടക, സിനിമാ നടനായ എന്‍എന്‍ പിള്ളയുടെ മകനാണ് വിജയരാഘവന്‍. ഗോഡ്ഫാദര്‍, നാടോടി എന്നീ രണ്ട് ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളിലെ മുഖ്യതാരമായിരുന്നു എന്‍എന്‍ പിള്ള

English summary
A whole new bunch of star sons is all set to rock Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam