For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം നിറഞ്ഞ ആശംസകൾ!! മോദിക്ക് ആശംസയുമായി ലാലേട്ടൻ, സന്തോഷം പങ്കുവെച്ച് താരങ്ങൾ..

|

ഇന്ത്യൻ ജനത ആകാംക്ഷയോടെ കാത്തിരുന്ന ഒരു ദിനമായിരുന്നു മെയ് 23. ഇന്ത്യ ഇനി ആര് നയിക്കും എന്ന ചോദ്യത്തിനുളള ഉത്തരമാണ് മെയ് 23 ന് പുറത്തു വന്നത്. മികച്ച ലീഡ് നേടി വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്ന കാഴ്ചയാണ് കാണ്ടത്. രണ്ടാം ടേമിലും എൻഡിഎ സർക്കാർ എത്തിയിരിക്കുകയണ്. മോദിയ്ക്ക് ആശംസ നേർന്ന് സമൂഹിക- സാംസ്കാരിക -സിനിമ- രാഷ്ട്രീയ മേഖലയിലുളള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

സന്തോഷകരമായ മുഹൂർത്തം!! പ്രിയയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മോദി സർക്കാർ വീണ്ടും രാജ്യത്തെത്തിയതിന്റെ സന്തോഷവും ഇവർ പ്രകടിപ്പിച്ചിട്ടുണ്ട്. നടൻ മോഹൻലാൽ മോദിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ആശംസ പങ്കുവെച്ചത്. മോഹൻ ലാലിനെ കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ മോദിയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. രാഷ്ട്രത്തലവന്മാരും സമൂഹ മാധ്യമങ്ങളിലൂടെ മോദിയ്ക്ക് ആശംസ നേർന്നിട്ടുണ്ട്.

ഐറയിലെ കുട്ടി നയൻതാര വിവാഹിതയാകുന്നു!! കല്യാണം ജനുവരിയിൽ...

 ആശംസകൾ

ആശംസകൾ

മോദിയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. മോദിയുടെ ഉയർച്ചകളം അഭിനന്ദിച്ച് താരം രംഗത്തെത്താറുണ്ട്. ഇപ്പോഴിത ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടാ ഘട്ടവും മികച്ച വിജയം സ്വന്തമാക്കിയ മോദിയ്ക്ക് അഭിനന്ദവുമായി ലാലേട്ടൻ എത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു ലാലേട്ടന്റെ ട്വീറ്റ്.

 ഈശ്വരൻ അനുഗ്രഹിക്കട്ടെ

ഈശ്വരൻ അനുഗ്രഹിക്കട്ടെ

മോദിയ്ക്ക് ആശംസയുമായി തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തും രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട മോദി ജി , ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. എന്നിങ്ങനെയായിരുന്നു രജനിയുടെ ട്വീറ്റ്.

  രാജ്യത്തിന്റെ ശക്തി

രാജ്യത്തിന്റെ ശക്തി

മോദിയ്ക്ക് അഭിനന്ദനവുമായി സംവിധായകൻ പ്രിയദർശനും എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രിയദർശൻ മോദിയ്ക്ക് ആശംസ നേർന്നത്, നിങ്ങളാണ് എന്റെ രാജ്യത്തിന്റെ ശക്തി. ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് പ്രിയദർശൻ ഫേസ്ബുക്കിൽ

 അങ്ങയുടെ സന്ദേശത്തിന് നന്ദി

അങ്ങയുടെ സന്ദേശത്തിന് നന്ദി

മോദിയ്ക്ക് അഭിനന്ദനവുമായി സംവിധാനകൻ അനുരാഗ് കശ്യപ് . മോദിയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്റെ മകൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും അത് എങ്ങനെ നേരിടണമെന്നതിനെ കുറിച്ചും സംവിധായകൻ ചോദിക്കുന്നുണ്ട്. മോദിസാറിന് അഭിനന്ദനങ്ങൾ. ഏവരേയും എന്തിനേയും ഉൾക്കൊളളണമെന്നുളള അങ്ങയുടെ സന്ദേശത്തിന് നന്ദി. അതോടൊപ്പം നിങ്ങളോട് അഭിപ്രായ വ്യത്യാസമുളള ആളെന്ന നിലയിൽ തനിയ്ക്ക് ഒരു കാര്യം കൂടി പറഞ്ഞു തരണം. നിങ്ങളുടെ വിജയമാഘോഷിക്കാൻ ഇത്തരത്തിലുളള സന്ദേശമയച്ച് എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എഎന്തു ചെയ്യണം. മകളുടെ ചിത്രത്തിനോടൊപ്പം പോസ്റ്റ് ചെയ്ത് അശ്ലീല കമന്റും അദ്ദേഹം ട്വിറ്ററിൽ ചേർത്തിട്ടുണ്ട്.

  സ്ഥിരതയുളള സർക്കാരിന് വോട്ട് ചെയ്തു

സ്ഥിരതയുളള സർക്കാരിന് വോട്ട് ചെയ്തു

തിരഞ്ഞെടുപ്പിൽ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടി പ്രീതി സിന്റ. ട്വിറ്റിലൂടെയാണ് താരം ആശംസ നേർന്നത്. ഇന്ത്യക്കാർ ശക്തമായ സ്ഥിരതയുള്ള സർക്കാരിന് വോട്ട് ചെയ്തു. എന്ത് ആവിശ്വസനീയമായ ജനവിധിയാണ്. എന്ത് അവിസ്മരണീയമായ വിജയമാണ് ബിജെപിക്കും ബഹുമാനപ്പെട്ട നരേന്ദ്രമോദിക്കും ലഭിച്ചതെന്ന് പ്രീതി സിന്റ ട്വീറ്ററിൽ കുറിച്ചു.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

നരേന്ദ്രമോദിയ്ക്ക് അഭിനന്ദനവുമായി നടൻ അക്ഷയ് കുമാർ രംഗത്തെത്തിയിട്ടുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ ആശംസ നേർന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തിലും ഇതിലും മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ എന്നും താരം ട്വീറ്ററിൽ കുറിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് അക്ഷയ് കുമാറും മോദിയുമായിട്ടുള്ള അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
stars congratulates modi for historic win in Lok Sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more