twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിയമക്കുരുക്കിലേയ്ക്ക് നടന്നുകയറിയ താരങ്ങള്‍

    By Lakshmi
    |

    നിയമക്കുരുക്കില്‍ അകപ്പെടുകയും കോടതി കയറുകയും ചെയ്യുന്നത് സാധാരണക്കാരെപ്പോലെതന്നെ ഹൈ പ്രൊഫൈല്‍ വ്യക്തികള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ചും സിനിമാ താരങ്ങളും മറ്റുമാണെങ്കില്‍, ഇത്തരംപ്രശ്‌നങ്ങളുടെ പേരില്‍ അവര്‍ക്ക് സ്വന്തം താരത്തിളക്കം തന്നെ നഷ്ടപ്പെട്ടുവെന്നും വരാം.

    എന്നിട്ടും നമ്മുടെ എത്രയോ താരങ്ങള്‍ കോടതി കയറിയിട്ടുണ്ട്, നിയമലംഘനത്തിന്റെ പേരില്‍ ചെറിയ പിഴശിക്ഷകള്‍ മുതല്‍ തടവുവരെ അനുഭവിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബോളിവുഡിലെ വമ്പന്‍ താരങ്ങളാണെന്ന് പറയാതിരിക്കാനാവില്ല.

    പുകവലിയുടെയും വേട്ടയുടെയും ഗാര്‍ഹിക പീഡനത്തിന്റെയും മതപരമായവികരം വ്രണപ്പെടുത്തിയതിന്റെയുമെല്ലാം പേരില്‍ കോടതി കയറിയ താരങ്ങള്‍ കുറച്ചൊന്നുമല്ല നമുക്കുള്ളത്.

    സഞ്ജയ് ദത്ത്

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    നിയമക്കുരുക്കില്‍ അകപ്പെട്ട താരങ്ങളുടെ കൂട്ടത്തില്‍ ആദ്യം പറയേണ്ടുന്ന പേര് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റേതാണ്. 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ പേരില്‍ മാര്‍ച്ച് 21ന് വ്യാഴാഴ്ചയാണ് സഞ്ജയ് ദത്തിന് കോടതി 5വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ നേരിട്ട് ബന്ധമില്ലെങ്കലും ദത്തിന്റെ പക്കല്‍ നിന്ന് എകെ 56 റൈഫിളും ആറ് എംഎം പിസ്റ്റളും കണ്ടെടുത്തതിനെത്തുടര്‍ന്ന് ടാഡ കോടതി ആയുധ നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. നേരത്തേ ഇതേ കേസില്‍ ദത്ത് ഒന്നരവര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ഇനി മൂന്നരവര്‍ഷം കൂടി തടവില്‍ കഴിയണം.

    സല്‍മാന്‍ ഖാന്‍

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    ബോളിവുഡ് മസില്‍മാന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സല്‍മാന്‍ കുരുക്കിലായത് ഒരാളെ കാറിടിച്ചിടുകയും നിര്‍ത്താകെ പോവുകയും ചെയ്തത്ിന്റെ പേരിലാണ്. 2002ലായിരുന്നു അപകടം നടന്നത്. ഇതുകൂടാതെ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരിലും സല്‍മാനെതിരെ കേസുണ്ടായിരുന്നു. ഈ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്യപ്പെട്ട താരത്തിന് പിന്നീട് ജാമ്യം ലഭിയ്ക്കുകയായിരുന്നു.

    ഷാരൂഖ് ഖാന്‍

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    പുകവലിയാണ് ബോളിവുഡിന്റെ ബാദ്ഷയെ കുടുക്കിയത്. നല്ല ഒന്നാംതരം പുകവലിക്കാരനായ കിങ് ഖാന്‍ പൊതുസ്ഥലത്ത് വച്ച് പുകവലിച്ചാണ് നിയമം ലംഘിച്ചത്. 2012ലെ ഐപില്‍ മത്സരങ്ങള്‍ക്കിടെ ജയ്പൂരിലെ സ്റ്റേഡിയത്തില്‍ വച്ച് പുകവലിച്ചതാണ് ഷാരൂഖിനെ കുടുക്കിയത്. മാത്രമല്ല വാങ്കഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പേരുമാറിയതിന്റെ പേരിലും ഷാരൂഖിനെതിരെ നടപടിയുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തേയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖിന് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്.

    ശ്രീദേവി

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    നടന്‍മാര്‍ മാത്രമല്ല നിയമക്കുരുക്കിലായിട്ടുള്ളത്, മുന്‍നിര നായിക നടിമാരുമുണ്ട് ഇക്കൂട്ടത്തില്‍. ശ്രീദേവിയാണ് ഇതില്‍ ആദ്യം പറയേണ്ടുന്നയാള്‍. ചെക്കുകേസിലാണ് ശ്രീദേവി കോടതി കയറിയത്. താരം മധു ഗുപ്തയെന്നയാള്‍ക്കുനല്‍കിയ 96.6മില്യണിന്റെ ചെക്ക് മടങ്ങുകയായിരുന്നു.

    സെയ്ഫ് അലി ഖാന്‍

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇഷ്ടവിനോദമായ വേട്ടയ്ക്ക് പോയതാണ് സെയ്ഫിന് വിനയായത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ സെയ്ഫിന്റെ പേരില്‍ കേസെടുത്തെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു.

    ഷൈനി അഹൂജ

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    വേട്ടയും പുകവലിയും ചെക്കുമൊന്നുമല്ല ഷൈനിയെ കുടുക്കിയത്. കുടുങ്ങിയാല്‍ വിട്ടുപോരാന്‍ പ്രയാസമായ ലൈംഗികപീഡനമാണ്. വീട്ടുവേലക്കാരിയായിരുന്നു താരത്തിനെതിരെ ലൈംഗികപീഡന ആരോപണവുമായി രംഗത്തെത്തിയത്. കേസില്‍ കോടതി ഷൈനിയെ 7 വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷൈനി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

    ജോണ്‍ എബ്രഹം

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    ബൈക്കുകളുടെ ആരാധകനാണ് ബോളിവുഡിന്റെ ചോക്ലേറ്റ് ബോയ് ജോണ്‍ എബ്രഹാം. സൈക്കിള്‍ യാത്രികരെ ഇടിച്ചിട്ടതാണ് ജോണിനെ പ്രശ്‌നത്തിലാക്കിയത്. മോശമായ ഡ്രൈവിങിന്റെ പേരില്‍ 15 ദിവസത്തെ തടവുശിക്ഷയായിരുന്നു ജോണിന് കോടതി വിധിച്ചത്.

    ലിസി പ്രിയദര്‍ശന്‍

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    മലയാളികളുടെ ഇഷ്ടതാരമായിരുന്ന ലിസി ഇപ്പോള്‍ വീട്ടുകാര്യങ്ങളും ബിസിനസ് കാര്യങ്ങളും നോക്കുന്ന തിരക്കിലാണ്. കുടുംബവുമായി ബന്ധപ്പെട്ട കേസിലാണ് ലിസിയ്ക്ക് കോടതി കയറേണ്ടിവന്നത്. ലിസി തന്നെ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് പിതാവാണ് പരാതി നല്‍കിയത്. കോടതി ലിസിയോട് പിതാവിന് പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ലംഘിച്ച ലിസിയ്‌ക്കെതിരെ കോടതി സമന്‍സ് പുറപ്പെടുവിയ്ക്കുകയായിരുന്നു.

    ഗോവിന്ദ

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    സന്തോഷ് റായ് എന്നൊരാളെ മര്‍ദ്ദിച്ചതിന്റെ പേരിലാണ് 2008ല്‍ ഗോവിന്ദ നിയമക്കുരുക്കില്‍ അകപ്പെട്ടത്. മണി ഹായ് ടു ഹണി ഹെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം നടന്നത്. സന്തോഷ് റായുടെ പരാതി പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഗോവിന്ദയ്‌ക്കെതിരെ കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഈ കേസ് ഏപ്രില്‍ 24ന് വീണടും പരിഗണിക്കുന്നുണ്ട്.

    ഖുശ്ബു

    താരപ്രഭയില്‍ നിന്നും നിയമക്കുരുക്കിലേയ്ക്ക്

    വിവാഹപൂര്‍വ്വ ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനമാണ് തമിഴകത്തെയും മലയാളത്തിലെയും ഇഷ്ടതാരമായ ഖുശ്ബുവിനെ വിവാദത്തിലാക്കിയത്. ഖുശ്ബുവിന്റെ വാക്കുകളില്‍ പ്രകോപിതരായ സംഘടനകളും വ്യക്തികളുമെല്ലാം ചേര്‍ന്ന് 23 കേസുകളാണ് ഫയല്‍ ചെയ്തിരുന്നത്. സ്ത്രീകളെ മോശമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ഖുശ്ബു അശ്ലീല പ്രസ്താവന നടത്തിയെന്നായിരുന്നു ആരോപണം.

    English summary
    Stars who are trapped themself in troubles after violating law in different issues. Bollywood star Sanjay Dutt is the first one in this list.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X