»   » ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെയും എടുത്ത് പറയേണ്ടതില്ല. എന്നാല്‍ സിനിമയില്‍ ഗോപി സുന്ദര്‍ നിര്‍ബന്ധിച്ചിട്ട് പാടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമൊ?

എബിസിഡി,മംഗ്ലീഷ്, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ ദുല്‍ഖര്‍ പാടിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ നിര്‍ബന്ധത്തിലാണ് ഈ മൂന്ന് ചിത്രങ്ങളിലും ദുല്‍ഖര്‍ പാടുന്നത്. എന്നാല്‍ ദുല്‍ഖര്‍ മാത്രമല്ല, ഇനിയുമുണ്ട്. ഗോപി സുന്ദറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സിനിമയില്‍ പാടിയവര്‍ .തുടര്‍ന്ന് വായിക്കൂ..

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

എബിസിഡി, മംഗ്ലീഷ്, ചാര്‍ലി എന്നീ ചിത്രങ്ങളാണ് ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് ദുല്‍ഖര്‍ പാടിയ ചിത്രങ്ങള്‍. എബിസിഡിയിലെ ജോണി മോനേ ജോണി എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. മംഗ്ലീഷിലെ ഇംഗ്ലീഷ് മംഗ്ലീഷ്, ചാര്‍ലിയിലെ ചുന്ദരി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരുന്നു. ഇപ്പോള്‍ അമല്‍ നീരദിന്റെ പുതിയ ചിത്രത്തിന് വേണ്ടിയും ദുല്‍ഖര്‍ പാടുന്നുണ്ട്. ഗോപി സുന്ദറിന്റെ നിര്‍ബന്ധത്തിലാണ് ചിത്രത്തിന് വേണ്ടി ദുല്‍ഖര്‍ പാടുന്നത്.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വാരാജ് പാടിതയത്. ഞാന്‍ എന്ന് തുടങ്ങുന്ന ഗാനം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച സൗണ്ട് തോമ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപ് ആദ്യമായി പാടുന്നത്. കണ്ടാല്‍ ഞാനൊരു സുന്ദരനാ...എന്ന് തുടങ്ങുന്ന ഗാനത്തിന് ആരാധകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

അഭിനയത്തിനുമപ്പുറം മികച്ച ഗായകനാണെന്നും ജയസൂര്യ തെളിയിച്ചു. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഹാപ്പി ജേര്‍ണിയിലെ മയ്യാ മോരെ എന്ന ഗാനത്തിലൂടെ. ഇപ്പോള്‍ ഷാജഹാനും പരീകുട്ടിയും എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യ വീണ്ടും പാടുകയാണ്.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അന്‍വര്‍ എന്ന ചിത്രത്തിന് വേണ്ടി മംമ്തയും പാടി. ചിത്രത്തിലെ ഞാന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പാടിയത്.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

സാലാല മൊബൈല്‍സിലെ ലാ ലാ ലസാ, ബാംഗ്ലൂര്‍ ഡേയ്‌സിലെ എന്റെ കണ്ണില്‍ നിനക്കായി എന്നീ രണ്ട് ചിത്രങ്ങളിലും നസ്രിയ പാടി. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ദുല്‍ഖര്‍ മുതല്‍ നസ്രിയ വരെ, ഗോപി സുന്ദര്‍ പറഞ്ഞിട്ട് സിനിമയില്‍ പാടിയ താരങ്ങള്‍

100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തില്‍ പച്ച മഞ്ഞ എന്ന് തുടങ്ങുന്ന ഗാനം നാല് പേരും ഒരിമിച്ചാണ് പാടിയത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം.

English summary
Stars Who Turned Singers For Gopi Sunder.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam