»   » മുരുകനെ വെട്ടി ഗംഗ, ലോകം മുഴുവന്‍ വിനായകനെ പ്രശംസിക്കുന്നു, മമ്മൂട്ടിയും മോഹന്‍ലാലും എന്ത് പറഞ്ഞു ?

മുരുകനെ വെട്ടി ഗംഗ, ലോകം മുഴുവന്‍ വിനായകനെ പ്രശംസിക്കുന്നു, മമ്മൂട്ടിയും മോഹന്‍ലാലും എന്ത് പറഞ്ഞു ?

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നായക കഥാപാത്രത്തെ അപ്പാടെ മാറ്റി മറിച്ച വിനായകനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചൊരു പുരസ്‌കാരമാണ് ഇത്തവണ ജൂറി പ്രഖ്യാപിച്ചത്. കമ്മട്ടിപ്പാടത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഗംഗയെ അവതരിപ്പിക്കാന്‍ സംവിധായകനായ രാജീവ് രവിക്കു മുന്നില്‍ മറ്റൊരു ഓപ്ഷനും ഉണ്ടായിരുന്നില്ല. കമ്മട്ടിപ്പാടത്ത് ജനിച്ചു വളര്‍ന്ന വിനായകനില്‍ ആ റോള്‍ ഭദ്രമാണെന്ന് പിന്നീട് പ്രേക്ഷകരും വിലയിരുത്തി.

സൂപ്പര്‍ സ്റ്റാര്‍ മോഹനാലാലിനോടൊപ്പമാണ് വിനായകന്‍ അവസാന റൗണ്ട് വരെ മത്സരിച്ചത്. ടൈറ്റില്‍ കഥാപാത്രമല്ലാത്തിനാല്‍ അവാര്‍ഡ് നിഷേധിക്കുമോയെന്നുള്ള ആശങ്ക അവസാന നിമിഷം വരയുമുണ്ടായിരുന്നു. എന്നാല്‍ യാതൊരുവിധ ആശങ്കയ്ക്കും വക നല്‍കാതെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വിനായകന്‍ തന്നെ ലഭിച്ചു. വിനായകന്‍ മാത്രമല്ല മലയാള സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും ഒന്നടങ്കം ആഗ്രഹിച്ചൊരു പുരസ്‌കാരം കൂടിയായിരുന്നു താരത്തിന് ലഭിച്ചത്.

കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന് അഭിനന്ദനവുമായി സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍, മ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ. പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ തുടങ്ങി മലയാള സിനിമയിലെ ഒന്നടങ്കം താരങ്ങളും ഫേസ്ബുക്കില്‍ വിനായകന് അഭിനന്ദനവുമായി പോസ്റ്റ് ഇട്ടിട്ടുണ്ട്.

അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

അവസാന നിമിഷം വരെ മികച്ച നടനവാനുള്ള മത്സരത്തില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിനോടൊപ്പം മത്സരിച്ചാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനം അറിയിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിട്ടിട്ടുള്ളത്.

വിനായകന് അഭിനന്ദനവുമായി മെഗാസ്റ്റാര്‍

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തി. 2007 ല്‍ പുറത്തിറങ്ങിയ ബിഗ്ബിയില്‍ വിനായകന്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചിരുന്നു. ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളിലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍

സഹതാരങ്ങളായ വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍, ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ തന്‍റെ പ്രതികരണം അറിയിച്ചിട്ടുള്ളത്. ഞാനും ആ ടീമിന്‍റെ ഭാഗമാണെന്നുള്ള കാര്യത്തില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

നല്ല ജൂറി നല്ല തീരുമാനം

നല്ല ജൂറി നല്ല തീരുമാനമെന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിട്ടുള്ളത്.

ഇത് പൊളിച്ചെന്ന് ഗീതു മോഹന്‍ദാസ്

വിനായകനും മണികണ്ഠനും ഇത് പൊളിച്ചെന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചിട്ടുള്ളത്.

സന്തോഷമുണ്ടെന്ന് ജയസൂര്യ

വിനായകനും മണികണ്ഠനും പുരസ്‌കാരം ലഭിച്ചതില്‍ സന്തോമുണ്ടെന്ന് നടന്‍ ജയസൂര്യയും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

വിനായകന്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമെന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും അഭിനന്ദനവുമായി മഞ്ജു വാര്യരും. ഫേസ്ബുക്കിലാണ് സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രേക്ഷകരെക്കൊണ്ട് കൈയ്യടിപ്പിച്ചുവെന്നതാണ് ഇത്തവണത്തെ അവാര്‍ഡിന്റെ പ്രത്യേകത. വിനായകന്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും മലയാളികളുടെ പ്രിയ അഭിനേത്രി കുറിച്ചിട്ടുണ്ട്.

കഴിവു നല്ല സിനിമയും അംഗീകരിക്കപ്പെടും

നല്ല സിനിമയും അഭിനേതാക്കളുടെ കഴിവും എന്നും അംഗീകരിക്കപ്പെടുമെന്ന് റിമ കല്ലിങ്കല്‍. സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തിലാദ്യമയാണ് ഒരു വനിതയ്ക്ക് മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത്. വിനായകന്‍, രജിഷ വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരെയും അഭിനന്ദിച്ചാണ് റിമ പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.

വിനായകന്‍ തന്നെയാണ് താരം

ജനങ്ങള്‍ ആഗ്രഹിച്ചൊരു പുരസ്കാരമാണ് ഇത്തവണത്തെ ജൂറി തിരഞ്ഞെടുത്തത്. കമ്മട്ടിപ്പാടത്തിന്‍റെ കഥ പറഞ്ഞ സിനിമയില്‍ അവിടെ ജനിച്ചു വളര്‍ന്ന വിനായകന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഗംഗയായി വിനായകനെ കാസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണവും ഇതാണ്. നടപ്പിലും എടുപ്പിലും വിനായകനോളം പോന്ന മറ്റൊരാളും ഇല്ലെന്ന് ഗംഗയിലൂടെ വിനായകന്‍ നമുക്ക് കാട്ടിത്തരുകയും ചെയ്തു.

English summary
Mohanlal and Mammootty appreciates Vinayakan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam