twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊതിച്ചത് നൃത്ത സംവിധായകനാകാന്‍!!! തുടങ്ങിയത് തീക്കളിയിൽ!!! ഒടുവില്‍ സംസ്ഥാന പുരസ്‌കാരവും!!!

    സിനിമയില്‍ നൃത്തസംവിധായകനാകാന്‍ കൊതിച്ച വിനായകന്റെ സിനിമാ പ്രവേശം നടനായിട്ടായിരുന്നു. ഒടുവില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

    By Jince K Benny
    |

    സിനിമ സ്വപ്‌നം കണ്ട് നടന്ന യൗവ്വനം തന്നെയായിരുന്നു വിനായകന്റതും. പക്ഷെ കൊതിച്ചത് ഒരു നൃത്ത സംവിധായകനാകാനായിരുന്നു. അതിനും കാരണമുണ്ട് ഡാന്‍സറായിട്ടായിരുന്നു വിനായകന്റെ കലാ ജീവിതത്തിന്റെ തുടക്കം.

    ബ്ലാക്ക് മെര്‍ക്കുറി എന്ന നൃത്ത ഗ്രൂപ്പിലെ അംഗമായിരുന്നു വിനായകന്‍. ഫയര്‍ ഡാന്‍സായിരുന്നു വിനായകന്റെ പ്രധാന ഇനം. ഫയര്‍ ഡാന്‍സ് പ്രകടനത്തില്‍ വിനായകന്‍ ശ്രദ്ധിക്കപ്പെട്ടു. വിനായകന്റെ ഫയര്‍ ഡാന്‍സ് പ്രകടനം കണ്ട് ഇഷ്ടടപ്പെട്ടാണ് സംവിധയാകന്‍ തമ്പി കണ്ണന്താനം വിനായകനെ ക്യാമറയ്ക്ക് മുന്നിലേക്ക് കൈപിടിച്ച് നടത്തിച്ചത്.

    സിനിമയിലും തീക്കളി

    തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലൂടെയാണ് വിനായകന്‍ നടനായി അരങ്ങേറിയത്. സിനിമയിലും ഒരു ഫയര്‍ ഡാന്‍സറുടെ വേഷത്തിലായിരുന്നു വിനായകന്‍ അഭിനയിച്ചത്. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനിലും വിനായകന്‍ ചെറിയ വേഷത്തിലെത്തി. രണ്ട് ചിത്രങ്ങളിലും മോഹന്‍ലാലായിരുന്നു നായകന്‍.

    ക്രൂര കഥാപാത്രങ്ങളിലെ വിനായകന്‍ ടച്ച്

    ക്രൂര കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിനായകന്‍ മലയാള സിനിമയില്‍ ഒരിടം കണ്ടെത്തിയത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ വിനായകന്‍ ടച്ച് കൊണ്ടുവരുന്നതിന് അദ്ദേഹത്തിന് സാധിച്ചിരുന്നു. ടികെ രാജീവ്കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെ വിനായകന്‍ അഭിനയിച്ച് കൈയടി നേടി.

    കോമഡിയും ഡാന്‍സും

    നൃത്ത സംവിധായകനാകാന്‍ കൊതിച്ച വിനായകന്‍ സിനിമയിലും അതേ വേഷം ചെയ്തു. ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ വിനായകന്‍ നൃത്തസംവിധാന സഹായിയായി വേഷമിട്ടു. അതിനൊപ്പം തന്നെ ഗുണ്ടാ കഥാപാത്രങ്ങളില്‍ നിന്നും മാറി വിനായകന്‍ കോമഡിയിലേക്ക് വഴിമാറിയ ചിത്രം കൂടെയായിരുന്നു ചതിക്കാത്ത ചന്തു. റോമിയോ എന്ന കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. ഹാസ്യവും തനിക്ക് വഴങ്ങും എന്ന് വിനായകന്‍ തെളിയിച്ചു.

    വീണ്ടും ഗുണ്ടാ വേഷത്തിലേക്ക്

    കോമഡിയിലേക്ക് വഴിമാറിയ വിനായകന്‍ ഗുണ്ടാ വേഷത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഛോട്ടാമുംബൈ. കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായി എത്തിയ വിനായകന്റെ പ്രകടനം പ്രേക്ഷകരെ അമ്പരിപ്പിച്ചു. പിന്നാലെ എത്തിയ ബാച്ചിലര്‍ പാര്‍ട്ടി, തമിഴ് ചിത്രം മാരിയന്‍, ബെസ്റ്റ് ആക്ടര്‍, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങഇയ ചിത്രങ്ങളും വിനായകന്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

    പ്രതിഭയെ കണ്ടെടുത്ത ഗംഗ

    വിനായകനിലെ അഭിനയ പ്രതിഭയെ കണ്ടെടുത്ത സിനിമയായിരുന്നു കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കാഥാപാത്രം. വിനായകനിലെ നടനെ മലയാള സിനിമ വേണ്ട വിധത്തില്‍ പരിഗണിച്ചില്ല എന്ന സങ്കടം ദൂരീകരിച്ചു ഗംഗ. അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു വിനായകന്‍. നായകനേക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഗംഗ.

    രണ്ട് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതം

    മാന്ത്രികത്തിലെ ഫയര്‍ ഡാന്‍സറായി വിനായകന്‍ മലയാള സിനിമയുടെ ഭാഗമായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വിനായകനെ തേടി ഒരു അംഗീകാരം എത്തുന്നത്. മലയാളത്തിലെ പ്രമുഖ ചാനലുകള്‍ നടത്തിയ പുരസ്‌കാര നിശകളില്‍ വിനായകന്‍ എന്ന നടന്റെ പേര് തഴയപ്പെട്ടു. പക്ഷെ പ്രേക്ഷകര്‍ അദ്ദേഹത്തെ തഴഞ്ഞില്ല. വിനായകന് പിന്തുണയുമായി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം അവരെ തേടി എത്തുകയായിരുന്നു.

    English summary
    Vinayakan had a dream to became a choreographer in film. But he begin his career as an actor and last he got best actor state award.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X