»   » ഓര്‍മയുണ്ടോ മൊന്തയെ? മറക്കില്ല ഗംഗയെ!!! ഇതൊന്നുമല്ല വേറെയുമുണ്ട് 'മരണമാസ്' കഥാപാത്രങ്ങള്‍!!!

ഓര്‍മയുണ്ടോ മൊന്തയെ? മറക്കില്ല ഗംഗയെ!!! ഇതൊന്നുമല്ല വേറെയുമുണ്ട് 'മരണമാസ്' കഥാപാത്രങ്ങള്‍!!!

Posted By:
Subscribe to Filmibeat Malayalam

വിനായകന്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് താരമാണ്. സംസ്ഥാന പുരസ്‌കാരത്തിന്റെ നിറുകയില്‍ നില്‍ക്കുന്ന ആ നടന്റെ അഭിനയ വഴികള്‍ അത്ര സുഖരമായിരുന്നില്ല. ആദ്യ ചിത്രത്തില്‍ മുഖം കാണിച്ചതിന് ശേഷം രണ്ടാം ചിത്രത്തിനായി കാത്തിരുന്നത് ആറ് വര്‍ഷമാണ്. ആദ്യ ചിത്രത്തിലേക്ക് അവസരമൊരുക്കിയ സംവിധായകന്‍ തന്നെയാണ് അവിടെയും വിനായകന് തുണയായത്.

മാന്ത്രികത്തില്‍ ഫയര്‍ ഡാന്‍സറായിരുന്ന വിനായകന്‍ പിന്നീട് ആറ് വര്‍ഷത്തിന് ശേഷം ഒന്നാമനിലും അഭിനയിച്ചു. മാന്ത്രികം മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള ചിത്രങ്ങളില്‍ വിനായകനിലെ നടനെ അടയാളപ്പെടുത്തിയ ചിത്രവും ഉണ്ടായിരുന്നു. ക്രൂര കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ വിനായകന്‍ തിരശീലയില്‍ എത്തിച്ചു. ക്രൂരത മാത്രമല്ല ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കഥാപാത്രങ്ങളേയും വിനായകന്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിനായകന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു സ്റ്റോപ്പ് വയലന്‍സ്. വിനായകന്റെ മൂന്നാമത്തെ ചിത്രം, ചിത്രത്തിലെ 'മൊന്ത' എന്ന കഥാപാത്രം വിനായകനെ ശ്രദ്ധേയമാക്കി. എകെ സന്തോഷിന്റെ രചനയില്‍ എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ഗുണ്ടയുടെ വേഷത്തിലായിരുന്നു വിനായകന്‍. ചിത്രം പറഞ്ഞതും ഒരു ക്വട്ടേഷന്‍ കഥയായിരുന്നു. സിനിമയിലെത്തി ഏഴ് വര്‍ഷത്തിന് ശേഷമാണ് വിനായകനെ തേടി ഒരു ശ്രദ്ധിക്കപ്പെടുന്ന വേഷം എത്തുന്നത്.

വിനായകനെ ശ്രദ്ധേയനായക്കിയ ആദ്യ ചിത്രം എന്ന പേരിലാണ് സ്റ്റോപ്പ് വയലന്‍സിന് സ്ഥാനം. എന്നാല്‍ കമ്മട്ടിപ്പാടം വിനയാകന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകനെ തേടി എത്തിയത്. ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നെങ്കിലും നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതി ജനങ്ങളലുടെ നായകനായത് വിനായകനാണ്. മുന്‍നിര ചാനല്‍ അവാര്‍ഡുകളില്‍ വിനായകന്‍ തഴയപ്പെട്ടപ്പോള്‍ വിനായകനുവേണ്ടി ജനങ്ങള്‍ സംസാരിച്ചതും അതുകൊണ്ടായിരുന്നു.

വിനായകന്റെ ജീവിതത്തില്‍ മറ്റൊരു ശ്രദ്ധേയയ കഥാപാത്രമായിരുന്നു ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ഇവര്‍. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാനെത്തുന്ന പോലീസ് ഓഫീസറുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍ എന്ന പേരില്‍ തന്നെയാണ് വിനായകന്‍ അഭിനയിച്ചത്. ക്വട്ടേഷന്‍ നേതാവായ ബിജു മേനോന്റെ കഥാപാത്രം ചൂണ്ടിക്കാണിക്കുന്ന വ്യക്തിയെ വടിവാളിന് കുത്തിക്കൊല്ലുന്ന അന്ധ കഥാപാത്രമായിരുന്നു വിനായകന്‍. കുറ്റക്രത്യങ്ങളില്‍ പശ്ചാത്താപമുണ്ടായി മനം തിരിയുന്ന ആ കഥാപാത്രത്തെ വിനായകന്‍ അവിസ്മരണീയമാക്കി.

ഇവര്‍ എന്ന ചിത്രത്തിലെ ക്രൂര കഥാപാത്രത്തിന് ശേഷം കോമഡിയിലേക്കാണ് വിനായകന്‍ മാറിയത്. റാഫി മെക്കാര്‍ട്ടിന്‍ ടീമൊരുക്കിയ ചിത്രത്തില്‍ സിനിമയിലെ ഡാന്‍സറായാണ് വിനായകന്‍ അഭിനയിച്ചത്. റോമിയോ എന്ന ആ കഥാപാത്രം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചു. വിനീതിനും ജയസൂര്യയ്ക്കുമൊപ്പമുള്ള കഥാപാത്രം വിനായകന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഇതിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് വിനായകന്‍ തെളിയിച്ചു.

മോഹന്‍ലാല്‍ നായകനായി എത്തിയ ഛോട്ടമുംബൈയിലൂടെ വീണ്ടും വിനായകന് വില്ലനായി. ചിത്രത്തിലെ പ്രധാന വില്ലനായ കലാഭവന്‍ മണിയുടെ കഥാപാത്രത്തിന്റെ അനിയനായിട്ടാണ് വിനായകന്‍ അഭിനയിച്ചത്. സതീശന്‍ എന്ന ആ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ തിയറ്ററില്‍ കൈയടി നേടി. തടിമിടുക്കിന്റെ പിന്‍ബലമില്ലാത്ത ആ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നില്‍ വിനായകന്റെ അഭിനയ മികവ് തന്നെയായിരുന്നു കാരണം.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിനായകനെയായിരുന്നു ഇയ്യോബിന്റെ പുസ്തകം കാണിച്ചു തന്നത്. വേഷത്തിലും രൂപത്തിലും ഭാവത്തിലും വിനായകന്റെ ചെമ്പന്‍ എന്ന കഥാപാത്രം വേറിട്ടു നിന്നു. ഫഹദ് ഫാസിലവതരിപ്പിച്ച അലോഷി എന്ന നായക കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന പ്രകടനവുമായി വിനായകന്‍ പ്രേക്ഷകരെ കൈയിലെടുത്തു. അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വേഷത്തിലും ഭാവത്തിലും വില്ലന്‍ തന്നെ, പക്ഷെ പ്രേക്ഷകര്‍ അറിഞ്ഞു ചിരിച്ചു. അതായിരുന്നു ആട് ഒരു ഭീകര ജീവിയിലെ ഡ്യൂഡ് എന്ന കഥാപാത്രം. മലേഷ്യക്കാരനായ ഒരു ഗുണ്ടാ നേതാവിന്റെ വേഷമായിരുന്നു ചിത്രത്തില്‍ വിനായകന്. നീലക്കൊടുവേലി തിരഞ്ഞ കേരളത്തിലെത്തിയ മലേഷ്യന്‍ അധോലോക ഭീകരന്‍ ഡ്യൂഡ് പ്രേക്ഷകരെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്.

ഒരു കട്ടക്കലിപ്പ് വിനായകനെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു കലി. സമീര്‍ താഹിറൊറുക്കിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. ക്വട്ടേഷന്‍ നേതാവും ഹോട്ടല്‍ മുതലാളിയുമായ ജോണേട്ടന്‍ വിനായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയ ഒരു സമ്മാനമായിരുന്നു ആ കഥാപാത്രം. തൊലിയുടെ നിറമോ ആകാര സൗകുമാര്യമോ അല്ല ഒരു നടനെ വിലയിരുത്താനുള്ള ഉപാധികളെന്ന് കലിയിലെ ജോണേട്ടന്‍ ഒരിക്കല്‍ കൂടെ ഓര്‍മിപ്പിക്കുന്നു വിനായകന്റെ പ്രകടനത്തിലൂടെ. കമ്മട്ടിപ്പാടം ആ സങ്കല്‍പങ്ങളെ പൊളിച്ച് കാറ്റില്‍ പറത്തുകയും ചെയ്യുന്നു.

English summary
Vinayakan's third movie Stop Violence gave him a break through. The character Montha was his first notable character in his career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X