For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു! ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകളുമായി സ്റ്റീഫന്‍ ദേവസ്സി!

  |

  കേരള സമൂഹത്തിന് ബാലഭാസ്‌കര്‍ എന്ന വയലിനിസ്റ്റ് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നെന്ന് തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മരണത്തോടെയായിരുന്നു. വയലിന്‍ കൊണ്ട് സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത് ആരാധകരെ സ്വന്താക്കിയ ആളായിരുന്നു ബാലഭാസ്‌കര്‍. ഒരു വാഹനാപകടത്തിലൂടെ പ്രിയപ്പെട്ടവരെ എല്ലാം കണ്ണിരീലാഴ്ത്തി അദ്ദേഹം വിട പറഞ്ഞു. എന്നാല്‍ ആ നഷ്ടം ഇന്നും വേദനയായി കൊണ്ട് നടക്കുകയാണ് പ്രിയപ്പെട്ടവര്‍.

  ഇന്ന് വീണ്ടും ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകളുമായി സുഹൃത്തുക്കള്‍ എത്തിയിരിക്കുകയാണ്. അകാലത്തില്‍ വിട്ട് പിരിഞ്ഞ ബാലഭാസ്‌കറിന്റെ പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ ബാലുവിന് ആശംസകളുമായി സ്റ്റീഫന്‍ ദേവസ്സി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ സ്റ്റീഫന്‍ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

  ബാലുവിന് ആശംസകള്‍

  ബാലുവിന് ആശംസകള്‍

  പിറന്നാള്‍ ആശംസകള്‍ ബാല, നമ്മള്‍ പങ്കുവെച്ച ഓര്‍മ്മകള്‍, തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മ്മിക്കും. നീ എനിക്കെന്നും സ്‌പെഷ്യല്‍ ആയ വ്യക്തിയായിരുന്നു. ഇനിയും അതങ്ങനെ തന്നെയാകും. ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു' എന്നുമാണ് ബാലഭാസ്‌കറിനും ശിവമണിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് സ്റ്റീഫന്‍ എഴുതിയിരിക്കുന്നത്. സ്റ്റീഫന്റെ പോസ്റ്റിന് താഴെ ബാലുവിനെ ഞങ്ങളും മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്.

   ബാലുവിനെ നഷ്ടപ്പെട്ട രാത്രി

  ബാലുവിനെ നഷ്ടപ്പെട്ട രാത്രി

  2018 സെപ്റ്റംബര്‍ 25 ന് തിരുവന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിലൂടെയാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങുന്നത്. ഭാര്യ ലക്ഷ്മിയ്ക്കും ഏകമകള്‍ ത്വേജസിനി ബാലയ്ക്കുമൊപ്പം തൃശൂര്‍ക്ക് പോയ കുടുംബം ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതു വശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ ത്വേജസിനി ബാല തത്ക്ഷണം മരിച്ചു. ചലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   ഒടുവില്‍ മരണം കീഴടക്കി

  ഒടുവില്‍ മരണം കീഴടക്കി

  രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ബാലഭാസ്‌കര്‍ ജീവിതത്തിലേക്ക് തിരികെ വരുന്നുണ്ടെന്ന ശുഭവാര്‍ത്തകളായിരുന്നു ആദ്യം വന്നത്. ബാലഭാസ്‌കറിന്റെ ആരോഗ്യത്തിന് വേണ്ടി കേരളക്കര ഒന്നാകെ പ്രാര്‍ഥനയിലായിരുന്നു. എന്നാല്‍ പ്രാര്‍ഥനകളൊന്നും ഫലം കണ്ടില്ല. 2018 ഓക്ടോബര്‍ രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ബാലഭാസ്‌കര്‍ അന്തരിച്ചു. ശാന്തി കവാടത്തില്‍ വെച്ച് സംസ്‌കാരവും നടന്നു. അപകത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു.

   വയലിനില്‍ വിസ്മയ സംഗീതം

  വയലിനില്‍ വിസ്മയ സംഗീതം

  ചെറുപ്പം മുതല്‍ വയലിന്‍ അഭ്യസിച്ചിരുന്ന ബാലഭാസ്‌കര്‍ പില്‍ക്കാലത്ത് വയലിന്‍ കൊണ്ട് വിസ്മയമാണ് ഒരുക്കിയിരുന്നത്. പന്ത്രണ്ട് വയസ് മുതല്‍ സ്റ്റേജ് ഷോ കളില്‍ പങ്കെടുത്തിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ ബാലുവായിരുന്നു. നിനക്കായി, ആദ്യമായി എന്നിങ്ങനെ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന രണ്ട് ആല്‍ബങ്ങള്‍ ഒരുക്കിയത് ബാലഭാസ്‌കറായിരുന്നു. സ്റ്റീഫന്‍ ദേവസ്സി, ബാലഭാസ്‌കര്‍, ശിവമണി തുടങ്ങിയവരെല്ലാം ചേര്‍ന്ന് കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോ കള്‍ ചെയ്തിരുന്നു. ഈ കൂട്ടുകെട്ട് വേദിയിലെത്തി കഴിഞ്ഞാല്‍ ഫ്യൂഷന്‍ മ്യൂസിക്കിന്റെ അലയടികളായിരിക്കും.

  English summary
  Stephen Devassy's birthday wishes to late violinist Balabhaskar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X