For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ നല്‍കിയ ഷര്‍ട്ട് ധരിച്ചാണ് ഇക്ക പെണ്ണുകാണാന്‍ വന്നത്, കൊച്ചിന്‍ ഹനീഫയുടെ ഭാര്യ

  |

  കൊച്ചിന്‍ ഹനീഫ എന്ന അതുല്യ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒന്‍പത് വര്‍ഷം കഴിയുന്നു. എന്നാല്‍ അദ്ദേഹം ചെയ്തു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്നു. മരിച്ചു എന്ന് വിശ്വസിക്കാന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയ്ക്ക് പോലു കഴിയുന്നില്ല. ഇന്നും ഏതോ ലൊക്കേഷനില്‍ ഇക്ക ഉണ്ടെന്ന് തന്നെയാണ് ഫസീല വിശ്വസിക്കുന്നത്.

  2019 പകുതി പിന്നിടുമ്പോള്‍ ഇതുവരെയായി 93 സിനിമകള്‍! ടൊവിനോയും പാര്‍വതിയുമാണ് പൊളിച്ചടുക്കിയത്! കാണൂ!
  മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഫസീല ഹനീഫയെ കുറിച്ചുള്ള ഓര്‍മകളും ഇപ്പോഴുള്ള ജീവിതവും വെളിപ്പെടുത്തിയത്. അക്കൂട്ടത്തില്‍ തങ്ങളുടെ വിവാഹത്തെ കുറിച്ചും ഫസീല ഓര്‍ത്തു. ഫസീലയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

  ആലോചന വന്ന വഴി

  ആലോചന വന്ന വഴി

  എന്റെ ചേച്ചിയുടെ ഭര്‍ത്താവിന്റെ ഉമ്മയുടെ അനിയത്തി വഴിയാണ് ഹനീഫ്ക്കയുടെ ആലോചന വന്നത്. അവര്‍ കോഴിക്കോടാണ്. അവരുടെ ബന്ധു മുഹമ്മദ് ഹാജിയാണ് അവരോട് ഇക്കാര്യം പറഞ്ഞത്. ഒരു സിനിമാക്കാരനെ വിവാഹം ചെയ്യുന്നതില്‍ ഉപ്പയുടെ തറവാട്ടിലുള്ളവര്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ ഉമ്മയ്ക്കും വാപ്പയ്ക്കുമൊക്കെ നൂറ് വട്ടം സമ്മതം. ഞങ്ങളുടെ വീട്ടുകാര്‍ക്ക് സിനിമയെയും സിനിമാക്കാരെയും ഏറെ ഇഷ്ടമായിരുന്നു.

  പെണ്ണുകാണാന്‍ വന്ന കഥ

  പെണ്ണുകാണാന്‍ വന്ന കഥ

  കോഴിക്കോട് വച്ചാണ് പെണ്ണുകണ്ടത്. ഹനീഫ്ക്കയും സുഹൃത്തുക്കളായ പ്രസന്നനും രാജുവും കൂടിയാണ് പെണ്ണ് കാണാന്‍ വന്നത്. സിനിമയില്‍ മാത്രം കണ്ട ഒരു താരത്തെ നേരിട്ട് കാണുന്ന കൗതുകം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇഷ്ടപ്പെട്ടാല്‍ തലശ്ശേരിയില്‍ വന്ന് കാര്യങ്ങള്‍ ഉറപ്പിക്കാം എന്ന് പറഞ്ഞു. അന്ന് എന്നെ കാണാന്‍ വരുമ്പോള്‍ ധരിച്ച ഷര്‍ട്ട് മോഹന്‍ലാല്‍ നല്‍കിയതാണെന്ന് പിന്നീട് പറഞ്ഞിരുന്നു.

  വിവാഹം നടന്നു

  വിവാഹം നടന്നു

  പെണ്ണ് കണ്ടു, രണ്ട് പേര്‍ക്കും ഇഷ്ടപ്പെട്ടതോടെ തലശ്ശേരിയില്‍ മാളിയേക്കല്‍ തറവാട്ടില്‍ വന്ന് നിക്കാഹ് ഉറപ്പിച്ചു. 1994 മെയ് 28 ന് തലശ്ശേരിയില്‍ വച്ച് വിവാഹം നടന്നു. പിന്നീട് എറണാകുളത്തെ എ ജെ ഹാളില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും നടത്തി. വിവാഹം ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് പോന്നു.

  ഇപ്പോള്‍ താമസം

  ഇപ്പോള്‍ താമസം

  ടൗണ്‍ഹാളിനടുത്തുള്ള എബി മന്‍സിലാണ് ഇക്കയുടെ തറവാട്. അവിടെ ജ്യേഷ്ഠനും കുടുംബവുമാണ് താമസിക്കുന്നത്. എബി മന്‍സിലില്‍ താമസിക്കുമ്പോള്‍ പുല്ലേപ്പടിയില്‍ വീട് വാങ്ങിയിരുന്നു. അവിടെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നു. ഇക്കയുടെ മരണശേഷം ഞാനും കുട്ടികളും കടവന്ത്രയിലെ ബ്ലൂമൂണ്‍ അപ്പാര്‍ട്‌മെന്റിലേക്ക് താമസം മാറി. അമ്മയില്‍ നിന്ന് കിട്ടുന്ന ധനസഹായവും സഹോദരന്‍ ഫിറോസിന്റെ സഹായവുമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്.

  ഏതോ ലൊക്കേഷനില്‍ ഇക്ക ഉണ്ട്

  ഏതോ ലൊക്കേഷനില്‍ ഇക്ക ഉണ്ട്

  ഇക്ക ഞങ്ങളെ വിട്ടു പോയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞു. അതിപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഏതോ ഒരു ലൊക്കേഷനില്‍ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് മനസ്സ് പറയുന്നത്. കുട്ടികള്‍ വാപ്പച്ചിയുടെ ഒരു സംഭാഷണമെങ്കിലും കേള്‍ക്കാത്ത, അത് കേട്ട് ചിരിക്കാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. കലാകാരന്മാര്‍ക്ക് മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണത്- ഫസീല പറഞ്ഞു

  English summary
  Still I can't accept the truth that he is no more says Cochchin Haneefa's wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X