For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഷ്ടപ്പാടിലായിരുന്നു ജ​ഗതിയും മല്ലികയും, അന്ന് കണ്ട കാഴ്ച ഏറെ വിഷമിപ്പിച്ചു; ഓർമ്മകൾ പങ്കുവെച്ച് ജയകുമാർ

  |

  സിനിമാ ലോകത്തെ വലിയ നഷ്ടമായാണ് നടൻ ജ​ഗതി ശ്രീകുമാറിനുണ്ടായ വാഹനാപകടം കാണപ്പെടുന്നത്. സിനിമകളിൽ സജീവ സാന്നിധ്യം ആയി നിലനിൽക്കവെയാണ് നടൻ അപകത്തിൽ പെട്ട് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാവുന്നത്. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ സിബിഐ 5 എന്ന സിനിമയിൽ ജ​ഗതി അഭിനയിച്ചിരുന്നു. ജ​ഗതിക്ക് ശേഷം അത്രയും കഴിവുള്ള മറ്റൊരു നടൻ മലയാള സിനിമയിൽ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

  ഇപ്പോഴിതാ ജ​ഗതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് കെ ജയകുമാർ ഐഎഎസ്. ചെറുപ്പകാലം മുതലേ ജ​ഗതിയുമായി സൗഹൃദമുള്ളയാണ് ഇദ്ദേഹം. ജ​ഗതിക്ക് സംഭവിച്ച അപകടം ഹൃദയ ഭേദകം ആയിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം നടി മല്ലിക സുകുമാരനും ജ​ഗതിയും ഒരുമിച്ച് കഴിഞ്ഞ നാളുകളെക്കുറിച്ചും ജയകുമാർ ഐഎഎസ് ഓർത്തു. സഫാരി ടിവിയോടാണ് പ്രതികരണം.

  'ഞാൻ ​നാ​ഗ്പൂരിൽ എംഎ പഠിക്കാൻ പോയ സമയത്ത് ജ​ഗതി ശ്രീകുമാറിന്റെയും മല്ലികയുടെയും കല്യാണം കഴിഞ്ഞു. കല്യാണം കഴിഞ്ഞെന്ന് പറഞ്ഞാൽ അവർ ചെന്നെയിൽ പോയി ഒരുമിച്ച് ജീവിക്കുകയാണ്. ഇവർക്ക് രണ്ട് പേർക്കും സിനിമയൊന്നും കാര്യമായില്ല. കഷ്ടപ്പെട്ടുള്ള ജീവിതം ആയിരുന്നു കുറച്ച് കാലം. ഞാൻ നാ​ഗ്പൂരിൽ നിന്ന് തിരിച്ചു വന്ന സമയത്ത് അച്ഛനോട് പറഞ്ഞു ശ്രീകുമാറിനെ കാണണമെന്ന്. കോടമ്പാക്കത്ത് എവിടെയോ ആണ് താമസം'

  Also Read: അച്ഛനുണ്ടായിരുന്നെങ്കിൽ കടം വാങ്ങിയെങ്കിലും തന്നേനെ; അന്നത്തെ വാർത്ത എന്നെ തുണച്ചു; സുരഭി ലക്ഷ്മി

  'വളരെ വൃത്തിയില്ലാത്ത പരിസരം, ചെറിയൊരു വീട്, മല്ലിക ശ്രീകുമാർ എന്നെ സൽക്കരിച്ച് എനിക്ക് ചോറൊക്കെ ഉണ്ടാക്കി തന്നു. എനിക്ക് വളരെ സങ്കടം തോന്നി. ജ​ഗതി ശ്രീകുമാറും മല്ലികയും ഇങ്ങനെ ജീവിക്കേണ്ടവർ അല്ലല്ലോ. എന്ത്മാത്രം കഴിവുള്ളവർ ആണവർ. മല്ലികയെ വലിയ പരിചയം ഇല്ല, അന്ന് പരിചയപ്പെടുകയാണ്. പക്ഷെ ഒറ്റ പരിചയം കൊണ്ട് മല്ലികയുമായി ഭയങ്കര സൗഹൃദത്തിൽ ആയിപ്പോവും അങ്ങനെ ആണ് മല്ലികയുടെ സ്വഭാവം. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്'

  'അങ്ങനെ രണ്ട് പേരും അവിടെ ജീവിച്ചു. രണ്ട് പേർക്കും വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല. പിന്നീട് ആ വിവാഹം മാറി. മല്ലിക സുകുമാർ വേറെ കല്യാണം കഴിച്ചു. ജ​ഗതി ശ്രീകുമാർ നമ്മളെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസമായി മാറി. എന്റെ എല്ലാ കാര്യത്തിനും ജ​ഗതി വരുമായിരുന്നു. ഞങ്ങൾ കാണുമ്പോഴൊക്കെ പഴയ കാര്യങ്ങൾ ഓർമ്മിക്കും'

  'ഞാൻ ഐഎഎസ് കിട്ടി ഫ്ലെെറിലൊക്കെ പോവുമ്പോൾ ജ​ഗതിയും ഫ്ലെെറ്റിൽ ഉണ്ടാവും. ഞാൻ ഐഎഎസ് ആണെന്ന് ജ​ഗതിക്ക് വിഷയം അല്ല. അളിയാ എന്നാണ് വിളിക്കുക. അത്രമാത്രം ​ഗാഡമായ സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. ജ​ഗതിയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് ഹൃദയ ഭേദകമാണ്,' ജയകുമാർ ഐഎഎസ് പറഞ്ഞു.

  Also Read: 'പൃഥിരാജിന് എന്റെ കഥ ഇഷ്ടപ്പെട്ടിരുന്നു, പക്ഷെ കടുവ ഇറങ്ങിയതോടെ ആ സിനിമ നടന്നില്ല'; കോട്ടയം നസീർ

  ജ​ഗതി ശ്രീകുമാറുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് മല്ലിക അന്തരിച്ച നടൻ സുകുമാരനെ വിവാഹം കഴിക്കുന്നത്. ഇരുവരും അന്ന് സിനിമയിലെ തുടക്ക കാലത്തായിരുന്നു. മല്ലിക സുകുമാരൻ വിവാഹം കഴിച്ച് കുടംബ ജീവിതത്തിലേക്ക് കടക്കുകയും ജ​ഗതി പിന്നീട് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട തിരക്കുള്ള നടനായി മാറുകയും ചെയ്തു. മല്ലിക സുകുമാരൻ സിനിമകളിൽ സജീവം അല്ലെങ്കിലും ഇടയ്ക്ക് അഭിനയിക്കുന്നുണ്ട്.

  Read more about: jagathy mallika sukumaran
  English summary
  Struggling Days Of Jagathy Sreekumar And Mallika Sukumaran; K Jayakumar IAS Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X