»   » ഷാജി പാപ്പന് മുന്നില്‍ പുലിമുരുകനും വീണു, ആ റെക്കോര്‍ഡ് പാപ്പനും ടീമിനും സ്വന്തം!

ഷാജി പാപ്പന് മുന്നില്‍ പുലിമുരുകനും വീണു, ആ റെക്കോര്‍ഡ് പാപ്പനും ടീമിനും സ്വന്തം!

Posted By:
Subscribe to Filmibeat Malayalam
പുലിമുരുഗനെയും മലത്തിയടിച്ച് ഷാജി പാപ്പൻ | filmibeat Malayalam

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് ആട് 2. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് തുടക്കത്തിലേ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. കലക്ഷന്റെ കാര്യത്തിലും ആശ്വാസമായിരുന്നു. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

കീര്‍ത്തി പറഞ്ഞത് സത്യമാണോയെന്ന് അറിയില്ലെന്ന് സൂര്യ, താരപുത്രി പറഞ്ഞതെന്തായിരുന്നു?

സിനിമ റിലീസിന് ചെയ്യുന്നതിന് മുന്‍പെത്തിയ ടീസറിനും ട്രെയിലറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ പുലിമുരുകന്റെ റെക്കോര്‍ഡാണ് ജയസൂര്യയുടെ ആട് 2 ലൂടെ തകര്‍ന്നത്. അതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

കൂടുതല്‍ പേര്‍ കണ്ട ട്രെയിലര്‍

ഡിസംബര്‍ 12നാണ് ആട് 2ന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. 4.6 മില്യന്‍ ആള്‍ക്കാരാണ് യൂട്യൂബിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. ഇതോടെ കൂടുതല്‍ പേര്‍ കണ്ട ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ആട് 2 സ്വന്തമാക്കുകയും ചെയ്തു.

പുലിമുരുകനെ വെട്ടി

പുലിമിരുകന്റെ റെക്കോര്‍ഡാണ് ഇപ്പോള്‍ ഷാജി പാപ്പന്‍ തകര്‍ത്തത്. കൂടുതല്‍ പേര്‍ കണ്ട ട്രെയിലര്‍ പുലിമുരുകന്റെതായിരുന്നു. 4 മില്യന്‍ പേരാണ് ട്രെയിലര്‍ കണ്ടത്.

മൂന്നാം സ്ഥാനത്തുള്ള ചിത്രം

ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും മത്സരിച്ച് അഭിനയിച്ച കലിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 3.5 മില്യന്‍ പേരാണ് കലിയുടെ ട്രെയിലര്‍ കണ്ടത്.

വേറെയും പ്രത്യേകതകളുണ്ട്

24 മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ കൂടുതല്‍ പേര്‍ കണ്ട ട്രെയിലറും ആട് 2 ന്റെതാണ്. 1.1 മില്യന്‍ വ്യൂസാണ് ലഭിച്ചത്. 24 മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ ഒരു മില്യണ്‍ കാഴ്ചക്കാര്‍ എന്ന റെക്കോര്‍ഡ് മറ്റൊരു മലയാള ചിത്രത്തിനും ഇല്ല.

കലക്ഷനിലും മോശമല്ല

മെഗാസ്റ്റാര്‍ ചിത്രമായ മാസ്റ്റര്‍പീസിന് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ ആട് 2 കലക്ഷന്‍രെ കാര്യത്തിലും മുന്നിലാണ്. ക്രിസ്മസ് സീസണ്‍ ഇത്തവണ ആരാണ് നേടിയതെന്നറിയണമെങ്കില്‍ കുറച്ചുകൂടി കാത്തിരിക്കണം.

English summary
STUNNING! Aadu 2 Breaks The Big Record Of Pulimurugan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X