twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയന്‍ പ്രണയത്തിലായിരുന്നു, കോളിളക്കത്തിന് ശേഷം വിവാഹം, നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ വൈറല്‍

    |

    മലയാളത്തിന്റെ അനശ്വര നടന്‍മാരിലൊരാളായ ജയന്റെ ചരമവാര്‍ഷിക ദിനമാണ് നവംബര്‍ 16ന് കോളിളക്കമെന്ന സിനിമയുടെ സ്റ്റണ്ട് ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ദാരുണാന്ത്യം. ജയനെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവരെല്ലാം. സാഹസിക പ്രിയനായിരുന്നു അദ്ദേഹം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് നടത്താറുള്ളതും.

    സംവിധായകനുള്‍പ്പടെ എല്ലാവരും ഓക്കെ പറഞ്ഞുവെങ്കിലും ആ രംഗം തനിക്ക് തൃപ്തിയായില്ലെന്നായിരുന്നു ജയന്‍ പറഞ്ഞത്. കോളിളക്കത്തിലെ ക്ലൈമാക്‌സ് രംഗം വീണ്ടും ചിത്രീകരിക്കാനായി പറയുകയായിരുന്നു അദ്ദേഹം. അറിയപ്പെടാത്ത രഹസ്യമെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ജയന്‍ കോളിളക്കത്തില്‍ അഭിനയിക്കാനായി പോയത്. ഒരു ദിവസത്തെ ഷൂട്ടിനായി പോയ ജയന്റെ മരണവാര്‍ത്തയാണ് താന്‍ പിന്നീട് കേട്ടതെന്ന് സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജന്‍ പറയുന്നു.

    ക്ലൈമാക്സ് രംഗത്തില്‍

    ക്ലൈമാക്സ് രംഗത്തില്‍

    കോളിളക്കം സിനിമയുടെ ക്ലൈമാക്സ് രംഗത്തിലഭിനയിക്കാന്‍ വേണ്ടിയാണ് ഒരു ദിവസത്തേക്ക് തന്നെ ഒഴിവാക്കിത്തരണമെന്ന് ജയന്‍ പറഞ്ഞത്. മധു, ബാലന്‍ കെ.നായര്‍, എം.എന്‍. നമ്പ്യാര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയവരെല്ലാം ആ സിനിമയുടെ അവസാനരംഗത്തിലുണ്ടായിരുന്നു. ഏറ്റവും പ്രധാനം ജയനും ബാലന്‍ കെ.നായരും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ വെച്ചുള്ള ഫൈറ്റ് സീനായിരുന്നു. എല്ലാവരും അവിടെ ജയനായി കാത്തിരിക്കുകയായിരുന്നു.

    നസീര്‍ പറഞ്ഞത്

    നസീര്‍ പറഞ്ഞത്

    ജയന്റെ തിരക്ക് നന്നായി അറിയാവുന്ന നസീര്‍ സാര്‍ പറഞ്ഞു, ജയാ പോകുന്നതില്‍ വിരോധമില്ല. പക്ഷെ ഹെലികോപ്റ്ററില്‍ വെച്ചുള്ള സ്റ്റണ്ട് രംഗമാണ് സൂക്ഷിക്കണം. ഡ്യൂപ്പിനെയിട്ടു ചെയ്താല്‍ മതി. ജോസ്പ്രകാശ് സാറും ഇതേ അഭിപ്രായം തന്നെയാണ് ജയനോട് പറഞ്ഞത്. അപകടകരമായ സാഹസികരംഗങ്ങള്‍ ജയന്‍ സ്വയം ചെയ്യുമായിരുന്നു. ജയന്റെ ഈ സ്വഭാവം നന്നായി അറിയുന്നതുകൊണ്ടുതന്നെയാണ് നസീര്‍ സാറുള്‍പ്പെടെയുള്ളവര്‍ ജയനെ ഉപദേശിച്ചത്. ശ്രദ്ധിച്ചോളാമെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. ഡ്യൂപ്പിനെ വെച്ച് ആ രംഗം ചിത്രീകരിക്കാന്‍ അദ്ദേഹം സമ്മതിച്ചിരുന്നുമില്ല.

    യാത്ര പറഞ്ഞു

    യാത്ര പറഞ്ഞു

    എന്‍റെ അടുത്ത് വന്നും ജയന്‍ യാത്ര പറഞ്ഞിരുന്നു. ജയന് വേണ്ടിയാണ് ഞങ്ങളെല്ലാം കാത്തിരിക്കുന്നത്. ഒരു കാരണവശാലും വൈകരുത് എന്ന് അന്ന് പറഞ്ഞിരുന്നു. നാളത്തെന്ന താന്‍ തീര്‍ച്ചയായും എത്തുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. ഇല്ലെങ്കിലോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ എന്‍റെ ബോഡി ഇവിടെ എത്തുമെന്ന് എടുത്തടിച്ച പോലെ പറയുകയായിരുന്നു. അന്നത്തെ പോക്ക് മരണത്തിലേക്കായിരുന്നുവോ, ഞാന്‍ പോകാന്‍ അനുവദിച്ചില്ലായിരുന്നുവെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു, തുടങ്ങിയ ചിന്തകളൊക്കെ കുറേക്കാലം മനസ്സിനെ അലട്ടിയിരുന്നു.

    പ്രണയമുണ്ടായിരുന്നു

    പ്രണയമുണ്ടായിരുന്നു

    കുടുംബജീവിതത്തെക്കുറിച്ച് ജയനും ചില സ്വപ്നങ്ങള്‍ നെയ്തിരുന്നുവെന്നും ത്യാജരാജന്‍ മാസ്റ്റര്‍ പറയുന്നു. നടി ലതയുമായുള്ള പ്രണയം അതിലൊന്നായിരുന്നു. ജയനും ലതയും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഒരുപാടെതിര്‍പ്പുകള്‍ മദ്രാസില്‍ നിന്നുമുണ്ടായി. ജയന്‍ താമസിച്ചിരുന്നു പംഗ്രോവ് ഹോട്ടലില്‍ വെച്ച് എം.ജി.ആറിന്റെ ആളുകള്‍ ജയനെ ഭീഷണിപ്പെടുത്താന്‍ നോക്കി. പക്ഷേ, അതൊന്നും ജയന്‍ കാര്യമാക്കിയിരുന്നില്ല.

    Recommended Video

    ഐ.വി ശശിയിലൂടെ ജയൻ അനശ്വരമാക്കിയ കരിമ്പന | Old Movie Review | filmibeat Malayalam
    വാക്ക് കൊടുത്തു

    വാക്ക് കൊടുത്തു

    ഒടുവില്‍ ഞാന്‍ ജയനോടുപറഞ്ഞു. മോനേ ഈ ബന്ധം വേണ്ട, നിനക്ക് പിന്നെ മദ്രാസില്‍ കാലുകുത്താനാകില്ല. ജയന്റെ മറുപടി ഉടനെ വന്നു. പറ്റില്ല മാസ്റ്റര്‍, ഞാന്‍ ലതയ്ക്ക് വാക്കുകൊടുത്തു. മാത്രമല്ല ഞാന്‍ ഇനി മദ്രാസില്‍ നില്‍ക്കുന്നില്ല. കേരളത്തില്‍ താമസിക്കാനാണുദ്ദേശിക്കുന്നത്. അതിനുശേഷം ജയന്‍ മദ്രാസിലെത്തിയിത് കോളിളക്കത്തിന്റെ ഷൂട്ടിംഗിനായിരുന്നു. അത് മദ്രാസിലേക്കുള്ള അവസാനത്തെ വരവായിരുന്നു. കേരളത്തിലേക്ക് തിരിച്ചുപോയത് ചേതനയറ്റ ജയന്റെ ശരീരവുമായിരുന്നു.

    Read more about: jayan ജയന്‍
    English summary
    Stunt master Thyagarajan recalls about Jayan's love story and marriage plan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X