For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞു; കല്യാണരാമന്റെ ലൊക്കേഷനില്‍ നടി സുബ്ബലക്ഷ്മിയെ പറ്റിച്ച ദിലീപ്

  |

  നന്ദനത്തിലെ വേശമണി അമ്മളായി എത്തിയ നടി സുബ്ബലക്ഷ്മി കല്യാണരാമനിലെ കാര്‍ത്യയാനിയായി പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. കല്യാണ രാമന് ശേഷം മമ്മൂട്ടി ചിത്രമായ രാപ്പകലിലും നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയ്‌ക്കൊപ്പമുള്ള പ്രണയരംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ബോളിവുഡിലടക്കം തന്റെ കഴിവ് തെളിയിച്ചിരുന്നു.

  ബോളിവുഡിലെ യുവതാരങ്ങളുടെ മദ്രാസ് നാനിയായിട്ടാണ് സുബ്ബലക്ഷ്മി അറിയപ്പെടുന്നത്. ആദ്യ സിനിമ മുതല്‍ പിന്നിടിങ്ങോട്ടുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് സുബ്ബലക്ഷ്മിയിപ്പോള്‍. കല്യാണ രാമന്റെ ലൊക്കേഷനില്‍ നിന്നും ദിലീപ് ഒപ്പിച്ച കുസൃതിയെ കുറിച്ചും മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

  ഒരിക്കലും സിനിമയിലെത്താന്‍ വൈകിയെന്ന് തോന്നിയിട്ടില്ല. സിദ്ദിഖും രഞ്ജിത്തും കൂടിയാണ് എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുന്നത്. 2002 ല്‍ അന്നെനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കുപാവാടകളെല്ലാം ഇടണം എന്നൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും തോന്നില്ലേ. എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ പോകില്ലായിരുന്നു. കുട്ടികള്‍, കുടുംബം, അതൊന്നും വിട്ട് പോകാന്‍ എനിക്കാവില്ല.

  നന്ദനത്തിലെത്തുമ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കൊച്ചുനാളില്‍ സിനിമയൊക്കെ കണ്ട് നായികമാരെ പോലെ ആകണം എന്നൊക്കെ കൊതിച്ചിട്ടുള്ളത് കൊണ്ട് കണ്ണൊക്കെ എഴുതി മേക്കപ്പ് ചെയ്ത് എന്നെ ഇപ്പോള്‍ സുന്ദരിയാക്കും. നല്ല ഡ്രസ് തരും എന്നൊക്കെ കരുതിയാണ് സെറ്റില്‍ ചെല്ലുന്നത്. പക്ഷേ സെറ്റില്‍ എത്തിയിട്ടും ആരും എന്നെ വിളിക്കുന്നുമില്ല, ഒന്നും ചെയ്യുന്നുമില്ല. അപ്പോള്‍ സങ്കടപ്പെട്ട് ഞാന്‍ മേക്കപ്പ്മാനോട് ചോദിച്ചു എന്നെ മേക്കപ്പ് ഒന്നും ചെയ്യുന്നില്ലേ എന്ന്.

  അപ്പോള്‍ അയാള്‍ നിന്ന് ചിരിക്കുന്നു. എന്താ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു, അല്ലാ എന്താ നിങ്ങളുടെ ക്യാരക്ടര്‍ എന്ന് അറിയാമോന്ന്. ഞാന്‍ ഇല്ലെന്ന് തലയാട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു വാല്യക്കാരിയായിട്ട്ാണെന്ന്. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കൊണ്ട്‌വച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ തരുമെന്ന് പറഞ്ഞു. എനിക്ക് അടി കിട്ടിയ പോലെയാണ് തോന്നിയത്. ദോശ തിന്ന് കൊണ്ടിരിക്കുന്ന വേശാമണി അമ്മാളിനെ തിരഞ്ഞെടുത്തത് ഡയലോഗ് പറയാനുള്ള മിടുക്കാണ്. ഡയറക്ടര്‍ വിളിച്ച് പറഞ്ഞു.

  മൂന്ന് കഥാപാത്രങ്ങള്‍ ഉണ്ട്. ഒരാള്‍ എപ്പോഴും ഉറക്കംതൂങ്ങി. ഒരാള്‍ എപ്പോഴും ശാപ്പാടിക്കു, മറ്റൊരാള്‍ വായാടിയാണ്. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ചോദിച്ചു. ശാപ്പാടടിക്കുന്ന കഥാപാത്രത്തെ മതിയെന്ന് ഞാന്‍ പറഞ്ഞു. എനിക്കന്ന് അത്ര മലയാളം വഴങ്ങില്ല. മലയാളത്തില്‍ ഡയലോഗ് പറയേണ്ട ബുദ്ധിമുട്ടോര്‍ത്താണ് ആ കഥാപാത്രം മതിയെന്ന് പറഞ്ഞത്. എപ്പോഴും ഭക്ഷണം കഴിച്ചാല്‍ മതി അധികം ഡയലോഗ് പറയണ്ടല്ലോ എന്ന് കരുതി. ദൈവാധീനത്തിന് ആ കഥാപാത്രം ക്ലിക്കായി. ഇപ്പോഴും ആള്‍ക്കാര്‍ കാണുമ്പോള്‍ ചോദിക്കും നിങ്ങള്‍ വീട്ടില്‍ ഇങ്ങനെ തന്നെയാണോ എപ്പോഴും ദോശ കഴിച്ചോണ്ടിരിക്കുമോന്ന്.

  കല്യാണരാമന്‍ എന്റെ മൂന്നാമത്തെ പടമായിരുന്നു. ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് ഡയറക്ടര്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ പറഞ്ഞു ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടി കരയണം എന്ന്. ഞാന്‍ പറഞ്ഞത് അപ്പാടെ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഉറക്കെയങ് കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി.

  സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam

  എന്തിനാ മുത്തശ്ശി കരയുന്നത് എന്ത് പറ്റിയെന്ന് ചോദിച്ച് ല്ലൊവരും ഓടി വന്നു. എന്നോട് കരയാന്‍ പറഞ്ഞത് കൊണ്ട് കരഞ്ഞതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഡയറക്ടര്‍ ചോദിച്ചു ആരാ പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞ് ദിലീപെന്ന്. എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ദിലീപ് പറയുകയാണ് സുബ്ബിവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ്. അപ്പോള്‍ ഇത്തിരി കരയട്ടേ എന്ന് വിചാരിച്ചുവെന്ന്. ദിലീപ് ഇപ്പോള്‍ കാണുമ്പോഴും ഇത് പറയും.

  English summary
  Subbalakshmi About How Dileep Prank Her On The Sets Of Kalyanaraman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X