For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ ആരാണെന്ന് അറിയില്ലായിരുന്നു; ഹിന്ദിയിൽ പോയി നടനൊപ്പം അഭിനയിച്ചതിനെ പറ്റി സുബ്ബലക്ഷ്മി

  |

  കല്യാണരാമനിലും നന്ദനത്തിലുമൊക്കെ മുത്തശ്ശിയായി വന്ന് മലയാളികളുടെ മനംകവര്‍ന്ന നടിയാണ് സുബ്ബലക്ഷ്മി. മലയാളത്തില്‍ മാത്രമല്ല അങ്ങ് ഹിന്ദിയിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ബോളിവുഡിന്റെ പ്രിയതാരം രണ്‍ബീര്‍ കപൂറിനൊപ്പം ഒരു പരസ്യ ചിത്രത്തിലായിരുന്നു സുബ്ബലക്ഷ്മി അഭിനയിച്ചത്.

  വളരെ കുറച്ച് നേരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും രണ്‍ബീര്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നടി പറയുന്നത്. അദ്ദേഹം ആരാണെന്ന് മനസിലാക്കിയപ്പോള്‍ പേടി തോന്നിയെന്നും എന്നാല്‍ വളരെ രസകരമായിട്ടാണ് അന്നഭിനയിച്ചതെന്നും സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ സുബ്ബലക്ഷ്മി മനസ് തുറക്കുന്നു.

  Also Read: മീനൂട്ടിയാണ് എല്ലാത്തിനും കാരണം; അച്ഛനെ കല്യാണത്തിന് നിര്‍ബന്ധിച്ചത് ഞാനാണ്, താരപുത്രിയുടെ വാക്കുകള്‍ വൈറൽ

  രണ്‍ബീര്‍ ആരാണെന്നോ അദ്ദേഹം ഇത്രയും വലിയ ആക്ടറാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ഞാനത് അറിഞ്ഞത്. ഫ്‌ളൈറ്റില്‍ കയറുമ്പോഴാണ് ഇന്നയാളാണെന്ന് അറിയുന്നത്. അയ്യോ എങ്ങനെയായിരിക്കും അദ്ദേഹം പെരുമാറുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. അദ്ദേഹം ലെയിസ് കമ്പനിയുടെ അംബാസിഡര്‍ ആണെന്നും പറഞ്ഞു. ഒന്നും അറിയാതെയാണല്ലോ നമ്മള്‍ പോന്നതെന്ന് ഓര്‍ത്ത് പോയി.

  Also Read: ലെസ്ബിയന്‍ ആണോന്ന് ഭര്‍ത്താവിന് അറിയാം; ഏത് ഫോട്ടോയിട്ടാലും തെറിവിളി മാത്രമാണെന്ന് നടി നിമിഷ

  അവിടെ എത്തി കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. അദ്ദേഹം വളരെ നല്ല രീതിയിലാണ് എന്നോട് പെരുമാറിയത്. വന്നപ്പോഴെ എന്റെ കാല് തൊട്ട് വണങ്ങിയിട്ടാണ് ക്യാമറയുടെ മുന്നിലേക്ക് പോയത്. എന്റെ വീട്ടിലെ കാറ് നന്നാക്കാന്‍ വന്ന മെക്കാനിക്കിന്റെ റോളിലാണ് രണ്‍ബീര്‍ അഭിനയിച്ചത്. വിചാരിച്ചത് പോലെ പ്രശ്‌നമൊന്നും ഉണ്ടായില്ല. മാത്രമല്ല അവിടെയുണ്ടായിരുന്നവരെല്ലാം അവസാനം എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്.

  പല വേഷങ്ങളിലുള്ള എന്റെ ഫോട്ടോസ് എടുത്തിരുന്നു. പല രാജ്യങ്ങളിലേക്കും അത് അയച്ച് കൊടുത്തു. അതിന് ശേഷം ഞങ്ങളിങ്ങ് പോരുകയും ചെയ്തു. പിന്നെ എന്റെ എണ്‍പതാം ജന്മദിനത്തിന് ഞാനൊരു മെസേജ് അയച്ചിരുന്നു. പിന്നാലെ ഞാനും രണ്‍ബീറും ഒരുമിച്ചിരിക്കുന്ന ഫോട്ടോ ലാമിനേറ്റ് ചെയ്ത് ഇവിടേക്ക് കൊടുത്ത് വിട്ടു. മറന്ന് പോയില്ല. അത് നല്ല രസമായിരുന്നു.

  അമ്മൂമ്മ രണ്‍ബീറിന്റെ കൂടെയാണോ അഭിനയിക്കാന്‍ പോവുന്നത്. എങ്കില്‍ ഞങ്ങളും വരുന്നുവെന്ന് കൊച്ചുമകള്‍ സൗഭാഗ്യയൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അതാരാണെന്ന് എനിക്ക് അറിയില്ല മക്കളേ എന്നാണ് ഞാന്‍ പറഞ്ഞത്. ഷാരൂഖ് ഖാനെയൊക്കെ അറിയാം. പിന്നെ ചില പേരുകളൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ രണ്‍ബീറിനെയൊന്നും എനിക്ക് അറിയില്ല.

  ശ്രീദേവിയുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് സുബ്ബലക്ഷ്മി പറയുന്നു. അവര്‍ വലിയ നടിയാണെങ്കിലും എന്റെ അടുത്ത് അത്രയും സ്‌നേഹത്തോടെയാണ് പെരുമാറിയത്. 'അമ്മ നിങ്ങള്‍ വലിയ ആളാണെന്ന്' ശ്രീദേവി എന്നോട് പറഞ്ഞിരുന്നു. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ വലിയൊരു ആര്‍ട്ടിസ്റ്റാണെന്നാണ് മറുപടി പറഞ്ഞത്.

  പോവുന്നതിന് മുന്‍പ് ഒരുമിച്ചൊരു ഫോട്ടോ എടുക്കാന്‍ പറ്റുമോന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചതാണ്. പക്ഷേ അന്നതിന് സാധിച്ചില്ല. അവര്‍ ഷൂട്ട് കഴിഞ്ഞതേ ഇറങ്ങി പോയി. കുറച്ച് കഴിഞ്ഞപ്പോഴുണ്ട് ഒരു ഫോട്ടോഗ്രാഫറെയും കൂട്ടി വരുന്നു. നിങ്ങള്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞില്ലേ, അതുകൊണ്ട് കൊണ്ട് വന്നതാണെന്ന് പറഞ്ഞ് രണ്ടാളും ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തതായും സുബ്ബലക്ഷ്മി പറയുന്നു.
  ചാരിച്ചുവെന്ന്. ദിലീപ് ഇപ്പോള്‍ കാണുമ്പോഴും ഇത് പറയും.

  English summary
  Subbalakshmi Opens Up About Her First Meeting With Bollywood Actor Ranbeer Kapoor Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X