For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനാർദ്ദനൻ എൻ്റെ ഭർത്താവായതോടെ വഴക്ക് പറഞ്ഞു; ഡിവോഴ്‌സ് ചെയ്യുമെന്ന് ഞാനും! ലൊക്കേഷന്‍ കഥ പറഞ്ഞ് സുബലക്ഷ്മി

  |

  മലയാള സിനിമയിലെ മുത്തശ്ശി, നടി സുബലക്ഷ്മിയെ അങ്ങനെ വിളിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുക. നന്ദനം സിനിമയിലേ വേശാമണിയമ്മയായി അഭിനയരംഗത്തേക്ക് എത്തിയ സുബലക്ഷ്മി അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം റോളുകള്‍ ചെയ്തു. ഇപ്പോഴും അഭിനയിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത നടി തന്റെ പഴയകാല ഓര്‍മ്മകളൊക്കെ പങ്കുവെക്കുകയാണ്.

  തുടക്കകാലത്ത് കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബലക്ഷ്മിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. എന്നാല്‍ ജനാര്‍ദ്ദനന്റെ കൂടെ അഭിനയിക്കുമ്പോള്‍ തനിക്ക് വഴക്ക് കേട്ടിരുന്നതായിട്ടാണ് നടിയിപ്പോള്‍ പറയുന്നത്. അന്ന് നടന്‍ തന്റെ ഭര്‍ത്താവായി വന്നതോടെ വഴക്കിനിടയില്‍ ഡിവോഴ്‌സ് വരെ ചെയ്യുമെന്ന് പറഞ്ഞതായിട്ടാണ് സുബലക്ഷ്മി പറയുന്നത്. ഇതിനിടയിൽ സംവിധായകൻ കമലും ഇടപ്പെട്ടതായി തമാശരൂപേണ നടി പറയുന്നു.

  Also Read: ഞങ്ങൾക്കെതിരെ വേട്ടയണ് നടക്കുന്നത്! പെണ്ണുങ്ങളാണ് ജീവിക്കാൻ വിടണമെന്ന സിംപതി വേണ്ട, വിമർശനങ്ങളിൽ അഭിരാമി

  2002 ല്‍ മുത്തശ്ശിയായതിന് ശേഷം അഭിനയത്തിലേക്ക് തുടക്കം കുറിച്ച നടിയാണ് സുബലക്ഷ്മി. മുത്തശ്ശി കഥാപാത്രങ്ങളെ മനോഹമാക്കാന്‍ നടിയ്ക്ക് സാധിക്കുകയും ചെയ്തു. ഇതിനിടയില്‍ ലേശം ഇംഗ്ലീഷ് പറയുന്ന കഥാപാത്രം ചെയ്തത് ഗ്രാമഫോണിലായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിലാണ് നടന്‍ ജനാര്‍ദ്ദനനുമായി വാക്ക് തകര്‍ക്കം ഉണ്ടാവുന്നത്. അന്ന് നടന്ന കഥകള്‍ സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ സുബലക്ഷ്മി പറയുകയാണ്.

  Also Read: അത്രയും പ്രതീക്ഷിച്ചിട്ടും ഗർഭിണിയായില്ല; അന്നേരമുള്ള ഭർത്താവിൻ്റെ പ്രതികരണമാണ് ഏറ്റവും ഇഷ്ടമായതെന്ന് ഡിംപിൾ

  'കല്യാണരാമന്‍ ഞാന്‍ അഭിനയിക്കുന്ന മൂന്നാമത്തെ പടമാണ്. രണ്ടാമത്തെ പടം ഗ്രാമഫോണായിരുന്നു. അതില്‍ ഇംഗ്ലീഷ് ഡയലോഗുകളാണ് ഉണ്ടായിരുന്നത്. നടന്‍ ജനാര്‍ദ്ദനനാണ് എന്റെ ജോഡിയായി അഭിനയിച്ചത്. പേടിച്ച് പേടിച്ചാണ് ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇനി നീയെന്നെ വിരട്ടുകയോ പേടിപ്പിക്കുകയോ ചെയ്താല്‍ നിന്നെ ഡിവോഴ്‌സ് ചെയ്തിട്ട് പോവുമെന്ന് പറഞ്ഞിരുന്നു. ഇത് കണ്ട് സംവിധായകന്‍ കമല്‍ സാര്‍ എന്താ രണ്ടാളും തമ്മിലുള്ള വഴക്കെന്ന് ചോദിച്ചിരുന്നു'.

  'സാര്‍, ഇദ്ദേഹം എപ്പോഴും എന്നെ വഴക്ക് പറയുകയാണെന്ന് സംവിധായകനോട് പറഞ്ഞപ്പോള്‍ ഞാന്‍ ഇവരുടെ ഭര്‍ത്താവ് അല്ലേ എന്ന് ജനാര്‍ദ്ദനന്‍ അദ്ദേഹത്തിന്റെ സ്‌റ്റൈലില്‍ പറയും. പിന്നെ അദ്ദേഹവുമായി ചേര്‍ന്ന് പോയി തുടങ്ങി. പുള്ളി പറയുന്ന കാര്യങ്ങളൊക്കെ ഒരു ഉപദേശമായി എടുത്ത് തുടങ്ങി. ഒടുവില്‍ നല്ല സൗഹൃദമായി. ആ സിനിമയിലൂടെ എല്ലാവരുടെയും ബഹുമാനവും സ്‌നേഹവും ലഭിച്ചുവെന്നാണ്' സുബലക്ഷ്മി പറയുന്നത്.

  'സിനിമയ്ക്ക് അകത്തുള്ള കാര്യങ്ങളൊന്നും എനിക്കറിയില്ല. എങ്കിലും അവിടെയുണ്ടായിരുന്ന എല്ലാവരും എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. സംവിധായകനോ, നിര്‍മാതാവോ, അഭിനേതാക്കളോ കോസ്റ്റിയൂം, ക്യാമറ എല്ലാ മേഖലയിലുള്ളവരും അങ്ങനെയായിരുന്നു.

  എനിക്ക് ഇതൊന്നും അത്ര അറിയില്ല. തെറ്റൊക്കെ ഉണ്ടെങ്കില്‍ പറഞ്ഞ് തരണമെന്ന് അവരോടൊക്കെ പറഞ്ഞിരുന്നു. ചോദിച്ച് മനസിലാക്കി ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. എല്ലാം അറിയാമെന്ന് പറഞ്ഞ് ചെയ്യുമ്പോഴാണ് വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയാവുന്നത്'.

  'കാര്യങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലല്ലോ. മുത്തശ്ശി അടുത്ത ഷോട്ടില്‍ അവിടെ നില്‍ക്കല്ലേ. അവിടെ നിന്നാല്‍ ക്യാമറയില്‍ കിട്ടില്ല. ഇങ്ങോട്ട് മാറി നില്‍ക്കണമെന്ന് ലൊക്കേഷനിലുള്ള ആരായാലും പറഞ്ഞ് തരും.അങ്ങനെ കുട്ടികള്‍ പറയുന്നതാണെങ്കിലും നല്ല കാര്യമായി നമ്മളത് എടുക്കണം. അത്രയധികം സൗഹൃദപരമായിട്ടാണ് എല്ലാവരും എന്നോട് പെരുമാറാറുള്ളത്. അതിന്നും അങ്ങനെ തന്നെയാണെന്ന്', സുബലക്ഷ്മി പറയുന്നു.

  English summary
  Subbalakshmi Opens Up About Her Working Experience With Actor Janardhanan In Gramophone. Goes Viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X