Don't Miss!
- News
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സിപിഎമ്മിന് പത്തുവോട്ട് കൂടിയാല്‍ വരാനിരിക്കുന്നത് ഭയാനകമായ രാജഭരണം:എകെ ആന്റണി
- Automobiles
വിപണിയില്‍ എത്തിയിട്ട് മൂന്ന് വര്‍ഷം; വില്‍പ്പന 3 ലക്ഷം പിന്നിട്ട് Hyundai Venue
- Sports
IPL 2022: ക്വാളിഫയര്‍ രണ്ടില്‍ കോലി വാഴില്ല! മൂന്നാമതും ഫ്ളോപ്പ് തന്നെ
- Finance
ചാഞ്ചാട്ടത്തില്‍ മുട്ടുകുത്തി ധമാനി; ദിവസം 408 കോടി രൂപ നഷ്ടം! 2022-ല്‍ പോര്‍ട്ട്ഫോളിയോ 'ചുവന്നു'
- Technology
അടിപൊളി ഡാറ്റ ആനുകൂല്യങ്ങളുമായെത്തുന്ന ജിയോഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
- Lifestyle
ജൂണ്‍ മാസത്തിലെ ന്യൂമറോളജി ഫലം നിങ്ങള്‍ക്ക് നല്‍കുന്നത്
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
ഹൃദയം കണ്ടതിന് ശേഷം പ്രണവിനോട് പറയുന്നത്, വികാരഭരിതയായി സുചിത്ര മോഹൻലാൽ, വാക്കുകൾ വൈറൽ ആകുന്നു
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഹൃദയം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വെച്ച ചിത്രം ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. കാണികളെ ഒരു തരി പോലും നിരാശപ്പെടുത്താതെയാണ് ഹൃദയം എത്തിയിരിക്കുന്നത്. ജനുവരി 21 ന് റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
ആളുകൾ എന്റെ മുടിയിൽ പിടിച്ച് വലിക്കാൻ തുടങ്ങി, ദേഷ്യം വന്നു, ആ സംഭവത്തെ കുറിച്ച് ഋഷി
വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി പ്രണവിന്റെ പ്രകടമാണ് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാവുന്നത്. നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രങ്ങളിൽ കണ്ട പ്രണവിനെ അല്ല ഹൃദയത്തിൽ കണ്ടത് എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. കൂടാതെ ഹൃദയത്തിലെ എല്ലാ താരങ്ങളെ കുറിച്ചും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

ഹൃദയം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ- വിശാഖ് ചിത്രമാണെങ്കിലും സിനിമയിൽ ഉടനീളം കേട്ടെരു പേരാണ് മോഹൻലാലിന്റെ ഭാര്യ സുചിത്രയുടേത്. പല അഭിമുഖങ്ങളിലും സുചിത്ര മോഹൻലാലിന്റെ പിന്തുണയെ കുറിച്ചും ചിത്രത്തോടുള്ള താരപത്നിയുടെ താൽപര്യത്തെ കുറിച്ചും വിനീതും നിർമ്മാതാവ് വിശാഖും തുറന്ന് പറഞ്ഞിട്ടുണ്ട് . പ്രണവിനോട് കഥ പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആകാംക്ഷ സുചിത്രയുടെ മുഖത്ത് ആയിരുന്നു എന്ന് ഒരു അഭിമുഖത്തിൽ വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ഹൃദയം കണ്ടതിന് ശേഷമുളള സുചിത്ര മോഹൻലാലിന്റെ പ്രതികരണം വൈറൽ ആകുന്നു. വളരെ വൈകാരികമായിട്ടാണ് താരപത്നി പ്രതികരിച്ചിരിക്കുന്നത്.

പടം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ച മാധ്യമപ്രവർത്തകരോട് തനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല എന്നായിരുന്നു സുചിത്ര പറഞ്ഞത്. വളരെ ഇമോഷണലായിട്ടായിരുന്നു താരപത്നിയുടെ വാക്കുകൾ. നിങ്ങൾ പടം കണ്ടോ എന്നും ഇഷ്ടമായോ എന്നും തിരിച്ച് മാധ്യമപ്രവർത്തകരോട് ചോദിക്കുന്നുണ്ട്. ഇഷ്ടമായി എന്നുള്ള മാധ്യപ്രവർത്തകരുടെ മറുപടിയെ ഉദ്ധരിച്ചു കൊണ്ട് തനിക്കും ഇഷ്ടമായി എന്നാണ് സുചിത്ര പറയുന്നത്. പഴയ ലാലേട്ടന്റെ പല ആക്ഷനുകളും പ്രണവിലും തോന്നിയെന്നും ചിത്രം കണ്ടതിന് ശേഷം പറഞ്ഞു.

ഹൃദയം കണ്ടതിന് ശേഷം പ്രണവിനോട് എന്താണ് പറയാൻ പോകുന്നതെന്നും മാധ്യമ പ്രവർത്തകർ സുചിത്രയോട് തിരക്കി. ഏറെ വൈകാരികമായിട്ടാണ് ഇതിന് ഉത്തരം നൽകിയത്. '' തനിക്ക് മകന്റെ എല്ലാ ഇഷ്ടമാണ്. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. കൂടാതെ അവൻ കുറെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും സുചിത്ര പറഞ്ഞ് നിർത്തി''. വളരെ ഇമോഷണലായിട്ടായിരുന്നു മകനെ കുറിച്ച് സംസാരിച്ചത്.

രണ്ട് രണ്ടര കൊല്ലമായിട്ട് താൻ ഉള്ളിൽ കൊണ്ട് നടക്കുന്ന ചിത്രമാണിത്. എല്ലാം ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കുകയാണ് . വീട്ടിൽ പോയിട്ട് ഒന്ന് പൊട്ടിക്കരണം എന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ച് തിരിക്കിയ മാധ്യമ പ്രവർത്തകരോട് സംവിധായകൻ വിനീത് പറഞ്ഞത്. എല്ലാവരും തിയേറ്ററിൽ വന്ന് തന്നെ ചിത്രം കാണണമെന്നും വിനീത് പറയുന്നുണ്ട്. ഹൃദയം ഹൃദയം കൊണ്ട് എടുത്ത ചിത്രമാണെന്നും അതിൽ ഒരു ബിസിനസും ഇല്ലെന്നും സിനിമയുടെ തിയേറ്റർ റിലീസിനെ കുറിച്ച് പറയവെ വിനീത് പറഞ്ഞു. തിയേറ്ററിൽ പടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് തങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. നൂറ് കോടി ഒന്നും മനസിൽ ഇല്ലെന്നു ഹൃദയം ആളുകളിലേയ്ക്ക് എത്തണം എന്ന് മാത്രമേയുള്ളൂവെന്നും വിനീത് കൂട്ടിച്ചേർത്തു.