twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണ് നിറഞ്ഞുപോയ അനുഭവമായിരുന്നു അത്, മൊയ്തീനില്‍ എത്തിച്ചത് പൃഥ്വിരാജെന്ന് സുധീര്‍ കരമന

    By Midhun Raj
    |

    പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ടില്‍ വന്ന എന്ന് നിന്‌റെ മൊയ്തീന്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ്. ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത പ്രണയചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മൊയ്തീന്‌റെയും കാഞ്ചനമാലയുടെയും പ്രണയം ദൃശ്യാവിഷ്‌കരിച്ച ചിത്രം നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു. താരങ്ങളുടെ പ്രകടനത്തിനൊപ്പം സിനിമയിലെ പാട്ടുകളും വലിയ രീതിയില്‍ തരംഗമായിരുന്നു. എന്ന് നിന്‌റെ മൊയ്തീനില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമാണ് സുധീര്‍ കരമന.

    ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി ശ്വേത തിവാരി, ചിത്രങ്ങള്‍ കാണാം

    മുക്കം ഭാസി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. മൊയ്തീനിലേക്ക് തന്നെ വിളിക്കുന്നത് പൃഥ്വിരാജ് ആണെന്ന് സുധീര്‍ കരമന പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധീര്‍ കരമന മനസുതുറന്നത്. എന്ന് നിന്‌റെ മൊയ്തീനിലെ കഥാപാത്രം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടത് പൃഥ്വിരാജ് തന്നെയാണ്. പൃഥ്വി പറഞ്ഞപ്പോഴാണ് ഞാന്‍ ആ ചിത്രത്തിലേക്ക് എത്തിയത്.

    അന്ന് പൃഥ്വിരാജ് സംവിധാനരംഗത്തേക്ക്

    അന്ന് പൃഥ്വിരാജ് സംവിധാനരംഗത്തേക്ക് വന്നിട്ടില്ല. എന്നാലും പുളളിയുടെ ഉളളില്‍ സംവിധാനമുണ്ടെന്ന് വാസ്തവം സിനിമയുടെ സമയത്ത് തന്നെ മനസിലാക്കിയ ആളാണ് ഞാന്‍. അന്ന് പൃഥ്വിരാജിനോട് അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. വാസ്തവം സിനിമയില്‍ പല ഷോട്ട്‌സ് എടുക്കുമ്പോഴും പുളളിയ്ക്ക് പുളളിയുടെതായ നീരിക്ഷണവും ഇന്‍വോള്‍വ്‌മെന്‌റും കണ്ട് അദ്ദേഹം ഒരു ഡയറക്ടര്‍ എന്തായാലും ആവുമെന്ന് തോന്നി. അങ്ങനെ പല സിനിമകളിലും പുളളിയുടെ ഇന്‍വോള്‍വ്‌മെന്‌റ് കണ്ടു.

    ആ സിനിമയില്‍ രണ്ട് ജീവിച്ചിരിക്കുന്ന

    'എന്ന് നിന്റെ മൊയ്തീനില്‍ രണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണുളളത്. ഒന്ന് കാഞ്ചനമാലയും ഞാന്‍ അവതരിപ്പിച്ച മുക്കം ഭാസിയും. മുക്കം ഭാസിയെ കാണണോ എന്ന് ആദ്യം ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞു; വേണ്ട പുളളിയെ കുറിച്ച് ഞാന്‍ മനസിലാക്കാം. പുളളിയെ കണ്ടാല്‍ ചിലപ്പോള്‍ അനുകരിക്കുന്ന പോലെയാവും. അപ്പോ വേണ്ടാന്ന് തീരുമാനിച്ചു', സുധീര്‍ കരമന പറയുന്നു.

    പിന്നെ ലൊക്കേഷനിലേക്ക് ആദ്യം പോവുമ്പോള്‍

    'പിന്നെ ലൊക്കേഷനിലേക്ക് ആദ്യം പോവുമ്പോള്‍ അടുത്തിരുന്ന സഹസംവിധായകന്‍ ഒരു പാട്ട് ഇട്ടു. അതുകേട്ട് എനിക്ക് ഭയങ്കര രസം തോന്നി. ഒന്നുകൂടി ഇടുമോ എന്ന് ചോദിച്ചപ്പോ സുധീറേട്ടന്‍ ചെയ്യേണ്ട പാട്ടാണ് ഒരു സ്ത്രീകഥാപാത്രമായിട്ട് എന്ന് സഹസംവിധായകന്‍ പറഞ്ഞു. അന്ന് എനിക്കുണ്ടായ ഒരു ആവേശം. എനിക്ക് ആ പടവുമായി അത്രത്തോളം അടുപ്പം തോന്നി. അതിന് ശേഷം വലിയ താല്‍പര്യത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്'.

    Recommended Video

    ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ
    മുക്കം ഭാസി സാറിനെ ആദ്യമായി കാണുന്നത്

    മുക്കം ഭാസി സാറിനെ ആദ്യമായി കാണുന്നത് റിലീസിന് ശേഷം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എന്നും സുധീര്‍ കരമന പറഞ്ഞു. എന്നെ സംബന്ധിച്ച് എറ്റവും ആവശ്യം പുളളിയുടെ പ്രതികരണമാണ്. പുളളി കണ്ണ് നിറഞ്ഞുകൊണ്ട് തന്നെ പറഞ്ഞു എനിക്ക് എറ്റവുമധികം ഇഷ്ടപ്പെട്ടത് സുധീര്‍ കരമനയുടെ അഭിനയമാണെന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. കാരണം ജീവിച്ചിരിക്കുന്ന ഒരാളെ നമ്മള്‍ അവതരിപ്പിച്ച് അദ്ദേഹം തന്നെ നന്നായെന്ന് പറയുമ്പോള്‍ അതാണ് നമുക്ക് കിട്ടുന്ന എറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, സുധീര്‍ കരമന പറഞ്ഞു.

    Read more about: prithviraj sudheer karamana
    English summary
    sudheer karamana about prithviraj's ennu ninte moideen and first meeting with mukkam bhasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X