For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ താങ്ങായി അവൾ അടുത്തുണ്ടായിരുന്നു, റജീനയുമായുള്ള പ്രണയത്തെ കുറിച്ച് ദേവ്

  |

  പ്രണയത്തിന്റെ മറ്റൊരു തലം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി തന്ന ചിത്രമാണ് സൂഫിയും സുജാതയും. കൊവിഡ് പ്രതിസന്ധികാലത്ത് ആദ്യ ഒടിടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൂഫിയുടേയും സുജാതയുടേയും മനോഹരമായ പ്രണയ കഥ പ്രേക്ഷകരുടെ കണ്ണുകളിൽ അൽപം ഈറൻ അണിയിച്ചെങ്കിലും രാജീവ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

  അദിതിറാവു, ജയസൂര്യ , സിദ്ദിഖ്, കലാരഞ്ജിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ പുതുമുഖമായിരുന്നു സൂഫിയായി എത്തിയ ദേവ്.

  സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ദേവ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. പുതു മുഖമായിട്ട് പോലും ഒറ്റ ചിത്രം കൊണ്ട് തന്നെ ദേവ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സിനിമ പോലെ തന്നെ ദേവിന്റെ ജീവിതവും. ഓൺസ്ക്രീനിൽ പ്രണയിനിയെ നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തിൽ ബെറ്റർ ഹാഫായി കൂടെ തന്നെയുണ്ട്. ഇപ്പോഴിത തന്റെ പ്രണയകഥ വെളിപ്പെടുത്തുകയാണ് ദേവ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മനോഹരമായ പ്രണയത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്.

  സൂഫിയും സുജാതയും പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമായിരുന്നു ദേവിന്റേയും റജീനയുടേയും വിവാഹം. ദീർഘകാലത്തെ സുഹൃത്തുക്കളായിരുന്ന ഇവർ ഓഗസ്റ്റിലായിരുന്നു വിവാഹിതരായത്. . എന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ അവൾ താങ്ങായി അടുത്തുണ്ടായിരുന്നു. അങ്ങനെ ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെ വിവാഹത്തിലെത്തുകയായിരുന്നു. റജീന ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. ഇരുവീട്ടുകാർ മാത്രമുള്ള ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്.

  എൻജിനീയറിങ് പഠനസമയത്ത് ഞാൻ ചെറിയ മോഡലായി പോകുമായിരുന്നു. അന്നേ അഭിനയം ഒരു ചെറിയ മോഹമായി മനസിലുണ്ട്. പിന്നീട് കോഴ്സ് കഴിഞ്ഞു ജോലി കിട്ടിയത് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ. നേരെ ബെംഗളുരുവിലേക്ക് അടുത്ത പറിച്ചുനടൽ. പിന്നെ ജോലിത്തിരക്കുകളിൽ അഭിനയമോഹം പതിയ തണുത്തു. ജോലിക്കിടയിൽ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണമെന്ന മോഹം പിന്നെയും തലപൊക്കി. ആ സമയത്താണ് സൂഫിയുടേയും ഓഡീഷൻ പരസ്യം കാണുന്നത്.അപേക്ഷിച്ചു. ദൈവാധീനം പോലെ ലഭിച്ചു.

  ആദ്യ ചിത്രം തിയേറ്റർ കാണാതെ പോയതിന്റെ സങ്കടവും ദേവ് പങ്കുവെയ്ക്കുന്നുണ്ട്. സിനിമയിൽ ചാൻസ് ലഭിച്ചുവെങ്കിലും .അപ്പോഴാണ് കൊറോണയും ലോക്ഡൗണുമൊക്കെ വരുന്നത്. തിയറ്ററുകൾ അടഞ്ഞു. ആദ്യ സിനിമ തിയറ്ററിൽ കാണാൻ കഴിയാത്തതിന്റെ ചെറിയ നിരാശയുണ്ട്. എന്തായാലും കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം- സൂഫി ഇറങ്ങിയശേഷം മൂന്നാല് സിനിമകൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണിപ്പോൾ- നടൻ പറയുന്നു.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  അച്ഛൻ, അമ്മ, ചേച്ചി, ഞാൻ. ഇതായിരുന്നു കുടുംബം. തൃശൂരിൽ വേരുകളുള്ള കുടുംബമാണ് ഞങ്ങളുടേത്. അച്ഛന് ബിസിനസായിരുന്നു. ബിസിനസ് സൗകര്യത്തിനൊപ്പം ഞങ്ങൾ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിട്ടുണ്ട്. ഇപ്പോൾ വീട് പണിത് ഇരിങ്ങാലക്കുടയിലാണ് അച്ഛനും അമ്മയും താമസിക്കുന്നത്- ദേവ് പറയുന്നു.

  Read more about: dev
  English summary
  Sufiyum Sujathayum Fame Dev Mohan About His Wife Rajina And Their Love Life,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X