Just In
- 27 min ago
ആ ചിത്രത്തിൽ ലാലേട്ടനോട് പറഞ്ഞത് തന്നെയാണ് മുപ്പത് വര്‍ഷമായി അപ്പനോടും പറഞ്ഞത്, അപ്പന് അത് കേട്ടില്ല
- 30 min ago
ബെഡ് ഷീറ്റിനുള്ളില്‍ മൂടി പുതച്ചിരുന്ന നിമിഷം;ആളുകളുടെ മുഖത്ത് പോലും നോക്കാന്‍ പറ്റിയില്ല, മേഘ്ന വിന്‍സെൻ്റ്
- 2 hrs ago
മകളെ മറ്റൊരാളുടെ കയ്യില്‍ കൊടുത്തിട്ട് വരാൻ തോന്നിയില്ല, അഭിനയത്തിൽ നിന്ന് മാറി നിന്നതിനെ കുറിച്ച് മഞ്ജു
- 2 hrs ago
വാനമ്പാടി നായിക ബിഗ് ബോസിലേക്ക്? പ്രതികരണവുമായി സുചിത്ര നായര്‍, ഈ തീരുമാനം ഉചിതമെന്ന് ആരാധകര്‍
Don't Miss!
- News
സംസ്ഥാന ബജറ്റ് 2021; ആശപ്രര്ത്തകരുടെ അലവന്‍സ് 1000 രൂപ കൂട്ടി;കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കും
- Automobiles
ബിഎംഡബ്ല്യു മോട്ടോറാഡിന് വളർച്ച; പോയ വർഷം നിരത്തിലെത്തിച്ചത് 2,563 യൂണിറ്റ്
- Lifestyle
മുഖത്തെ കരുവാളിപ്പകറ്റി ചര്‍മ്മം ക്ലിയറാക്കും മുത്തശ്ശി സൂത്രം
- Sports
IND vs AUS: ഗാബയിലെ 'ഗബ്ബാര്‍'! ലബ്യുഷെയ്ന് റെക്കോര്‍ഡ്, സാക്ഷാല്‍ ബ്രാഡ്മാന് വീണു
- Finance
സംസ്ഥാന ബജറ്റ്: റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!
സിനിമാട്ടോഗ്രാഫറായാണ് സുജിത്ത് വാസുദേവ് മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമാമോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും എങ്ങനെയാണ് ആ ലക്ഷ്യത്തിലേക്കെത്തുകയെന്ന ചിന്തയായിരുന്നു ഒരുകാലത്ത് തന്നെ അലട്ടിയത്. സീരിയലുകളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ സമയമായിരുന്നു അത്. സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയതോടെ ആ മോഹം ഉപേക്ഷിച്ച് സീരിയലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും ആ മോഹം തന്നെ വിട്ടുപോയിരുന്നില്ലെന്ന് സുജിത്ത് വാസുദേവ് പറയുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടിനിടയിലായിരുന്നു അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ മഞ്ജുവാണ് തന്നോട് സിനിമയിലേക്ക് ശ്രമിക്കാനായി പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
അടിവസ്ത്രത്തില്‍ അക്ഷര ഹാസന്! സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രിയുടെ ചൂടന്‍ ചിത്രങ്ങള്‍! കാണൂ!
സിനിമാസീരിയല്‍ താരമായ ഷാജുവാണ് തന്നെ സിനിമയിലേക്കെത്താനായി സഹായിച്ചതെന്ന് സുജിത്ത് പറയുന്നു.മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമൊക്കെ നല്ല സ്വീകാര്യതയായിരുന്നു ഷിജുവിന്. അതൊരു തുടക്കമായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ തുടങ്ങി ഇപ്പോള്‍ താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയിലേക്ക് കടന്നിരിക്കുകയാണ് അദ്ദേഹം. ഓട്ടര്‍ഷയുടെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ചേകവറിലൂടെ തുടങ്ങിയ സിനിമാജീവിതത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സിനിമാട്ടോഗ്രഫി നിര്‍വഹിച്ചത്.. ദൃശ്യം, സെവന്ത് ഡേ, അയാള്‍, മെമ്മറീസ്, അനാര്‍ക്കലി, ലിസ്റ്റ് നീളുകയാണ്. സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തിലെ പ്രധാന അനുഭവങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.
ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!

സീരിയലിലൂടെ തുടക്കം
താന്‍ അത്ര സംസാരപ്രിയനല്ലെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. മുന്‍ അഭിമുഖങ്ങള്‍ കണ്ടവര്‍ക്ക് ഇക്കാര്യം കൃത്യമായി അറിയാവുന്നതാണ്. കുട്ടിക്കാലം മുതലേ തന്നെ സിനിമാമോഹം മനസ്സില്‍ കയറിപ്പറ്റിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കാണുമ്പോഴേ ആ ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ആ സിനിമ സംവിധാനം ചെയ്ത ഫാസിലും ആ ചിത്രത്തിലെ നായകനായ മോഹന്‍ലാലും ഒരുമിച്ചുള്ള ലൂസിഫറില്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇരുവരുമുള്ള ലൊക്കേഷനില്‍ സിനിമാട്ടോഗ്രാഫറായി വര്‍ക്ക് ചെയ്യുന്നു. അവരോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് ഇരുവരേയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തിരുന്നുവെന്നും അതൊരു സ്പെഷല്‍ മൊമന്റായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സിനിമയിലെത്താനുള്ള ശ്രമം
പെരുവഴിയമ്പലത്തിലെ അശോകനേക്കാളും കഷ്ടമായിരുന്നു അന്നത്തെ തന്റെ കോലം. ക്യാമറയ്ക്ക് മുന്നിലെ പ്രകടനത്തിനുള്ള ഗ്ലാമര്‍ തനിക്കില്ലെന്ന് മനസ്സിലാക്കിയതിനാല്‍ അടുത്ത മാര്‍ഗമായിരുന്നു പിന്നീട് പരിശോധിച്ചത്. അന്ന് തന്റെ കുറച്ച് ക്ലിക്ക്സ് എടുത്തിരുന്നു. കസിന്‍സൊക്കെ അത് കിടിലനായിരുന്നുവെന്ന് പറഞ്ഞു. സ്റ്റില്‍ ഫോട്ടോഗ്രാഫി ഭ്രമം തലയ്ക്ക് പിടിച്ചപ്പോള്‍ താനും ക്യാമറയും വാങ്ങിയിരുന്നു. രാജരത്നത്തിന്റെ കൂടെ അസിസ്റ്റന്റായി പോയപ്പോഴും താന്‍ സ്റ്റില്സെടുത്ത് നടക്കുകയായിരുന്നു. ഇതിനാണോ വന്നത് അതേ തന്റെ കൂടെ അസോസിയേറ്റാവാനാണോയെന്ന് അദ്ദേഹം ചോദിച്ചതോടെ അത് മാറ്റി വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്ലാനിങ്ങായിരുന്നു
ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും താന്‍ നേരത്തെ പ്ലാനിങ്ങ് നടത്തിയിരുന്നു. ആഗ്രഹത്തിന്റെ കാര്യത്തെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുണ്ടായിരുന്നു. ഇത്ര വയസ്സിനിടയില്‍ സീരിയല്‍, സിനിമ എന്നൊക്കെയായിരുന്നു പ്ലാനിങ്ങ്. 29മാത്തെ വയസ്സില്‍ വിവാഹം കഴിഞ്ഞു. 30ാമത്തെ വയസ്സില്‍ മകളെത്തി. അതിന് ശേഷം താന്‍ സിനിമാമോഹം ഉപേക്ഷിച്ചു. മഞ്ജുവിനും അതറിയാമായിരുന്നു. സീരിയലുമായി മുന്നേറുകയായിരുന്നു അന്ന്. മോള്‍ക്ക് 3 വയസ്സായപ്പോള്‍ തനിക്ക് ഫ്രസ്ട്രേഷന്‍ തുടങ്ങിയെന്നും സിനിമാമോഹം കലശലായെന്നും അദ്ദേഹം പറയുന്നു.

മഞ്ജുവിന്റെ ചോദ്യം
ആയിടയ്ക്ക് സ്വഭാവത്തില്‍ മാറ്റം വന്നതോടെ മഞ്ജുവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് മനസ്സിലെ സിനിമാമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്നും അത് ഉള്ളിലുണ്ടെന്നും പറഞ്ഞു. അപ്പോള്‍ മഞ്ജുവാണ് ശക്തമായ പിന്തുണ നല്‍കിയത്. മനസ്സില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ പോണമെന്ന് മഞ്ജു പറഞ്ഞു. ഷിജുവിനോട് ഇക്കാര്യം പറഞ്ഞതോടെ രാജേഷ് ടച്ച് റിവറിന്റെ സിനിമ ചെയ്യുകയായിരുന്നു അദ്ദേഹം, അടുത്ത സിനിമയുടെ ക്യാമറാമാനായ രാജരത്നത്തിനോട് തന്നെക്കുറിച്ച് സൂചിപ്പിക്കുകയും അദ്ദേഹത്തിനൊപ്പം ജോയിന്‍ ചെയ്യുകയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കേരള കഫേയിലേക്കെത്തിയത്
ഷാജി സാറായിരുന്നു കേരള കഫേയിലേക്ക് വിളിച്ചത് അദ്ദേഹത്തിന് വേണ്ടി വര്‍ക്ക് ചെയ്തിരുന്നു അങ്ങനെയാണ് അദ്ദേഹം തന്നെ വിളിച്ചത്. അതിലെ വര്‍ക്ക് കണ്ട് എസ് കുമാര്‍ വിളിച്ചിരുന്നു. ആ കളര്‍ ടോണ്‍ ഇഷ്ടമായെന്നും സിനിമ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അത് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും സുജിത്ത് പറയുന്നു.

എല്ലാ കാര്യങ്ങളും അറിയുക
സിനിമയുടെ ഫൈനല്‍ ഔട്ട് വരുന്നത് മാത്രമല്ല അതിന് പിന്നിലെ സകല കാര്യങ്ങളെക്കുറിച്ചും എല്ലാവരും മനസ്സിലാക്കണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറയുന്നു. ഏതൊക്കെ തിയേറ്ററില്‍, എപ്പോള്‍ റിലീസ് ചെയ്താലാണ് ശരിയാവുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്ന കരുതിയാണ് താന്‍ ആ വെല്ലുവിളി ഏറ്റെടുത്തതെന്ന് അദ്ദേഹം പറയുന്നു. നിര്‍മ്മാതാവ്, സംവിധായകന്, സിനിമാട്ടോഗ്രഫി തുടങ്ങിയ മേഖലകളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിക്കുകയാണ് ഓട്ടര്ഷയിലൂടെ.

ലൂസിഫറിലെ പൃഥ്വിരാജ്
പൃഥ്വിരാജിനൊപ്പം നിരവധി സിനിമകളില്‍ താന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അപ്ഡേറ്റാണ്. ഓരോ സിനിമയുടെ കാര്യത്തെക്കുറിച്ചും അദ്ദേഹം നോട്ട് ചെയ്യാറുണ്ട്. ടെക്നിക്കല്‍ സൈഡിനെക്കുറിച്ച് അദ്ദേഹം പറയാറുമുണ്ട്. പൃഥ്വി ഒരു സിനിമയുമായെത്തുന്ന കാര്യം തന്നെ സംബന്ധിച്ച് അത്ര സര്‍പ്രൈസല്ല. എന്നെങ്കിലും ഇത് സംഭവിക്കുമെന്നറിയാമായിരുന്നു. അത് സംഭവിക്കുമ്പോള്‍ താനും ഒപ്പമുണ്ടല്ലോയെന്ന സന്തോഷമാണ് ഇപ്പോഴുള്ളതെന്ന അദ്ദേഹം പറയുന്നു.

വിവാഹത്തെക്കുറിച്ച്
മഞ്ജു പിള്ള നേരത്തെ വിവാഹ മോചനം നേടിയ കാര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു. വിവാഹ മോചനം നേടിയ ഒരാളെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളൊന്നും താന്‍ നേരിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അച്ഛന്, അമ്മ, ചെറിയച്ഛന്. ചെറിയമ്മ എന്നിവരോട് മാത്രമേ താന്‍ അനുഗ്രഹിക്കാനും കൂടെ നിക്കാനും ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് അദ്ദേഹം പറയുന്നു. അമ്മയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛനോട് പറഞ്ഞോ, ഇല്ലെങ്കില്‍ പറയൂയെന്നായിരുന്നു പറഞ്ഞത്.

അച്ഛന്റെ പ്രതികരണം
ഇങ്ങനെയൊരു സംഭവമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനെന്താ എന്നായിരുന്നു പ്രതികരണം, അവരുടെ മനസ്സിലെ തൃപ്തിയെക്കുറിച്ചാണ് താന്‍ ചിന്തിച്ചത്. പിന്നെ നാട്ടുകാരുടെ കാര്യത്തിനെക്കുറിച്ച് എന്തിനോര്‍ക്കണം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുകയാണ് മഞ്ജു പിള്ള. ശക്തമായ പിന്തുണ നല്കി മുന്നേറുകയാണ് ഈ ദമ്പതികള്‍.