For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മതമല്ല സൗഹൃദമാണ് വലുത്! അല്‍ഫോണ്‍സ് പുത്രന്റെ തൊബാമയുടെ വിജയം അതായിരിക്കുമെന്ന നിര്‍മാതാവ്!!

  |

  പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളി പ്രേക്ഷകര്‍. എന്നാല്‍ തൊബാമ എന്ന സിനിമയിലൂടെ നിര്‍മാതാവിന്റെ വേഷത്തില്‍ അല്‍ഫോണ്‍സ് എത്തിയിരിക്കുകയാണ്. ആദ്യമായി അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് തൊബാമ.

  ഇതൊക്കെ എങ്ങനെ സാധിക്കുന്നു! ഇക്കയുടെ പാട്ടില്‍ ആരും കാണാത്ത കാര്യം ട്രോളന്മാര്‍ കണ്ടുപിടിച്ചു!!

  ഇന്ന് (ഏപ്രില്‍ 27) ന് തിയറ്ററുകളിലേക്കെത്തിയ സിനിമയെ കുറിച്ച് തൊബാമയുടെ നിര്‍മാതാക്കളില്‍ ഒരാളായ സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞ കാര്യം വൈറലായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹം സിനിമയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും തുറന്ന് പറഞ്ഞത്.

  തൊബാമ

  തൊബാമ

  മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അങ്കിള്‍, വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍ എന്നിവരുടെ അരവിന്ദന്റെ അതിഥികള്‍ എന്നീ സിനിമകള്‍ക്കൊപ്പം തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് തൊബാമ. നിവിന്‍ പോളിയുടെ പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മാണം ചെയ്യുന്ന സിനിമ നവാഗതനായ മൊഹ്‌സിന്‍ കാസിമാണ് സംവിധാനം ചെയ്യുന്നത്. പ്രേമത്തിലൂടെ മുന്‍നിരയിലേക്കെത്തിയ സിജു വില്‍സണ്‍, ഷറഫൂദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   സുകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  സുകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  അല്‍ഫോണ്‍സിനൊപ്പം സുകുമാര്‍ തെക്കേപ്പാട്ട് ആണ് മറ്റൊരു നിര്‍മാണ പങ്കാളി. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് സുകുമാര്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. തൊബാമ കണ്ടിട്ട് മതത്തിനെക്കാള്‍ വലുത് സൗഹൃദമാണെന്ന് തോന്നിയാല്‍ അതാണ് ഈ സിനിമയുടെ വിജയമായി ഞങ്ങള്‍ക്ക് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കന്നത്. വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെയാണ് തൊബാമ വന്നതെന്നുള്ള കാര്യം അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. അത് തന്നെ സുകുമാറും പറഞ്ഞിരിക്കുകയാണ്.

  സുകുമാര്‍ തെക്കേപ്പാട്ട് പറയുന്നതിങ്ങനെ...

  ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ ആയി. ഇതിനിടയില്‍ അനുഭവിച്ചിട്ടുള്ള സങ്കടങ്ങളും യാതനകളും വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂ. എല്ലാത്തിലും മുകളില്‍ സിനിമയോടുള്ള സ്‌നേഹമാണ് എന്നെ മുന്നോട്ടു നയിച്ചിരുന്നത്. നേരം എന്ന സിനിമയിലൂടെ ആണ് അല്‍ഫോന്‍സും, മൊഹ്‌സിനും ആയി ഞാന്‍ അടുക്കുന്നത്. വെറും ഒരു അടുപ്പമല്ല, ആഴത്തിലുള്ള ഒരു സൗഹൃദ ബന്ധമായി അത് വളര്‍ന്നു. അതു പോലെയുള്ള ഒരു സുഹൃത് ബന്ധത്തിന്റെ കഥ പറയുകയാണ് തോബാമ. ഹിന്ദുവായ എനിക്ക്, ക്രിസ്താനിയായ അല്‍ഫോന്‍സും, മുസ്ലിമായ മൊഹ്‌സിനും സുഹൃത്തുക്കളെക്കാള്‍ ഉപരി സ്വന്തം സഹോദരന്മാരെ പോലെ ആയി.

  സുഹൃത് ബന്ധങ്ങളാണ് വലുത്

  സുഹൃത് ബന്ധങ്ങളാണ് വലുത്

  തോമ്മിയുടെയും, ബാലുവിന്റെയും, മമ്മുവിന്റെയും കഥ അതു പോലെ ഒക്കെ തന്നെ. എനിക്ക് പ്രിയപ്പെട്ടവര്‍ പലരും മറ്റു മതത്തില്‍ പെട്ടവരാണ്. മതത്തിന്റെ പേരില്‍ പോസ്റ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു വെറുപ്പിക്കാതെ, ഇവിടെയുള്ള എല്ലാവരും ഒരുമിച്ചു സ്‌നേഹമായി കഴിയണം എന്ന് തന്നെയാണ് എല്ലാ സിനിമാക്കാരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. മതത്തേക്കാള്‍ ഉപരി സുഹൃത് ബന്ധങ്ങളാണ് വലുത് എന്ന് ഒരാള്‍ക്കെങ്കിലും തോന്നാന്‍ സാധിച്ചാല്‍ ഈ സിനിമ ഒരു വിജയമായി തന്നെ ഞങ്ങള്‍ കരുതും. സുനോജ് ഉം, ശബരീഷും, രാജേഷ് മുരുഗേശനും, സിജുവും, കിച്ചുവും, ഷറഫും മറ്റെല്ലാവരും ഇതില്‍ അതേ ഊര്‍ജത്തോടുകൂടി തന്നെ ഞങ്ങളുടെ കൂടെ ഉണ്ട്.

   അവകാശ വാദങ്ങളില്ല..

  അവകാശ വാദങ്ങളില്ല..

  അല്‍ഫോന്‍സ് പറഞ്ഞ പോലെ വലിയ അവകാശ വാദങ്ങള്‍ ഒന്നും ഇല്ല, എങ്കിലും ഈ സിനിമ സുഹൃത് ബന്ധങ്ങളുടെ സന്തോഷം നിങ്ങളെ കാണിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതു വരെ കൊണ്ട് വന്നു എത്തിച്ച സര്‍വേശ്വരനോട് ഈ അവസരത്തില്‍ നന്ദി പറയുന്നു. ഗ്ലോബല്‍ മീഡിയ ഉള്‍പ്പെടെ കൂടെ എന്തിനും എപ്പോഴും നിന്ന അനേകം പേരുണ്ട്, എല്ലാവരോടും ഈ അവസരത്തില്‍ തീര്‍ത്താല്‍ തീരാത്ത നന്ദി ഉണ്ട്. നാളെ തോബാമ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു, മറ്റെല്ലാ സിനിമകളുടെ കൂടെ നിങ്ങള്‍ ഇതും കാണണം, നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. എന്നുമാണ് സുകുമാർ പറയുന്നത്.

  മമ്മൂട്ടി നായകനോ വില്ലനോ? ഒടുവില്‍ അങ്കിള്‍ എത്തിയത് ആ രഹസ്യവുമായി! ആദ്യ പ്രതികരണമിങ്ങനെ...

  English summary
  Sukumar Thekkepat's facebook post about Thobama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X