For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനും അതേ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്; ഭര്‍ത്താവ് സുകുമാരനെ കുറിച്ച് വെളിപ്പെടുത്തി മല്ലിക സുകുമാരൻ

  |

  അനശ്വര നടന്‍ സുകുമാരന്റെ ഓര്‍മ്മകള്‍ക്ക് 24 വര്‍ഷമായിരിക്കുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന രണ്ട് നടന്മാരെ സമ്മാനിച്ചതിന് ശേഷമാണ് അദ്ദേഹം വേര്‍പിരിയുന്നത്. സുകുമാരന്റെ വേര്‍പാടിന് ശേഷമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിലേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്മാരായി ഇരുവരും വളര്‍ന്നു.

  സാരിയഴകിൽ മാളവിക ശർമ, ക്യൂട്ട് സുന്ദരിയാണെന്ന് ആരാധകർ

  നടന്മാര്‍ എന്നതിലുപരി വ്യക്തി ജീവിതം കൊണ്ടും ഇരുവരും മിടുക്കന്മാരാണ്. സുകുവേട്ടന്റെ ചില നല്ല സ്വഭാവങ്ങള്‍ പൃഥ്വിരാജിനും കിട്ടിയിട്ടുണ്ടെന്ന് പറയുന്ന മല്ലികയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ വര്‍ഷം കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

  സുകുവേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം സന്തോഷിക്കും. അടിസ്ഥാനപരമായി അവര്‍ രണ്ട് പഠിക്കണം എന്നുള്ളതായിരുന്നു സുകുവേട്ടന്റെ ആദ്യത്തെ ആവശ്യം. അദ്ദേഹം അസിസ്റ്റന്റ് പ്രൊഫസറും ലക്ച്ചററുമൊക്കെ ആയിരുന്ന ആളാണ്. അതുകൊണ്ട് തന്നെ പഠിത്തം മുടക്കരുത്. എവിടെ കൊണ്ട് പോയി ഇട്ടാലും നാല് കാലില്‍ വീഴണം എന്നുള്ളതാണ്. എന്തേലും ചോദിച്ചാല്‍ സ്മാര്‍ട്ട് ആയി ഉത്തരം പറയണം. പിന്നെ കള്ളം പറയരുത് എന്നതാണ് ഏറ്റവും വലിയ ഉപദേശമായി കൊടുത്തത്.

  ഷൂട്ടിങ്ങ് ഒക്കെ കഴിഞ്ഞ് വന്ന് ഉറങ്ങുകയാണെങ്കില്‍ അയ്യോ പാവം ഉറങ്ങിക്കോട്ടേ എന്ന് വിചാരിക്കും. അങ്ങനെ ഉറങ്ങുന്ന സമയത്ത് മുതിര്‍ന്ന ആരെങ്കിലുമൊക്കെ അദ്ദേഹത്തെ കാണാന്‍ വന്നാല്‍ അയ്യോ ഉറങ്ങുകയാണെന്നും കാണാന്‍ പറ്റത്തില്ലെന്നും പറയാന്‍ എനിക്ക് ഭയങ്കര മടിയാണ്. അയ്യോ കാണാന്‍ വരുമെന്ന് പറഞ്ഞായിരുന്നോ എന്ന് ചോദിക്കും. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ അതായിരിക്കും, ഇന്നലെ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ നേരം വൈകി. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയതാണ്. ഒരു അഞ്ച് മണിക്ക് ചായ കുടിക്കാന്‍ ആവുമ്പോഴെക്കും വരുമായിരിക്കും എന്നൊക്കെ ഞാന്‍ പറയും.

  സുകുവേട്ടന്‍ എഴുന്നേറ്റതിന് ശേഷം അഞ്ച് മണിയ്ക്ക് ശേഷം അവര്‍ വീണ്ടും കാണാന്‍ വരും. നേരത്തെ വന്നിരുന്നു, സാര്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണ് തിരിച്ച് പോയതെന്ന് അവര്‍ പറയുമ്പോള്‍, ഞാനിവിടെ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് സുകുവേട്ടന്‍ പറയും. നിങ്ങളെ ഉണര്‍ത്തേണ്ടെന്ന് കരുതി ഞാനാണ് അങ്ങനെ പറഞ്ഞതെന്ന് പറയുമ്പോള്‍ ഉറങ്ങുകയാണെന്ന് പറയുന്നത് വല്ലോ തെറ്റുമാണോന്ന് ചോദിക്കും. ഒരാള്‍ക്ക് ക്ഷീണം വന്നു. ഭക്ഷണം കഴിച്ചിട്ട് ഉറങ്ങുകയാണ്. അഞ്ച് മണിക്ക് ശേഷം വരാന്‍ പറഞ്ഞാല്‍ പോരെ എന്നായി സുകുവേട്ടന്‍.

  അതൊക്കെ പറയാന്‍ ഒരു പ്രായമുണ്ട് സുകുവേട്ടാ. എന്നെക്കാളും മുതിര്‍ന്ന ഞാന്‍ ബഹുമാനിക്കുന്നൊരു വ്യക്തി വന്ന് നില്‍ക്കുമ്പോള്‍, ഇപ്പോള്‍ ഉറങ്ങുകയാണ്. വിളിക്കാന്‍ പറ്റില്ല. നിങ്ങള്‍ പോയിട്ട് വരു. എന്ന് പറയാനുള്ള എന്റെ മടി കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മല്ലിക വ്യക്തമാക്കുന്നു. ഇങ്ങനെ കള്ളം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോന്ന് അദ്ദേഹം ചോദിക്കും. അങ്ങനെ പോലും നിരുപദ്രവമുള്ള നുണ പോലും പറയില്ല. എല്ലാം ഉള്ളത് ഉള്ളത് പോലെ തന്നെ പറയും.

  പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതിന്റെ കാരണം

  അതാണിപ്പോള്‍ രാജുവിന്റെ മേലെ ഉള്ള ആരോപണം. ഉള്ളത് ഉള്ളത് പോലെ പറയും. സുകുവേട്ടന് അത് വളരെ നിര്‍ബന്ധമാണ്. ആരെയും പ്രീതിപ്പെടുത്താനും സുഖിപ്പിക്കാനും തോളില്‍ കൈയിടാനും കള്ളം പറയുന്നതുമൊക്കെ എന്തിനാണ്. പറയാനുള്ള കാര്യം പറഞ്ഞാല്‍ അപ്പോഴുണ്ടാവുന്ന നൈമിഷികമായ ഒരു ബുദ്ധിമുട്ടേ മനസിനുണ്ടാവുകയുള്ളു. അതവിടെ തീരും. സുകുവേട്ടനെ പണ്ട് അഹങ്കാരി, ധിക്കാരി എന്നൊക്കെ വിളിച്ചതിന് കാരണം അതാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

  English summary
  Sukumaran's 24th Remembrance Day: When Mallika Sukumaran Opens Up About Sukumaran And Prithviraj's Character'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X