»   » സുകുമാരിയ്ക്ക് മോഹന്‍ലാല്‍ പിറന്നാള്‍ സമ്മാനമായി പട്ടു സാരി വാങ്ങി കൊടുത്തു! പൊട്ടി കരഞ്ഞ് നടി!!!

സുകുമാരിയ്ക്ക് മോഹന്‍ലാല്‍ പിറന്നാള്‍ സമ്മാനമായി പട്ടു സാരി വാങ്ങി കൊടുത്തു! പൊട്ടി കരഞ്ഞ് നടി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പൊട്ടിച്ചിരിയുണര്‍ത്തിയും അതിനൊപ്പം പ്രേക്ഷകരെ വിങ്ങി കരയിപ്പിക്കുകയും ചെയ്യിപ്പിച്ച സുകുമാരി ഇന്നും മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ മനസാണ്. മരണം തട്ടി പറിച്ച് കൊണ്ടു പോയെങ്കിലും ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി സുകുമാരി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന താരമാണ്. 1948 സിനിമയിലെത്തിയ സുകുമാരി ബാലതാരമായിട്ടാണ് അഭിനയിച്ചു തുടങ്ങിയത്.

തന്നെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്റെ അവസ്ഥ കണ്ടോ?

പിന്നീട് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച സുകുമാരി വില്ലത്തിയായും കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. അവസാനം അമ്മ കഥാപാത്രങ്ങളെ അനശ്വരയാക്കിയ സുകുമാരി മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അവിടെ ഇരു താരങ്ങളും തമ്മിലുള്ള സ്‌നേഹബന്ധത്തിന് തുടക്കം കൂടുകയായിരുന്നു.

മോഹന്‍ലാലിന്റെ സമ്മാനം

ഒരിക്കല്‍ മോഹന്‍ലാല്‍ സുകുമാരിയുടെ പിറന്നാള്‍ ദിനത്തില്‍ കൊടുത്ത സമ്മാനത്തെ കുറിച്ച് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുകയാണ്. സുകുമാരിയ്ക്ക് മോഹന്‍ലാല്‍ ഒരു പട്ട് സാരിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്.

സമ്മാനം ഞെട്ടിച്ചു

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് മോഹന്‍ലാല്‍ കൊടുത്ത സമ്മാനം കണ്ട് സുകുമാരി ഒന്ന് ഞെട്ടി പോയിരുന്നു. ശേഷം മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു.

ആരും ഇതുവരെ കൊടുത്തിട്ടില്ല

തന്റെ പിറന്നാളിന്റെ കാര്യം രഹസ്യമായി ഒളിപ്പിച്ച് വെച്ചിരുന്ന സുകുമാരിക്ക് മോഹന്‍ലാലിന്റെ സര്‍പ്രൈസ് കണ്ടപ്പോള്‍ തനിക്ക് ഇതുവരെ ആരും ഇങ്ങനെ ഒന്നും തന്നിട്ടില്ലെന്നായിരുന്നു സുകുമാരി പറഞ്ഞിരുന്നത്.

മോഹന്‍ലാലിന്റെ കൂട്ടുകെട്ട്

മോഹന്‍ലാലും സുകുമാരിയും ഒന്നിച്ചഭിനയിച്ച ഒരുപാട് സിനിമകളുണ്ടായിരുന്നു. ചില സിനിമകളില്‍ കോമഡി കഥാപാത്രമായിരുന്ന സുകുമാരി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു.

കരയിക്കുന്ന സിനിമകള്‍

സുകുമാരിയുടെ ചില സിനിമകളിലെ അഭിനയം ആരെയും കരയിപ്പിക്കുന്നവയായിരുന്നു. സുകുമാരി കരഞ്ഞാല്‍ സിനിമ കാണുന്നവരും കരയും. അതായിരുന്നു ആ കലാകാരിയുടെ കഴിവ്.

സിനിമകള്‍

1948 ല്‍ സിനിമയിലേക്കെത്തിയ സുകുമാരി 2500 സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സുകുമാരി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

മരണം

2013 ലായിരുന്നു മരണം വില്ലന്റെ രൂപത്തില്‍ സുകുമാരിയെ തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ വസന്തം ഓര്‍മ്മയായി മാറിയത്.

English summary
Sukumari burst out, weeping on the gift given by Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam