twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അംബരീഷിന് പിന്നാലെ സുമലതയും രാഷ്ട്രീയത്തിലേക്ക്! അമ്മയ്ക്ക് പിന്തുണയുമായി താരപുത്രനും! കാണൂ!

    |

    അപ്രതീക്ഷിതമയാണ് അംബരീഷ് യാത്രയായത്. പ്രിയതമനരികില്‍ വിങ്ങിപ്പൊട്ടി നിന്നിരുന്ന സുമലതയെ ആശ്വസിപ്പിക്കാനായി പാടുപെടുകയായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. അമ്മയെ ചേര്‍ത്തുനിര്‍ത്തി സാന്ത്വനിപ്പിക്കുന്ന അഭിഷേകിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മകന്റെ ആദ്യ സിനിമയെന്ന മോഹം സാക്ഷാത്ക്കരിക്കുന്നതിനിടയാണ് പിതാവ് യാത്രയായത്. സിനിമയുടെ പൂജാചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു.

    സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു അംബരീഷ്. മുന്‍കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയിരുന്ന അംബരീഷിനെ റിബല്‍ ആക്ടറെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹവുമായി പ്രണയത്തിലായതിനെക്കുറിച്ചും ആ വിവാഹത്തില്‍ നിന്നും പിന്‍മാറണമെന്നും ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടാവില്ലെന്നും വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് പോവുകയായിരുന്നു സുമലത. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അംബരീഷിന് പകരക്കാരിയായി സുമലതയെ മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    സുമലത രാഷ്ട്രീയത്തിലേക്ക്

    സുമലത രാഷ്ട്രീയത്തിലേക്ക്

    സിനിമയില്‍ മികവ് തെളിയിച്ചവരില്‍ പലരും ഇന്ന് രാഷ്ട്രീയത്തില്‍ സജീവമാണ്. സിനിമയ്ക്കപ്പുറത്തുള്ള ചുവട് മാറ്റത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിക്കാറുള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയതാണ് അംബരീഷ്. അദ്ദേഹത്തിന് പിന്നാലെ സുമലതയും രാഷ്ട്രീയത്തിലേക്കിറങ്ങുകയാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. കന്നഡയില്‍ ആരാധകരേറെയുള്ള താരത്തിന് അനായാസ വിജയം നേടാനാവുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

    മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിച്ചേക്കും

    മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിച്ചേക്കും

    വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് സുമലത മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളെത്തിയത്. സുമലത അംബരീഷിനെ മാണ്ഡ്യ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് സിനിമാലോകം രംഗത്തെത്തിയിട്ടുണ്ട്. മാണ്ഡ്യയിലെ അംബരീഷ് അനുസ്മരണ യോഗം കഴിഞ്ഞതിന് പിന്നാലെയായാണ് സിനിമാ കൂട്ടായ്മ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

    തുടക്കത്തില്‍ സമ്മതിച്ചില്ല

    തുടക്കത്തില്‍ സമ്മതിച്ചില്ല

    ജനകീയനായ കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് അംബരീഷ്. അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സുമലത എതിര്‍ത്തിരുന്നു. എന്നാല്‍ താരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാമെന്ന് സിനിമാകൂട്ടായ്മ ഉറപ്പ് നല്‍കിയതോടെയാണ് മത്സരിക്കാന്‍ അവര്‍ സമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വീകാര്യതയില്‍ ഏറെ മുന്നിലുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് സുമലത.

    മലയാളികളുടെ പ്രിയതാരം

    മലയാളികളുടെ പ്രിയതാരം

    മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് സുമലത. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ ഈ സുന്ദരിയെ വളരെ പെട്ടെന്ന് മലയാളികള്‍ സ്വാഗതം ചെയ്തിരുന്നു. ഹിന്ദി, തെലുങ്ക, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട് ഈ താരം. പത്മരാജന്‍ സംവിധാനം എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തൂവാനത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രം മതി ഈ അഭിനേത്രിയെ ഓര്‍ത്തിരിക്കാന്‍. ക്ലാരയെ മറക്കാന്‍ അത്ര പെട്ടെന്നൊന്നും നമുക്കാവില്ല. മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയുമൊക്കെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്.

    സിനിമയില്‍ തുടക്കം കുറിച്ചത്

    സിനിമയില്‍ തുടക്കം കുറിച്ചത്

    എഴുപതുകളുടെ അവസാനത്തിലാണ് സുമലത സിനിമയില്‍ തുടക്കം കുറിച്ചത്. ദിസൈ മാറി പറവകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. 15മാത്തെ വയസ്സില്‍ ആന്ധ്രപ്രദേശില്‍ സുന്ദരി പട്ടം നേടിയിരുന്നു ഈ താരം. ഇതോടെയാണ് മാഗസിനുകളിലും മറ്റുമൊക്കെയായി താരത്തിന്റെ ചിത്രങ്ങള്‍ നിറഞ്ഞുനിന്നത്. മുന്‍നിര സിനിമാപ്രവര്‍ത്തകരിലും താരത്തിന്‍രെ ചിത്രങ്ങളെത്തിയതോടെ സിനിമയിലേക്കുള്ള വഴിയും തെളിയുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

    മൂര്‍ഖനിലൂടെ മലയാളത്തിലേക്ക്

    മൂര്‍ഖനിലൂടെ മലയാളത്തിലേക്ക്

    മൂര്‍ഖനെന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. ജയന്റെ കരിയറിലെ അവസാനത്തെ ചിത്രമായ കോളിളക്കത്തിലെ നായിക സുമലതയായിരുന്നു. ഈ സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ജയനെ നമുക്ക്് നഷ്ടമായത്. താഴ് വാരം, ഇസബെല്ല, നിറക്കൂട്ട്, തൂവാനത്തുമ്പികള്‍, പരമ്പര, ന്യൂഡെല്‍ഹി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം എന്നും ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ളവയാണ്.

    English summary
    Sumalatha ready for political entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X