»   » 'സണ്‍ഡേ ഹോളിഡേ' ഇതാ ഇവരുടെ കഥയാണ്... ഇവരാണ് യാഥാര്‍ത്ഥ ഉണ്ണി മുകുന്ദന്‍!!!

'സണ്‍ഡേ ഹോളിഡേ' ഇതാ ഇവരുടെ കഥയാണ്... ഇവരാണ് യാഥാര്‍ത്ഥ ഉണ്ണി മുകുന്ദന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്‍ഡേ ഹോളിഡേ മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിവസത്തേക്കാള്‍ കളക്ഷന്‍ മെച്ചപ്പെടുത്താനും ചിത്രത്തിന് സാധിച്ചു എന്നത് ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചു എന്നതിന് തെളിവാണ്. ലാല്‍ ജോസ്, ശ്രീനിവാസന്‍ എന്നിവരും ശക്തമായ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. 

ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ഒരു ഞായറാഴ്ച സംഭിക്കുന്ന കാര്യങ്ങളില്‍ നിന്നാണ് സിനിമയുടെ വികാസം. അതിനൊപ്പം തന്നെ ബാന്റ്മാസ്റ്ററായ ഒരു അച്ഛന്റേയും മകന്റേയും കഥയും ചിത്രം അനാവരണം ചെയ്യുന്നു. 

ഇത് ഇവരുടെ കഥ

സണ്‍ഡേ ഹോളിഡേ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് എറണാകുളം സ്വദേശിയായ കിരണും കണ്ണൂരുകാരനായ ഉരാസുവുമാണ്. കാരണം ഇത് ഇവരുടെ കഥയാണ്.

ജീവിതാനുഭമുള്ള കഥ

തങ്ങളുടെ ജീവിത പരിസരങ്ങളില്‍ കണ്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ കഥയാണ് സണ്‍ഡേ ഹോളിഡേ. ഇതില്‍ തങ്ങളുടെ അനുഭവങ്ങളും ഉണ്ടന്ന് കിരണും ഉരാസുവും പറയുന്നു.

ഒന്നിക്കാന്‍ തീരുമാനിക്കുന്നു

ഒരു പൊതു സുഹൃത്ത് മുഖേനെ തിരുവനന്തപുരത്ത് വച്ച് ഇരുവരും പരിചയപ്പെടുമ്പോള്‍ രണ്ടുപേരുടേയും മനസില്‍ സിനിമ മോഹം ഉണ്ടായിരുന്നു. ഒന്നിച്ച് സംസാരിച്ചപ്പോള്‍ ഒരുമിച്ച് ഒരു വര്‍ക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങെയാണ് സണ്‍ഡേ ഹോളിഡേയുടെ കഥയുണ്ടാകുന്നത്.

ജീവിതത്തില്‍ ഉണ്ണി മുകുന്ദനായി

സിനിമ കണ്ടിറങ്ങിയ ആരും ശ്രീനിവാസന്‍ അവതരിപ്പിച്ച ഉണ്ണി മുകുന്ദന്‍ എന്ന കഥാപാത്രത്തെ മറക്കില്ല. സണ്‍ഡേ ഹോളിഡേ എന്ന കഥ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അതേ അവസ്ഥയിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ആരേയും ഇവരുവര്‍ക്കും പരിചയമില്ലായിരുന്നു.

ജിസ് ജോയിയെ പരിചയപ്പെടുന്നു

ഒരു സുഹൃത്ത് വഴിയാണ് ഇരുവരും സംവിധാനയകന്‍ ജിസ് ജോയിയെ പരിചയപ്പെടുന്നത്. കഥ ജിസിന് കൈമാറി. സ്റ്റഫ് ഉണ്ടെങ്കില്‍ ചെയ്യാമെന്നും ജിസ് പറഞ്ഞു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ഇവരുവര്‍ക്കും ജിസിന്റെ കൈയില്‍ ഒരു മറുപടി ലഭിച്ചില്ല.

കഥ തിരികെ നല്‍കാമെന്ന് ജിസ്

ആറ് മാസമായിട്ടും ജിസില്‍ നിന്നും കാര്യമായ മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ ഇരുവരുടേയും പ്രതീക്ഷകള്‍ അവസാനിച്ചു. മറ്റാരെയെങ്കിലും സമീപിക്കാം എന്ന പ്രതീക്ഷയോടെ ജിസിനെ വിളിച്ചു. തിരക്കഥ ലാല്‍ മീഡിയയില്‍ ഏല്‍പിക്കാം എന്ന മറുപടിയാണ് ജിസില്‍ നിന്നും ലഭിച്ചത്. തീരെ പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു ഇരുവര്‍ക്കും ജിസില്‍ നിന്നും ലഭിച്ചത്.

ജിസ് വിളിക്കുന്നു

എന്തായാലും കഥ പോയി വാങ്ങാം എന്ന തീരുമാനത്തില്‍ ഇരുവരും ഇരിക്കുമ്പോളാണ് ജിസ് വിളിക്കുന്നത്. കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു നമുക്കിത് ചെയ്യാം എന്നായിരുന്നു ജിസ് അവരോട് പറഞ്ഞത്. അത് കേട്ടതോടെ ഇരുവരും ത്രില്ലിലായി. വൈകുന്നേരം ഇരുവരും ജിസിനെ നേരില്‍ കണ്ടു. കിരണിന്റേയും ഉരാസുവിന്റേയും കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ജിസ് ആയിരുന്നു.

ആസ്വദിക്കാന്‍ കഴിയാതെ ആദ്യ ഷോ

റിലീസ് ദിവസം തന്നെ ഇരുവരും ഒരുമിച്ച് ആലുവ സീനത്തില്‍ പോയി സിനിമ കണ്ടെങ്കിലും ടെന്‍ഷന്‍ കാരണം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് കിരണും ഇരാസും പറയുന്നു. ആദ്യ ഷോയ്ക്ക് കുറച്ച് ആളുകളെ തിയറ്ററില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും സിനിമ അവസാനിച്ചപ്പോള്‍ എല്ലാവരും കൈയടിക്കുന്നുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

മികച്ച അഭിപ്രായം

ശ്രീനിവാസനും ലാല്‍ ജോസും ആശ ശരത്തും ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. ഇവര്‍ നല്ല അഭിപ്രായമാണ് കഥയേക്കുറിച്ച് പറഞ്ഞത്. മികച്ച കഥയാണ് നല്ല ലൈഫുണ്ടെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവും ഇവരോട് പറഞ്ഞിരുന്നു. കഥ ഇഷ്ടമായതുകൊണ്ടാണ് കമ്മിറ്റ് ചെയ്തത് എന്നായിരുന്നു അപര്‍ണ ബാലമുരളി പറഞ്ഞത്.

സ്വന്തം തിരക്കഥ

കഥ എഴുതി മലയാള സിനിമയിലേക്ക് എത്തിയ കിരണിന്റേയും ഉരാസുവിന്റേയും ആഗ്രഹം തിരക്കഥാകൃത്തുക്കള്‍ എന്ന ലേബലിലേക്ക് മാറുക എന്നതാണ്. നമ്മുടെ നാടിന് മനസിലാകുന്ന, നമ്മുടെ രുചികളുള്ള കഥകളാണ് ഇരുവരും എഴുതുന്നത്. രണ്ട് തിരക്കഥകളുടെ ജോലിയിലാണ് ഇരുവരും. റൊമാന്‍സിനും ഹീറോയിസത്തിനും പ്രാധാന്യ നല്‍കുന്ന ഒന്നും ത്രില്ലര്‍ മൂഡിലുള്ള മറ്റൊന്നുമാണ് മനസില്‍.

English summary
Sunday Holiday story written by Kiran and Urasu. This id their first story and script is written by director himself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam