For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും അത് സമ്മതിച്ചിരുന്നില്ല, എനിക്ക് അങ്ങനെയല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്ന് ജയസൂര്യ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് രസകരമായ നായക വേഷങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങൾ ജയസൂര്യ എന്ന നടനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുകയായിരുന്നു.

  കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്, ലക്ഷങ്ങൾ കൊടുത്തു, ചതിക്കപ്പെട്ടതിനെ കുറിച്ച് ഹരിശ്രീ യൂസഫ്

  ജയസൂര്യയുടെ കരിയർ മാറുന്നത് 2006 ൽ പുറത്ത് ഇറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തിലെ സതീശൻ കഞ്ഞിക്കുഴി എന്ന കഥാപാത്രം നടന്റെ കരിയറിലെ മറ്റൊരു തുടക്കമായിരുന്നു. ഇതിന് ശേഷം പുറത്ത് ഇറങ്ങിയ കങ്കാരു, ഇയ്യോബിന്റെ പുസ്തകം, അറബിക്കഥ തുടങ്ങിയ സിനിമകളിൽ മറ്റൊരു ജയസൂര്യയെ ആണ് കണ്ടത്. നായകൻ മാത്രമല്ല വില്ലൻ വേഷവും തന്നെ കൊണ്ട് ചെയ്യാൻ കഴിയുമെന്ന് നടൻ നിസംസശയം തെളിയിച്ചു. നായകനായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു വില്ലൻ വേഷം ജയസൂര്യ സ്വീകരിക്കുന്നത്.

  ആതിര കുടുംബവിളക്കിൽ നിന്ന് പിൻമാറുന്നോ, പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി താരം...

  കഥാപാത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പേകാനും ജയസൂര്യയ്ക്ക് മടിയില്ല. ഇപ്പോഴിത സോഷ്യൽ വൈറലാവുന്നത് ജയസൂര്യയുടെ പുതിയ അഭിമുഖമാണ്. കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥയേയും കഥാപാത്രങ്ങളേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്നാണ് ജയസൂര്യ പറയുന്നത്. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെ ളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ... കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥയേയും കഥാപാത്രങ്ങളേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്നാണ് ജയസൂര്യ പറയുന്നത്. അതിന് മുന്‍പ് അവര്‍ തരുന്ന ഡയലോഗുകള്‍ പറയുക മാത്രമായിരുന്നു ചെയ്തിരുന്നത്. കഥാപാത്രം സ്‌ട്രോംഗ് ആയതു കൊണ്ടായിരിക്കും സ്വപ്‌നക്കൂടിലും ക്ലാസ്‌മേറ്റ്‌സിലും അങ്ങനെ തോന്നാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

  ഒരുപക്ഷേ എന്റെ ഉള്ളില്‍ അക്കാലത്തേ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. കുറച്ചൂടെ ഇന്റന്‍സ് ആയി എനിക്ക് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നുപോകുമ്പോള്‍ എക്‌സ്പീരിയന്‍സിലൂടെ ആര്‍ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ. ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം എന്റെ ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്.

  പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതില്‍ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും മൊട്ടയടിക്കാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷേ, എനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ എന്റെ മനസ്സില്‍ തെളിഞ്ഞ രൂപമാണ്,' ജയസൂര്യ പറയുന്നു. ഷാജി പാപ്പനാണെങ്കിലും അങ്കൂര്‍ റാവുത്തറാണെങ്കിലും മേരിക്കുട്ടി ആണെങ്കിലുമെല്ലാം തന്നെ, കഥാപാത്രത്തിന്റെ രൂപം മനസ്സില്‍ തെളിഞ്ഞിരുന്നെന്നും തനിക്ക് തോന്നിയ അത്തരം സജഷന്‍സ് സംവിധായകരോട് പറയാറുണ്ടെന്നും താരം പറയുന്നു. അതിനുശേഷം സംവിധായകരോട് സംസാരിക്കുമ്പോള്‍ കഥാപാത്രത്തെക്കുറിച്ച് ഐഡിയ കിട്ടുമെന്നും പിന്നീട് ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

  Jayasurya's reaction to Winning Best Actor Award For Vellam Movie | FilmiBeat Malayalam

  ലോക്ക് ഡൗണിന് ശേഷം ജയസൂര്യ അഭിനയത്തിൽ സജീവമായിട്ടുണ്ട്. ഒരു പിടി മികച്ച ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈശ്വോ, മേരി ആവാസ് സുനോ, ആട് 3, കത്തനാർ,രാമ സേതു കത്തനാർ പാർട്ട് 2 തുടങ്ങിയവയാണ് ഇനി പുറത്ത് ഇറങ്ങാനുളള ജയസൂര്യയുടെ ചിത്രങ്ങൾ. സൂഫിയും സുജാതയും, വെള്ളം, സണ്ണി എന്നിവയാണ് പുറത്ത് ഇറങ്ങിയ നടന്റ ചിത്രങ്ങൾ. സൂഫിയും സുജാതയും സണ്ണിയും ഒ‍ടിടിയിലാണ് റിലീസിനെത്തിയത്.

  Read more about: jayasurya ജയസൂര്യ
  English summary
  Sunny Actor Jayasurya Opens Up His Movie Character Makeover, latest interview went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X