TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലൊക്കേഷനിലെ തമാശ, സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് സഹപ്രവർത്തകൻ! വീഡിയോ പുറത്ത്, കാണൂ
സണ്ണി ലിയോണ്‍ എന്താണെന്നും അവരുടെ സ്വഭാവം എന്താണെന്നും അറിയണമെങ്കില്‍ അവരുടെ ഇന്‍സ്റ്റാഗ്രാം പേജ് ഒന്ന് നോക്കിയാല്‍ മതി. സിനിമയുടെ ലൊക്കേഷനിലെ തമാശകളും കുസൃതികളും നിറഞ്ഞ ഒരുപിടി വീഡിയോസ് അതില്‍ കാണാന്‍ കഴിയും. മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയപ്പോഴും അതില്‍ യാതെരു മാറ്റവും സംഭവിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത.
സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങറ്റം നടത്തിയ രംഗീലയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ലൊക്കേഷനിലെ രസകരമായൊരു വീഡിയോ നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സ്വിമ്മിംഗ് പൂളിന് അടുത്ത് നിന്നും സണ്ണിയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഡാന്‍സ് കളിക്കുകയായിരുന്നു. തമാശ രൂപേണ കൂടെയുള്ള ആളെ വെള്ളത്തിലേക്ക് സണ്ണി തള്ളിയിട്ടിരുന്നു.

സണ്ണി കൊടുത്ത പണിക്കുള്ള മറുപടി അധികം വൈകാതെ തന്നെ തിരിച്ചും കിട്ടിയിരുന്നു. സഹപ്രവര്‍ത്തകരില്‍ മറ്റൊരാള്‍ സണ്ണിയെയും തള്ളി സിമ്മിംഗ് പൂളിലേക്ക് ഇട്ടിരിക്കുകയാണ്. ഞാന്‍ വിചാരിച്ച പോലെയല്ല വീഡിയോ കിട്ടിയതെങ്കിലും രസകരമായിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് സണ്ണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനാല് ലക്ഷത്തോളം പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ സണ്ണിയുടെ വീഡിയോ കണ്ടിരിക്കുന്നത്.
മണിരത്‌നം, സച്ചിന്‍, എന്നീ സിനിമകള്‍ ഒരുക്കിയ സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്. സലിം കുമാര്‍, ധ്രുവന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.