For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് സര്‍പ്രൈസുമായി സണ്ണി വെയ്ന്‍! രഞ്ജിനി കുഞ്ചുവിന് ആശംസാപ്രവാഹം!

  |

  യുവതാരനിരയിലെ പ്രധാനികളിലൊരാളാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. സംവിധായകരും താരങ്ങളുമെല്ലാം പുതുമുഖമായിരുന്നുവെങ്കിലും മികച്ച സ്വീകരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയില്‍ അരങ്ങേറിയ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായിരുന്നു ഇത്. കുരുടി എന്ന കഥാപാത്രത്തെയായിരുന്നു സണ്ണി വെയ്ന്‍ അവതരിപ്പിച്ചത്. ദുല്‍ഖറിന്റെ സന്തതസഹചാരിയായാണ് താരമെത്തിയത്.

  ആദ്യ സിനിമയ്ക്ക് ശേഷം മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. സഹനായകനില്‍ നിന്നും നായകനിലേക്ക് പ്രമോഷന്‍ ലഭിക്കുകയായിരുന്നു പിന്നീട്. ഇതിനിടയില്‍ വില്ലനായെത്തിയും സണ്ണി ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നുള്ള അവസരവും താരത്തിനെ തേടിയെത്തിയിരുന്നു. തമിഴ് അരങ്ങേറ്റത്തിന് ആശംസ അറിയിച്ച് ആരാധകരും എത്തിയിരുന്നു.

  കായംകുളം കൊച്ചുണ്ണിയില്‍ വില്ലനായാണ് സണ്ണി വെയ്ന്‍ എത്തിയത്. അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയുമായി താരത്തെ കണ്ടപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. അഭിനേതാവെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിക്കുക കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ. നായക വേഷം തന്നെ വേണമെന്ന നിബന്ധനയൊന്നും ഈ താരത്തിനില്ല. മറിച്ച് അഭിനയപ്രാധാന്യമുള്ള വേഷമായിരിക്കണം എന്ന് മാത്രം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാര്യ രഞ്ജിനി കുഞ്ചുവിന് പിറന്നാളാശംസ നേര്‍ന്നാണ് താരമെത്തിയിട്ടുള്ളത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

  പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കാനായി ശ്രമിക്കുന്നവരാണ് എല്ലാവരും. സാധാരണക്കാരും താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ സമാനചിന്താഗതിയുള്ളവരാണ്. പ്രിയപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രയും സവിശേഷമായ സമ്മാനങ്ങളുമൊക്കെയായാണ് പലരും പിറന്നളാഘോഷം ഗംഭീരമാക്കാറുള്ളത്. ഇപ്പോഴിതാ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് സണ്ണി വെയ്ന്‍. വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ കൂടിയാണിത്. അതിനാല്‍ത്തന്നെ രഞ്ജിനിക്ക് സ്‌പെഷല്‍ ആശംസയുമായാണ് സണ്ണി എത്തിയത്.

  ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പോസ്റ്റ് ചെയ്ത ആശംസയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിനക്കറിയാം എനിക്ക് നീയും ഈ ദിവസവും എത്ര സ്‌പെഷലാണെന്ന്, എന്റെ ജീവിതസഖിക്ക് ജന്മദിനാശംസകള്‍, ഇതായിരുന്നു സണ്ണി വെയ്‌ന്റെ കുറിപ്പ്. ഭാര്യയോടൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി മാലി ദ്വീപില്‍ അവധിയാഘോഷത്തിലാണ് സണ്ണി വെയ്‌നും ഭാര്യയും. മലയാളത്തിലും തമിഴിലുമൊക്കെയായി ആകെ തിരക്കിലാണ് താരം. അതിനിടയിലാണ് ചെറിയ ഇടവേളയെടുത്ത് യാത്ര പോയത്. സംസ, ജിപ്‌സി, വൃത്തം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ വൃത്തത്തില്‍ നായകനായെത്തുന്നത് സണ്ണിയാണ്.

  സിനിമയുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിന്റെ സന്തോഷത്തിനും പ്രധാന്യം നല്‍കാന്‍ ശ്രദ്ധിക്കുന്നവരാണ് പലരും. സമയം കിട്ടുമ്പോഴെല്ലാം കുടുംബത്തോടൊപ്പമിരിക്കാനും യാത്ര പോവാനുമൊക്കെ ശ്രമിക്കാറുണ്ടെന്ന് പലരും പറഞ്ഞിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തില്‍ നിന്നും ചെറിയൊരു ബ്രേക്കുമായാണ് സണ്ണി വെയ്‌നും രഞ്ജിനിയും മാലി ദ്വീപിലേക്ക് പോയത്. അവധിയാഘോഷത്തിനിടയില്‍ പിറന്നാളാഘോഷവും കൂടിയായതോടെ ഇരുവരും സന്തോഷത്തിലാണ്.

  സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരത്തോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. ചെറുപുഞ്ചിരിയുമായി പ്രത്യേകിച്ച് മറുപടിയൊന്നുമില്ലാതെ നില്‍ക്കുന്ന പതിവായിരുന്നു താരത്തിന്റേത്. അതിനിടയിലായിരുന്നു പെട്ടെന്നൊരു സുപ്രഭാതത്തില്‍ താരം വിവാഹിതനായെന്ന വാര്‍ത്തയെത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു സണ്ണിയും രഞ്ജിനിയും വിവാഹിതരായത്.

  യാതരൊരുവിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു വിവാഹം. ആശംസ അറിയിച്ച് താരങ്ങള്‍ വിവാഹ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് വിവാഹത്തെക്കുറിച്ച് പലരും അറിഞ്ഞത്. ദിലീപുള്‍പ്പടെ നിരവധി പേരായിരുന്നു ഇരുവര്‍ക്കും ആശംസ നേരാനായി എത്തിയത്. പെട്ടെന്നുള്ള വിവാഹത്തെക്കുറിച്ച് അറിഞ്ഞ ആരാധികമാരും നിരാശയിലായിരുന്നു. ഇതിനിടയില്‍ ഹൃദയം തകര്‍ന്ന ആരാധിക ഉണ്ണി മുകുന്ദനെഴുതിയ കുറിപ്പും വൈറലായി മാറിയിരുന്നു. താരത്തിന്റെ മറുപടി പോസ്റ്റും ശ്രദ്ധേയമായിരുന്നു.

  സണ്ണി വെയ്‌നിന്റെ ഭാര്യയെ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്്ജിനി കുഞ്ചു. ചട്ടമ്പീസ് ടീമിലായിരുന്നു ഇവര്‍. ക്ഷേത്ര എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് രഞ്ജിനി. ഈ നൃത്തവിദ്യാലയം ഉദ്ഘാടനം ചെയ്തത് സണ്ണിയായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയുമായിരുന്നില്ല.

  വിവാഹചിത്രം പുറത്തുവന്നപ്പോഴായിരുന്നു അക്കാര്യം മനസ്സിലായത്. ലളിതമായ ചടങ്ങുകളായിരുന്നു വിവാഹത്തിന്. ഗുരുവായൂരിലെ താലികെട്ടിന് പിന്നാലെയായി സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി നിറഞ്ഞുനില്‍ക്കുന്ന പല താരങ്ങളും ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു.

  തന്റെ ജീവിത സഖിയായ രഞ്ജിനി കുഞ്ചുവിന് ആശംസ നേര്‍ന്ന് സണ്ണി വെയ്ന്‍ എത്തിയതിന് പിന്നാലെയായാണ് പലരും ആശംസയുമായി എത്തിയത്. ശ്രീറാം രാമചന്ദ്രന്‍, റോഷന്‍, സഞ്ജു ശിവറാം, ദുര്‍ഗ കൃഷ്ണ, പേളി മാണി, തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ സണ്ണിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു.


  സുഹൃത്ത് സംഘത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതനാണ് സണ്ണി വെയ്ന്‍. സ്വന്തം സിനിമയുടെ കാര്യങ്ങള്‍ മാത്രമല്ല സുഹൃത്തുക്കളുടെ സിനിമാവിശേഷവും അദ്ദേഹം പങ്കുവെക്കാറുണ്ട്.

  English summary
  Sunny Wayn's Wishes To His Wife, See The Post, Read In Malayalm.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X