For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാഡയാണോ എന്ന് ചോദിച്ചയാളോട് ദേഷ്യപ്പെടാനുളള കാരണം ഇതാണ്; അന്ന് സംഭവിച്ചതിനെ കുറിച്ച് സണ്ണി വെയ്ന്‍

  |

  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെ വെളളിത്തിരയില്‍ എത്തി, മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് സണ്ണി വെയ്ന്‍. സഹതാരമായിട്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പ്രേക്ഷകര്‍ എന്നും ഓര്‍മിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് സണ്ണി വെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. കുറുപ്പാണ് ഏറ്റുവും ഒടുവില്‍ പുറത്ത് വന്ന സണ്ണി വെയ്ന്‍ ചിത്രം. പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ സിനിമയില്‍ അവതരിപ്പിച്ചത്.

  പെര്‍മനന്റ് ആയി വെച്ചു പിടിപ്പിച്ച മുടി ഒരു മാസം കൊണ്ട് നീക്കം ചെയ്ത് സൗഭാഗ്യ, കാരണം ഇതാണ്...

  അപ്പനാണ് ഇനി പുറത്ത് വരാനുള്ള സണ്ണി വെയ്ന്‍ ചിത്രം. ഗ്രേസ് ആന്റണി, അനന്യ, അല്‍സിയാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സിനിമ റിലീസിന് ഒരുങ്ങുകയാണ്.കുറ്റവും ശിക്ഷയുമാണ് നടന്റെ മറ്റൊരു ചിത്രം. തുടക്കകാലത്ത് സണ്ണി വെയ്ന്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു ഓഡിയോ പുറത്ത് വന്നിരുന്നു. അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ നടന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിത അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് നടന്‍. ബിഹൈന്‍ വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കര്യം പറഞ്ഞത്.

  പൂജ ഹെഗ്‌ഡെ പറഞ്ഞത് നിരസിച്ചു, പ്രഭാസ് ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ സംവിധായകന്റെ ഇടപെടല്‍

  നടന്റെ വാക്കുകള്‍ ഇങ്ങനെ... '' പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് ഞാന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്. എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ട''്.

  അന്ന് ഞാന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല. കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, 'ജാഡയാണോടാ തനിക്ക്' എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള എന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ എന്റെ മാനസിക അവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു- സണ്ണി വെയിന്‍ പറഞ്ഞു.

  സണ്ണി വെയ്ന്‍ എന്ന പേര് വന്നതിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്റെ റെക്കോഡിക്കല്‍ നെയിം സുജിത്ത് ഉണ്ണികൃഷ്ണന്‍ എന്നാണ്. കൂട്ടുകാരില്‍ ചിലര്‍ സണ്ണി എന്ന് വിളിക്കാറുണ്ട്. അതേ കൂട്ടുകാര്‍ തന്നെയാണ് എന്റെ ആദ്യ ചിത്രത്തിലും ഉണ്ടായിരുന്നത്. അവര്‍ അവിടെ വച്ച് സണ്ണി എന്ന് വിളിച്ചു. കൂടുതല്‍ സിമിലിയാരിറ്റിയ്ക്ക് വേണ്ടി ആ പേര് തന്നെ സ്‌ക്രീന്‍ നെയിം ആക്കാം എന്ന് തീരുമാനിച്ചു. പക്ഷെ സണ്ണി മാത്രം പോര എന്ന അഭിപ്രായം വന്നു. അന്ന് വയനാട്ടിലാണ് ഷൂട്ടിങ്. ഒരു ഓളത്തില്‍ സണ്ണി വെയിന്‍ എന്ന് അങ്ങ് ആക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സുജിത്ത് ഉണ്ണികൃഷ്ണന്‍ സണ്ണി വെയ്ന്‍ ആയത് എന്ന് നടന്‍ പറയുന്നു

  Recommended Video

  Sreesanth Talks About Manju Warrier | FilmiBeat Malayalam

  അഭിനയിക്കുന്നതിനോടൊപ്പം അപ്പന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് സണ്ണി വെയ്ന്‍. ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.
  സംവിധായകന്‍ മഞ്ജുവാണ് സിനിമയുടെ രചനയും നിര്‍വഹിക്കുന്നത്. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണിത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

  Read more about: sunny wayne
  English summary
  Sunny Wayne Revealed The Fact Behind The Viral Audio Clip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X