twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന് മുന്നില്‍ വഴി മാറിയപ്പോള്‍, ചിത്രം മുതല്‍ പുലിമുരുകന്‍ വരെയുള്ള നേട്ടം

    By Nimisha
    |

    Recommended Video

    റെക്കോർഡുകൾ ലാലേട്ടന് മുന്നിൽ വഴി മാറിയപ്പോൾ | filmibeat Malayalam

    മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ നിരവധി തവണ ഏട്ടന് വേണ്ടി വഴി മാറിയ ചരിത്രവുമുണ്ട്. നൂറ് കോടിയെന്ന നേട്ടം ആദ്യമായി സ്വന്തമാക്കിയത് മോഹന്‍ലാല്‍ സിനിമയിലൂടെയാണ്. ആദ്യ അമ്പത് കോടിയും അദ്ദേഹത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്.

    പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ, ഒരേ പേരില്‍ തിയേറ്ററുകളിലേക്കെത്തിയ മലയാള സിനിമകള്‍ !

    മോഹന്‍ലാലിന് ടെന്‍ഷനായിരുന്നു, സുചിത്ര ചേച്ചി ധൈര്യം തന്നു, പ്രണവിനെക്കുറിച്ച് ജിത്തു ജോസഫ്!മോഹന്‍ലാലിന് ടെന്‍ഷനായിരുന്നു, സുചിത്ര ചേച്ചി ധൈര്യം തന്നു, പ്രണവിനെക്കുറിച്ച് ജിത്തു ജോസഫ്!

    അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകല്‍ ഭേദിച്ച ചരിത്രം നേരത്തെയും സംഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ അതുവരെയുള്ള സകല റെക്കോര്‍ഡുകളെയും ഭേദിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഇന്‍ഡസ്ട്രിയിലെ സകല നേട്ടങ്ങളെയും ഭേദിച്ച നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റെന്ന റെക്കോര്‍ഡും താരത്തിന്റെ പേരിലുണ്ട്. ചിത്രം മുതല്‍ പുലിമുരുകന് വരെയുള്ള സിനിമകള്‍ക്ക് ലഭിച്ച നേട്ടങ്ങളെക്കുറിച്ചറിയാന്‍ വായിക്കൂ.

    റെക്കോര്‍ഡുകള്‍ ഏട്ടന് വേണ്ടി വഴി മാറി

    റെക്കോര്‍ഡുകള്‍ ഏട്ടന് വേണ്ടി വഴി മാറി

    അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം മോഹന്‍ലാലിന് വേണ്ടി വഴി മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ദൃശ്യവും പുലിമുരുകനും മാത്രമല്ല മുന്‍പ് ഇറങ്ങിയ മറ്റ് ചിത്രങ്ങളും ഇത്തരത്തില്‍ റെക്കോര്‍ഡ് നേടിയിട്ടുണ്ട്.

    ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച 'ചിത്രം'

    ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച 'ചിത്രം'

    മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ രഞ്ജിനിയും ലിസിയുമായിരുന്നു നായികമാരായെത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിച്ചുവെന്ന റെക്കോര്‍ഡ് ചിത്രത്തിന്റെ പേരിലാണ്.

    അഞ്ചുകോടി നേടിയ ആദ്യ സിനിമ

    അഞ്ചുകോടി നേടിയ ആദ്യ സിനിമ

    രേവതിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച സിനിമയാണ് കിലുക്കം. പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെയു സംവിധായകന്‍. തിയേറ്ററുകളില്‍ നിന്നും അഞ്ചു കോടി സ്വന്തമാക്കിയ ആദ്യ സിനിമയെന്ന റെക്കോര്‍ഡ് കിലുക്കത്തിന് സ്വന്തമാണ്.

    നിരൂപക പ്രശംസ നേടിയ മണിച്ചിത്രത്താഴ്

    നിരൂപക പ്രശംസ നേടിയ മണിച്ചിത്രത്താഴ്

    ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. സൈക്കോ ത്രില്ലറായെത്തിയ സിനിമയ്ക്ക് അക്കാലത്ത് 7.5 കോടി രൂപയാണ് കലക്ഷനായി ലഭിച്ചത്. സുരേഷ് ഗോപിയും ശോഭനയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

    പത്തുകോടി ക്ലബിലേക്ക്

    പത്തുകോടി ക്ലബിലേക്ക്

    1997 ല്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച കലക്ഷന്‍ ലഭിച്ചതോടെ ഫാസില്‍ പത്ത് കോടി ക്ലബിലെ ആദ്യ അംഗമായി മാറി. അനിയത്തിപ്രാവിന്റെ സംവിധായകനും ചന്ദ്രലേഖയുടെ നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം. പ്രിയദര്‍ശനായിരുന്നു ചന്ദ്രലേഖയുടെ സംവിധായകന്‍.

    നായകസങ്കല്‍പ്പങ്ങളെ അടിമുടി മാറ്റി മറിച്ച ജഗന്നാഥന്‍

    നായകസങ്കല്‍പ്പങ്ങളെ അടിമുടി മാറ്റി മറിച്ച ജഗന്നാഥന്‍

    അതുവരെയുള്ള നായക സങ്കല്‍പ്പങ്ങളുടെ അവസാന വാക്കായി മാറിയ ജഗന്നാഥനെ മറക്കാന്‍ മലയാള സിനിമയ്ക്ക് കഴിയുമോ, ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രമായിരുന്നു ഇത്.

    20 കോടി ക്ലബിലെ അംഗം

    20 കോടി ക്ലബിലെ അംഗം

    20 കോടി ക്ലബില്‍ ഇടംലപിടിക്കുന്ന ആദ്യ അംഗമായി മാറിയത് ഷാജി കൈലാസാണ്. തമിഴ് സിനിമകളിലേതിന് സമാനമായി അതിമാനുഷികനായ ഒരു നായകനെ മലയാളത്തിന് സമ്മാനിച്ചത് രഞ്ജിതാണ്. നരസിംഹത്തിലൂടെയാണ് ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.

    അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചത്

    അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചത്

    അമ്പത് കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ചിത്രവും മോഹന്‍ലാലിന്റെതായിരുന്നു. കുടുംബ പ്രേക്ഷകരായിരുന്നു ഈ ചിത്രത്തെ ഏറ്റെടുത്തത്. അതുവരെയുണ്ടായിരുന്നു റെക്കോര്‍ഡുകളെല്ലാം ജിത്തു ജോസഫ് ചിത്രത്തിന് മുന്നില്‍ വഴി മാറുകയായിരുന്നു.

    നൂറുകോടി ക്ലബിലും എത്തി

    നൂറുകോടി ക്ലബിലും എത്തി

    മലയാള സിനിമയെ സംബന്ദിച്ച് 100 കോടി നേട്ടം വിദൂര സ്വപ്നമായിരുന്നു. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെ മോഹന്‍ലാലും സംഘവും ആ നേട്ടവും സ്വന്തമാക്കി.

    ജൈത്രയാത്ര തുടരുന്നു

    ജൈത്രയാത്ര തുടരുന്നു

    ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മോഹന്‍ലാലിന്റെതായി ഇറങ്ങുന്ന ചിത്രങ്ങള്‍ക്കായി നമുക്കും കാത്തിരിക്കാം.

    English summary
    Here is a list of Mohanlal film that breaks all the previous record.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X