For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  By Lakshmi
  |

  തെന്നിന്ത്യയെ അപേക്ഷിച്ച് പലകാര്യത്തിലും വ്യത്യസ്തമാണ് ബോളിവുഡ്. തെന്നിന്ത്യയില്‍ വിവാഹിതരായ നായികമാര്‍ക്ക് വലിയ ഡിമാന്റില്ലെന്നത് ഒരു സത്യമാണ്. വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ പലരും നായിക സ്ഥാനത്തുനിന്നും മാറി സഹനിടവേഷത്തിലോ അമ്മവേഷത്തിലോ ഒരു അഭിനയിക്കുകയാണ് പതിവ്.

  എന്നാല്‍ ബോളിവുഡില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. വിവാഹം കഴിഞ്ഞും അമ്മയായിക്കഴിഞ്ഞും പഴയപോലെതന്നെ നായികമാരായി അഭിനയിക്കുന്ന എത്രയോ നടിമാര്‍ ബോളിവുഡിലുണ്ട്.

  പല നടിമാരും അമ്മയാകുന്നത് ബോളിവുഡില്‍ വലിയ വാര്‍ത്തയാകാറുണ്ട്. ഗര്‍ഭധാരണവും ബേബി ഷവറും പ്രസവവും എല്ലാം റി്‌പ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതാ ബോളിവുഡിലെ ചില സ്‌റ്റൈലിഷ് അമ്മമാര്‍.

  ഐശ്വര്യ റായ്

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  ഐശ്വര്യ റായിയെപ്പോലേ ഗര്‍ഭധാരണവും പ്രസവവുമെല്ലാം ഇത്രയേറെ വാര്‍ത്തയായ മറ്റൊരു താരമുണ്ടോയെന്നകാര്യം സംശയമാണ്. ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പേരറിയാനും കുട്ടിയുടെ മുഖം കാണാനുമെല്ലാം ആരാധകരും പാപ്പരാസികളും കാത്തിരിക്കുകയായിരുന്നു. എന്തായാലും അമ്മയെപ്പോലെത്തന്നെ താരത്തിളക്കവുമായിട്ടാണ് ഐശ്വര്യ-അഭിഷേക് ദമ്പതിമാരുടെ മകള്‍ ആരാധ്യ ജനിച്ചത്.

  ശില്‍പ ഷെട്ടി

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  അഭിനേത്രിയും വ്യവസായി രാജ് കുന്ദ്രയുടെ പത്‌നിയുമായ ശില്‍പ ഷെട്ടിയുടെ പ്രസവവും വലിയ വാര്‍ത്തയായിരുന്നു. പ്രസവശേഷവും ശരീരത്തിന് അധികമൊന്നും വ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെട്ട ശില്‍പയെക്കണ്ട് പലരും വാപൊളിച്ചുപോയിട്ടുണ്ട്. ശില്‍പ-രാജ് ദമ്പതിമാരുടെ മകന്‍ അയാനും ഒരു കൊച്ചുതാരം തന്നെയാണ്.

  സുസ്മിത സെന്‍

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  അവിവാഹിതയായ സുസ്മിത രണ്ട് കുട്ടികളെ ദത്തെടുത്താണ് അമ്മയായത്. ഫാഷന്‍ റാംപിള്‍ കുട്ടികള്‍ക്കൊപ്പം ചുവട് വച്ച് സുസ്മതി പലവട്ടം വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലെ ഒരു ഹോട്ട് സെലിബ്രിറ്റി അമ്മയാണ് സുസ്മിത

  കാജല്‍

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  കാജല്‍-അജയ്‌ദേവ്ഗണ്‍ പ്രണയവും വിവാഹവുമെല്ലാം ഒരുകാലത്ത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചതും ജനശ്രദ്ധനേടിയ കാര്യമായിരുന്നു. രണ്ട് കുട്ടികളാണ് കാജലിനുള്ളത് നൈസ, യുഗ് എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍. യുഗിനെ ഗര്‍ഭിണിയായിരിക്കുന്ന കാലത്താണ് കാജല്‍ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.

  സെലിന ജെയ്റ്റ്‌ലി

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  സെലിന ജെയ്റ്റ്‌ലിയും ബോളുവിഡിലെ ഒരു സുന്ദരി അമ്മയാണ്. വിന്‍സ്റ്റണ്‍, വിരാജ് എന്നീ ഇരട്ടക്കുട്ടികളാണ് സെലിന-പീറ്റര്‍ ഹാഗ് ദമ്പതിമാര്‍ക്കുള്ളത്.

  ശ്രീദേവി

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  ഒരുകാലത്ത് ബോളുവുഡിന്റെ താരറാണിയായിരുന്നു ശ്രീദേവി. ഒരുപാട് കാലം നന്വര്‍ വണ്‍ ആയി തിളങ്ങിയ ശ്രീദേവി ബോണി കപൂറിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് 2മൂന്ന് പെണ്‍മക്കളാണുള്ളത്. ഇതില്‍ മൂത്തയാളായ ജാന്‍വി ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. മക്കള്‍ കൗമാരം കടക്കാറായിട്ടും അതിസുന്ദരിതന്നെയാണ് ഇപ്പോഴും ശ്രീദേവി.

  ലാറ ദത്ത

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  ടെന്നിസ് താരമായ മഹേഷ് ഭൂപതിയും ലാറ ദത്തയും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. 2011ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. സെയ്‌റയെന്നാണ് കുഞ്ഞിന്റെ പേര്.

  കരിഷ്മ കപൂര്‍

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  2003ലായിരുന്നു കരിഷ്മ കപൂറും വ്യവസായി സഞ്ജയും തമ്മിലുള്ള വിവാഹം. രണ്ട് മക്കളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. സമൈറ, കിയാന്‍ രാജ് കപൂര്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ഇപ്പോള്‍ ബോളുവുഡില്‍ തിരിച്ചുവരവ് നടത്തുന്ന കരീന പഴയതിലേറെ സുന്ദരിയായിട്ടാണ് കാണപ്പെടുന്നത്.

  മലൈക അറോറ ഖാന്‍

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  വിവാഹം, അമ്മയാകല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം കഴിഞ്ഞ് താരമായ വ്യക്തിയാണ് മലൈക അറോറ ഖാന്‍. ഛയ്യ ഛയ്യ എന്ന ഗാനരംഗത്തില്‍ ചുവടുവച്ചതോടെയാണ് മലൈക ബോളുവുഡിന്റെ ചൂടന്‍ താരമായി മാറിയത്. ബോളുവിഡിലെ നിര്‍മ്മാതാവും സംവിധായകനുമായ അര്‍ബാസ് ഖാനാണ് മലൈകയുടെ ഭര്‍ത്താവ്. അര്‍ബാസ്-മലൈക ദമ്പതിമാരുടെ മകനാണ് അര്‍ഹാന്‍.

  സോണാലി ബന്ദ്രേ

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സോണാലി നടനും സംവിധായകനുമായ ഗോല്‍ഡി ബേലിനെയാണ് വിവാഹം ചെയ്തത്. 2005ല്‍ സോണാലി മകന്‍ രണ്‍വീറിന് ജന്മം നല്‍കി. മകള്‍ ഏറെ വളര്‍ന്നെങ്കിലും സോണാലി കാഴ്ചയ്ക്ക് ഇപ്പോഴും ഹോട്ട് തന്നെ.

  മാധുരി ദീക്ഷിത്

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  ബോളിവുഡിന്റെ ഡാന്‍സിങ് ദിവയെന്നാണ് മാധുരിയെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോള്‍ സജീവമായി രംഗത്തില്ലെങ്കിലും മാധുരിയുടെ ആരാധകരുടെ എണ്ണത്തില്‍ ഒരുകുറവുമില്ല. 1999ലാണ് മാധുരി ശ്രീരാം മാധവ് നെനെയെ വിവാഹം കഴിയ്ക്കുന്നത്. അരിന്‍, രായന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാധുരി ഇപ്പോള്‍ മുംബൈയില്‍ തിരിച്ചെത്തി വെള്ളിത്തിരയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്.

  ജൂഹി ചാവ്‌ല

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  നടിയും മോഡലുമായ ജൂഹി ചാവ്‌ല വ്യവസായിയായ ജയ് മേഹ്ത്തയെയാണ് വിവാഹം ചെയ്തത്. ജാന്‍വി, അര്‍ജുന്‍ എന്നിവരാണ് ഇവരുടെ മക്കള്‍. മകള്‍ക്ക് 12 വയസായെങ്കിലും ജൂഹി ഇപ്പോഴും മഴയമട്ടില്‍ എന്‍ജറ്റിക് സുന്ദരിതന്നെയാണ്.

  ട്വിങ്കിള്‍ ഖന്ന

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  2001ലാണ് നടിയായിരുന്ന ട്വിങ്കിള്‍ നടന്‍ അക്ഷയ് കുമാറിനെ വിവാഹം ചെയ്തത്. പിന്നീട് അഭിനയം നിര്‍ത്തിയെങ്കിലും ട്വിങ്കിള്‍ ബോളിവുഡിലെ പൊതുവേദികളിലും പാര്‍ട്ടികളിലുമെല്ലാം ഭര്‍ത്താവിനൊപ്പം എത്താറുണ്ട്. ആരവ് കുമാര്‍ എന്നാണ് ഇവരുടെ മകന്റെ പേര്. മകള്‍ നിതാര ഖന്ന ഭാട്ടിയ

  രവീണ ടാണ്ഡന്‍

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  2004ലായിരുന്നു രവീണയുടെയും സിനിമാ വ്യവസായി അനില്‍ തഡാനിയുടെയും വിവാഹം. 2005ല്‍ രവീണ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. റാഷയെന്നാണ് മകളുടെ പേര്. പിന്നീട് 2007ല്‍ ഇവര്‍ക്ക് ഒരു മകന്‍ പിറന്നു, രണ്‍ബീര്‍ എന്നണ് മകന് പേരിട്ടത്.

  മന്ദിര ബേദി

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  നടി, ടിവി അവതാരക, ക്രിക്കറ്റ് കമന്റേറ്റര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് മന്ദിര. 1999ലാണ് മന്ദിര രാജ് കൗശലിനെ വിവാഹം കഴിച്ചത്. 2011ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു, വീര്‍ എന്നാണ് മകന് പേരിട്ടത്.

  കൊങ്കണ സെന്‍ ശര്‍മ്മ

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  അഭിനയമികവിന്റെ പേരില്‍ പ്രശസ്തയാണ് കൊങ്കണ. എടുത്തുപറയാന്‍ അധികം ചിത്രങ്ങളൊന്നുമില്ലെങ്കിലും കൊങ്കണ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം മികച്ചവയായിരുന്നു. 2010ലാണ് കൊങ്കണ നടന്‍ രണ്‍വീര്‍ ഷൂരിയെ വിവാഹം കഴിച്ചത്. 2011 മാര്‍ച്ചില്‍ കൊങ്കണ ഒരു ആള്‍കുഞ്ഞിന് ജന്മം നല്‍കി. ഷാരൂണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോള്‍ രണ്‍വീറുമായി പിണങ്ങിയ കൊങ്കണ തനിച്ചാണ് താമസമെന്നാണ് സംസാരം.

  ചിത്രാംഗദ സിങ്

  ബോളിവുഡിലെ സ്‌റ്റൈലിഷ് അമ്മമാര്‍

  ഗ്ലാമര്‍ താരമായ ചിത്രാംഗദ ഇന്ത്യന്‍ ഗോള്‍ഫ് താരം ജ്യോതി രണ്‍ധവയെയാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു മകനാണുള്ളത്.

  English summary
  Here's a look at the yummy mummies whose beauty has only been heightened by their motherhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X