»   » സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നായകന്മാരുടെ ഒറ്റ ചുംബനം നായികയുടെ സ്വഭാവം പാടെ മാറ്റിയ സാഹചര്യങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. വാശിക്കാരിയും കുറുമ്പ് കാരിയുമൊക്കെയായ നായികയെ ഒറ്റ ചുംബനം കൊണ്ട് നായകന്‍ പാട്ടിലാക്കുന്നത് പതിവ് ക്ലീഷെ ആണെങ്കിലും, ഒത്തിരി ചിത്രങ്ങളില്‍ അത് ആവര്‍ത്തിക്കപ്പെട്ടു. പ്രണയ രംഗങ്ങളുടെ മാറ്റ് കൂട്ടാന്‍ ഇത്തരം രംഗങ്ങള്‍ അനിവാര്യമായ കാലമുണ്ടായിരുന്നു മലയാളത്തില്‍.

നായികയോട് തുറന്ന് പറയാത്ത പ്രണയം അനുവാദമില്ലാത്ത ചുംബനത്തിലൂടെ നായകന്‍ അറിയിക്കുന്നു. ഇതോടെ നായികയുടെ സ്വഭാവത്തില്‍ അടിമുടി വ്യത്യാസം ഉണ്ടാകുന്നു. കാണൂ... സൂപ്പര്‍സ്റ്റാറുകള്‍ ചുംബിച്ചപ്പോള്‍ നടിമാരുടെ സ്വഭാവത്തില്‍ വന്ന മാറ്റം..

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

എകെ ലോഹിതദാസിന്റെ കന്മദം. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രമാണ് ഭാനു. ആണിന്റെ തന്റേടത്തോടെ കുടുംബം പോറ്റുന്നവള്‍. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന്റെ ചുംബനത്തിലൂടെ ഭാനുവിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നു.

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. മോഹന്‍ലാല്‍, ശോഭന, ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടക്കത്തില്‍ കീരിയും പാമ്പും പോലെയായിരുന്നു മണിക്യ(മോഹന്‍ലാല്‍)നും കാര്‍ത്തുമ്പി(ശോഭന)യും. എന്നാല്‍ മാണിക്യന്റെ ഒറ്റ ചുംബനത്തിലൂടെ കാര്‍ത്തുമ്പിയ്ക്ക് മാണിക്യനോട് പ്രണയം തോന്നുകയാണ്.

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേം പൂജാരി. ചിത്രത്തില്‍ കടുത്ത ശത്രുക്കളായ നായകനും നായികയും പ്രണയത്തിലാകുന്നത് ഒരു ചുംബനത്തിലൂടെയാണ്. കുഞ്ചാക്കോ ബോബന്‍, ശാലിനിയെ ചുംബിക്കുമ്പോള്‍.

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

മോഹന്‍ലാല്‍, മമ്മൂട്ടി, രതീഷ്, സെറീന വഹാബ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് എന്തിനോ പൂക്കുന്ന പൂക്കള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം നായികയായി അഭിനയിച്ച സെറീന വഹാബിനോട് തന്റെ പ്രണയം തുറന്ന് പറയുന്നത് അനുവാദമില്ലാത്ത ചുംബനത്തിലൂടെയാണ്.

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് അന്നയും റസൂലും. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായിക ആന്‍ഡ്രിയയെ ചുംബിക്കുന്നുണ്ട്.

സൂപ്പര്‍സ്റ്റാറുകളുടെ ചുംബനത്തില്‍ അടിയറവ് വയ്‌ക്കേണ്ടി വന്ന നടിമാര്‍

ജോഷിയുടെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹായാനം. ചിത്രത്തില്‍ രാജമ്മ എന്ന ശക്തമായ കഥാപാത്രത്തെയാണ് സീമ അവതരിപ്പിക്കുന്നത്. എന്നാല്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ ചുംബനത്തിലൂടെ സീമയുടെ കഥാപാത്രത്തില്‍ മാറ്റം സംഭവിക്കുന്നു.

English summary
Super Star Lip Lock with actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam