»   » മറക്കുമോ ഈ മോഹന്‍ലാല്‍ സിനിമകള്‍?

മറക്കുമോ ഈ മോഹന്‍ലാല്‍ സിനിമകള്‍?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്റെ കാലം കഴിഞ്ഞോ? മകനായും കാമുകനായും ഭര്‍ത്താവായും കൂട്ടുകാരനായും അധ്യാപകനായും പാട്ടുകാരനായും കൊള്ളത്തലവനായും എന്നുവേണ്ട ഒരു പുരുഷായുസ്സില്‍ സാധ്യമായ എല്ലാ ഭാവങ്ങളും വെള്ളിത്തിരയില്‍ അഭിനയിപ്പിച്ചുഫലിപ്പിച്ച നമ്മുടെ ലാലേട്ടനാണോ ഇപ്പോഴത്തെ മോഹന്‍ലാല്‍?

കേട്ട പാട്ടുകള്‍ മധുരം കേള്‍ക്കാനിരിക്കുന്നവ അതിമധുരം എന്നാണ് ചൊല്ല്. എന്നാല്‍ മോഹന്‍ലാലില്‍നിന്നും കേട്ടതും കണ്ടതുമായ മനോഹരവേഷങ്ങള്‍ ഓര്‍മയില്‍ എത്തുമ്പോള്‍ അതിനപ്പുറം പോകാന്‍ ഇനിയൊരു സാധ്യതയുണ്ടോ എന്നാരെങ്കിലും ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല.

ഇന്ത്യന്‍ സിനിമയിലെ മഹാരാഥന്മാരെല്ലാം അംഗീകരിച്ച നടനവിസ്മയമാണ് മോഹന്‍ലാല്‍. മനുഷ്യസാധ്യമായതെല്ലാം വെള്ളിത്തിരയില്‍ ചെയ്തുകഴിഞ്ഞ മോഹന്‍ലാലിന്റെ മികച്ച സിനിമകള്‍ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. ഓരോരരുത്തര്‍ക്കും മികച്ചത് എന്ന് തോന്നുന്നത് ഒന്ന് തന്നെയായിരിക്കണം എന്നില്ല എന്നതുതന്നെ കാര്യം.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത കഥാപാത്രം. കല്ലൂര്‍ ഗോപിനാഥന്‍ എന്ന നായകന്‍. ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഭരതമാണ് ലാലിന്റെ പ്രിയചിത്രങ്ങളില്‍ ഒന്നാമന്‍.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

കഥകളി നടന്‍ കുഞ്ഞുകുട്ടന്‍. മറ്റൊരു ദേശീയ അവാര്‍ഡ്. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ അഭിനയത്തിന്റെ സൂക്ഷ്മ വശങ്ങളെ മോഹന്‍ലാല്‍ പ്രതിഫലിപ്പിച്ച അസാമാന്യ ചിത്രം.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

ബോക്‌സോഫീസ് ഹിറ്റായ കിരീടത്തെ ദേശീയ അവാര്‍ഡിന് തൊട്ടടുത്തെത്തിച്ചു ഇതിലെ നാകകനായ സേതുമാധവന്‍. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാകാന്‍ മോഹിച്ച് ഒടുവില്‍ തെരുവില്‍ തല്ലിനടക്കാന്‍ വിധിക്കപ്പെട്ട സേതുമാധവന്‍.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

ദാസനും വിജയനും എന്ന പേരുകള്‍ മാത്രം മതി മലയാളത്തില്‍ ഈ സത്യന്‍ അന്തിക്കാട് ചിത്രം ഉണ്ടാക്കിയ സ്വാധീനം മനസിലാക്കാന്‍.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

മറ്റൊരു ദേശീയ അവാര്‍ഡിനടുത്ത് മോഹന്‍ലാലിനെ എത്തിച്ച ചിത്രമാണ് തന്‍മാത്ര. ബ്ലസി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനയം അപാരമായിരുന്നു.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

മോഹന്‍ലാലിന്റെ ഏറ്റവും സൂക്ഷ്മമായ അഭിനയ ഭാവങ്ങള്‍ പ്രദര്‍ശിപ്പിച്ച ചിത്രം. എം ടിയുടെ തിരക്കഥയില്‍ സദയം സംവിധാനം ചെയ്തത് സിബി മലയില്‍.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

അവാര്‍ഡ് ചിത്രങ്ങള്‍ മാത്രമല്ല, ബോക്‌സോഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ബംപര്‍ഹിറ്റുകളിലും മോഹന്‍ലാലിന്റെ അഭിനയം ശ്രദ്ധിക്കപ്പെടുന്നു. അത്തരത്തില്‍ ഒരു കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലും രേവതിയും മത്സരിച്ച് അഭിനയിച്ച സൂപ്പര്‍ഹിറ്റായിരുന്നു കിലുക്കം. ജഗതിയും തിലകനും ഇന്നസെന്റും കൂടിയായതോടെ ചിത്രം കോമഡിയും കടന്ന് മറ്റൊരു നിലവാരത്തിലേക്ക് പോയി.

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

വിഷ്ണു എന്ന സങ്കീര്‍ണ കഥാപാത്രത്തെ മുഴുവന്‍ ഭാവങ്ങളും ഉള്‍ക്കൊണ്ട തിരശ്ശീലയില്‍ പകര്‍ത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ചിത്രം. സംവിധാനം പ്രിയദര്‍ശന്‍

മോഹന്‍ലാലിന്റെ കാലം കഴിഞ്ഞോ?

മലയാളസിനിമയിലെ ഏറ്റവും പ്രശസ്തനായ കാമുകന്‍ എന്ന് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ വിളിച്ചാല്‍ അത് തെറ്റാവില്ല. പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ മോഹന്‍ലാലിന്റെ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ്.

English summary
Here is the list of career best roles by superstar Mohanlal in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam