For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റൊമാന്റിക്കാവുന്നത് ഞാനാണ്; പൃഥ്വിരാജ് അങ്ങനെയല്ല, ഇക്കാര്യം പെണ്‍കുട്ടികള്‍ കൂടി കേള്‍ക്കേണ്ടതാണെന്ന് സുപ്രിയ

  |

  മലയാള സിനിമയില്‍ നട്ടെല്ല് ഉയര്‍ത്തി നിന്ന് സംസാരിക്കാന്‍ കഴിയുന്ന നടന്‍ എന്ന വിശേഷമാണ് പൃഥ്വിരാജിന് ലഭിച്ചിട്ടുള്ളത്. സിനിമയിലെ ആക്ഷനും പ്രണയവും കണ്ട് പെണ്‍കുട്ടികളും സിനിമയ്ക്ക് പുറത്ത് തന്റെ നിലപാടുകള്‍ വ്യക്തമാക്കി എല്ലാവരെയും ആരാധകരാക്കി മാറ്റിയിരിക്കുകയാണ് നടന്‍. കൈനിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.

  എന്നാല്‍ ഭര്‍ത്താവ് തീരെ റൊമാന്റിക് അല്ലെന്നാണ് സുപ്രിയ മേനോന്റെ അഭിപ്രായം. പലപ്പോഴും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പൃഥ്വിയെ കിട്ടാറില്ല. പിറന്നാളുകൾക്ക് സർപ്രൈസ് കൊടുക്കുന്നത് പോലും ഇപ്പോഴില്ലെന്നാണ് സുപ്രിയ പറയുന്നത്. അതൊക്കെ കൊണ്ട് ഇടയ്ക്ക് വിഷമം തോന്നാറുണ്ടെന്നും എന്നാല്‍ പൃഥ്വിയുടെ ഏറ്റവും വലിയ സന്തോഷം സിനിമയാണെന്നും വനിതയ്ക്ക് നല്‍കിയ പുത്തന്‍ അഭിമുഖത്തിലൂടെ സുപ്രിയ പറഞ്ഞു. വിശദമായി വായിക്കാം...

  Also Read: ജനാർദ്ദനൻ എൻ്റെ ഭർത്താവായതോടെ വഴക്ക് പറഞ്ഞു; ഡിവോഴ്‌സ് ചെയ്യുമെന്ന് ഞാനും! ലൊക്കേഷന്‍ കഥ പറഞ്ഞ് സുബലക്ഷ്മി

  പൃഥ്വിയുടെ പിറന്നാളിന് കിടിലനൊരു സര്‍പ്രൈസ് കൊടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് സുപ്രിയ മേനോന്‍ പറഞ്ഞത്. 'പൃഥ്വിയുടെ മുപ്പതാം പിറന്നാളിനായിരുന്നു ഇത് നടക്കുന്നത്. ഓസ്‌ട്രേലിയന്‍ പഠനകാലത്ത് റൂമേറ്റും ചങ്ങാതിയുമായിരുന്ന ചുങ് വിയെ കുറിച്ച് ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്ത് എപ്പോഴെ പൃഥ്വി എന്നോട് പറഞ്ഞിരുന്നു. അങ്ങനെ അവനെവിടെ എന്ന് തപ്പിയെടുത്ത് വിളിച്ചു. ശേഷം കൊണ്ട് വന്നു. രാവിലെ കോളിങ് ബെല്‍ കേട്ട് പൃഥ്വി ചെന്ന് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ചുങ് വി',.

  Also Read: മക്കളുടെ വിവാഹം കഴിഞ്ഞിട്ടും അമ്മ അടങ്ങിയിരിക്കുന്നില്ല; മല്ലിക സുകുമാരൻ കരുത്തയായ സ്ത്രീയെന്ന് മരുമകൾ സുപ്രിയ

  ഇപ്പോള്‍ പിറന്നാള്‍ വരുമ്പോള്‍ രണ്ടാളും രണ്ട് സ്ഥലത്തായിരിക്കും. അതുകൊണ്ട് സര്‍പ്രൈസൊന്നും കൊടുക്കാറില്ല. ഒരു പിറന്നാളിന് ജോര്‍ദാനിലെ മരുഭൂമിയുടെ നടുവിലായിരുന്നു പൃഥ്വി, എങ്കിലും അവിടെ പൂക്കളും ചോക്ലേറ്റുമൊക്കെ ഞാന്‍ എത്തിച്ച് ആശംസ അറിയിച്ചു. ഇതെല്ലാം നോക്കുമ്പോള്‍ കൂടുതല്‍ റൊമാന്റിക് ഞാനാണെന്ന് തോന്നാറുണ്ടെന്നാണ് സുപ്രിയയുടെ അഭിപ്രായം. കൂടുതലായി സര്‍പ്രൈസുകള്‍ നല്‍കാറുള്ളത് ഞാനാണ്.

  സിനിമയില്‍ കാണുന്ന പോലെ പൃഥ്വിരാജ് ജീവിതത്തില്‍ അത്ര റൊമാന്റിക് ഒന്നുമല്ലെന്ന് പെണ്‍കുട്ടികളോട് ഒന്ന് പറഞ്ഞേക്കണേ എന്നുമാണ് തമാശരൂപേണ സുപ്രിയ മേനോന്‍ പറയുന്നത്. പലപ്പോഴും പൃഥ്വിയെ കൂടെ കിട്ടാത്തതില്‍ വിഷമം തോന്നാറുണ്ടെന്ന് സുപ്രിയ പറഞ്ഞു.

  ദീപാവലിയ്ക്ക് ആലിയുടെയും പൃഥ്വിയുടെയും കൂടെ മുംബൈയില്‍ പോയി അവിടുത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ പൃഥ്വി മറയൂരില്‍ ഷൂട്ടിങ്ങില്‍ ആയത് കൊണ്ട് അത് നടന്നില്ല. സുഹൃത്തുക്കളെല്ലാവരും കുടുംബത്തിനൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ചെറിയൊരു സങ്കടം വരാറുണ്ടന്ന് താരപത്‌നി പറയുന്നു.

  സിനിമ മാത്രമാണ് പൃഥ്വിയുടെ സ്വപ്നം. അത് ഞാന്‍ മനസിലാക്കിയുണ്ട്. അതിലാണ് ഹാപ്പിനെസ്. അങ്ങനെ ആ സന്തോഷം കുടുംബത്തിലേക്ക് കൂടി പകരുകയാണ് ചെയ്യാറുള്ളത്.

  മാധ്യമപ്രവര്‍ത്തനത്തിലെ കരിയര്‍ ഉപേക്ഷിച്ചെങ്കിലും ഇടയ്ക്ക് മൈക്കുമെടുത്ത് പോവാന്‍ തോന്നാറുണ്ട്. ഞാനൊരു പക്കാ ന്യൂസ് ജേണലിസ്റ്റാണ്. ബ്രേക്കിങ് ന്യൂസ് കാണുമ്പോള്‍ ഇപ്പോഴും മൈക്ക് എടുത്ത് ആള്‍ക്കൂട്ടത്തിലേക്ക് ചെല്ലാന്‍ തോന്നും. 'വണ്‍സ് എ ജേണലിസ്റ്റ്, ഓള്‍വെയ്‌സ് എ ജോണലിസ്റ്റ്' എന്നൊരു ചൊല്ലുണ്ടല്ലോന്ന് സുപ്രിയ പറയുന്നു.

  English summary
  Supriya Menon About Birthday Suprise To Hubby Prithviraj Sukumaran's Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X