For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥിയുടെ അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ബന്ധം വർക്ക് ഔട്ട് ആയില്ലെങ്കിലോ എന്ന ചിന്ത ഉണ്ടായിരുന്നു; സുപ്രിയ

  |

  പൃഥിരാജും സുപ്രിയ മേനോനും ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ്. ജേർണലിസ്റ്റായ സുപ്രിയ മേനോൻ എന്ന പേരിൽ നിന്നും പൃഥിരാജിന്റെ ഭാര്യ എന്ന പേരിലേക്ക് മാറിയതിനെക്കുറിച്ച് സുപ്രിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്നാൽ കരിയർ വിട്ടെങ്കിലും ഇന്ന് സിനിമാ നിർമാണ രം​ഗത്ത് തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സുപ്രിയ.

  ഐ ആം വിത്ത് ധന്യ വർമ്മ ചാനലിന് സുപ്രിയ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിവാഹ സമയത്ത് വന്ന വിമർശനങ്ങളെക്കുറിച്ച് സുപ്രിയ സംസാരിച്ചു.

  Also Read: 'ദിലീപ് മാത്രമേ ഡാൻസേഴ്സിനോട് അങ്ങനെ ചെയ്യാറുള്ളു! മോഹൻലാലിന്റെ സെറ്റിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്'

  'കല്യാണം പറഞ്ഞില്ല എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഞങ്ങൾ രണ്ട് പേരുടെയും അച്ഛനമ്മമാർ ഉണ്ട്. വേറെ ആരോട് പറയണം. വേറെ ആരെയാണ് അറിയിക്കേണ്ടത്. ഞങ്ങളുടെ കല്യാണം ഞങ്ങളുടെ ഇഷ്ടം പോലെ അല്ലേ നടത്തേണ്ടത്'

  'ഞങ്ങൾക്ക് ഒരു രജിസ്റ്റർ വിവാഹത്തോടായിരുന്നു താൽപര്യം. പക്ഷെ രണ്ട് പേരുടെയും പാരന്റ്സ് സമ്മതിച്ചില്ല. എന്റെ അച്ഛനും അമ്മയ്ക്കും ഞാനൊരു മകളാണ്. കല്യാണം ഞങ്ങൾക്ക് വിട്ടു തരൂ എല്ലാവരെയും വിളിച്ച് റിസപ്ഷൻ വെക്കാം എന്ന് ഞങ്ങൾ പറഞ്ഞു'

  Also Read: കൊച്ചിയിലെ കടയില്‍ നിന്നും എന്നെ ഇറക്കി വിട്ടു; സിനിമാ ചിത്രീകരണമാണെന്ന് ആരും തിരിച്ചറിഞ്ഞില്ലെന്ന് നടി ലെന

  'കല്യാണത്തിന് നൂറായിരം ക്യാമറകൾ വന്നാൽ എൻജോയ് ചെയ്യാൻ പറ്റില്ലെന്നായിരുന്നു. നാല് വർഷം പ്രണയിച്ച് സമയത്ത് വളരെ കുറച്ച് പേർക്കേ അറിയാമായിരുന്നുള്ളൂ ഞാൻ പൃഥിയുടെ ​ഗേൾഫ്രണ്ട് ആണെന്ന്. സ്വകാര്യതയുടെ ആവശ്യം ഉണ്ടായിരുന്നു. ജേർണലിസ്റ്റ് എന്ന എന്റെ പേരിനെ ബാധിക്കരുതായിരുന്നു. ബന്ധം വർക്ക് ഔട്ട് ആയില്ലെങ്കിൽ പിന്നീട് ആ കുട്ടിയല്ല ഇപ്പോൾ പൃഥിയുടെ കൂടെ എന്ന സംസാരം വരരുതെന്നും ഉണ്ടായിരുന്നു'

  'രണ്ടാം പ്രാവശ്യം ഞാൻ പൃഥിയെ മീറ്റ് ചെയ്യുമ്പോൾ പൃഥി എന്നെ വീട്ടിൽ കൊണ്ട് പോയി. അന്ന് ഞങ്ങൾ സുഹൃത്തുക്കളാണ്. പരസ്പരം അറിഞ്ഞ് വരുന്നു. വീട്ടിൽ വന്ന് അമ്മയെ കാണൂ എന്ന് പൃഥി പറഞ്ഞു. ഞാനവരെ പോയി കണ്ടു. അമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മ ഉണ്ട്. ഓ എൻഡിടിവിയുടെ റിപ്പോർട്ടർ എന്ന് പറഞ്ഞപ്പോൾ വലിയ പ്രായമുള്ള ആളാണെന്ന് കരുതി. ഇതൊരു കുഞ്ഞ് പെണ്ണിനെയല്ലോ കൊണ്ട് വന്നിരിക്കുന്നത് എന്ന്'

  'പൃഥിയുടെ കുടുംബത്തെ പറ്റിയോ അവരുടെ ഖ്യാതിയെ പറ്റിയോ എനിക്ക് അറിയില്ലായിരുന്നു. ഒരു പക്ഷെ അതായിരിക്കും എന്നിൽ പൃഥിക്ക് റിഫ്രഷിം​ഗ് ആയി തോന്നിയത്. പൃഥിയും ഞാനും പ്രശസ്തിക്ക് വേണ്ടി ശ്രമിക്കുന്നവരല്ല. ആയിരം ഫ്രണ്ട്സ്, പാർട്ടികൾ, എവിടെ പോയാലും ആളുകളെ കാണുന്നു, ഹായ് ഹലോ പറയുന്നു എന്ന രീതിയല്ല ഞങ്ങൾക്ക് രണ്ട് പേർക്കും. ഞാനത്ര മൂഡി അല്ല. പക്ഷെ ഞാനും റിസേർവ്ഡ് ആണ്, ചിരിച്ചില്ലെങ്കിൽ ഭയങ്കര ജാഡ ആണ്'

  'ഇം​ഗ്ലീഷിലാണ് സംസാരിക്കുന്നത്, മനസ്സിലുള്ളത് സംസാരിക്കുന്നു അഹങ്കാരി ആണ് എന്നൊക്കെയാണ് എനിക്കും രാജുവിനും വന്ന കുറ്റപ്പെടുത്തലുകൾ. എനിക്കിപ്പോൾ പുറത്തിറങ്ങിയാൽ രണ്ട് പേർ നോക്കിയാൽ ഞാൻ താഴെ നോക്കും. കാരണം എനിക്ക് കംഫർട്ടബിൾ അല്ല'

  'പക്ഷെ മൈക്ക് പിടിച്ച് സംസാരിക്കാൻ പറഞ്ഞാൽ ഞാൻ നന്നായി ചെയ്തോളും. അതില്ലാതെ ഹായ് ഹലോ പറയാൻ പറഞ്ഞാൽ എന്റെ പെരുമാറ്റ രീതി അല്ലത്. സിനിമാ ലോകത്ത് അങ്ങനെയുള്ളവരാണ്. അതൊരു തെറ്റല്ല. അത് അവർക്ക് ഉപകരിക്കുന്നുണ്ട്. പക്ഷെ ഞാൻ അങ്ങനെ അല്ല,' സുപ്രിയ മേനോൻ പറഞ്ഞു.

  Read more about: supriya menon
  English summary
  Supriya Menon Recalls Her First Meeting With Mother In Law Mallika Sukumaran; Words Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X