For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലി ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മ സുപ്രിയയെ, 'ഞാൻ ചെയ്യുന്നതിൽ ശരികളുണ്ടെന്ന്' സുപ്രിയ!

  |

  വളരെ ചുരുങ്ങിയ കാലത്തെ തന്റെ പ്രയത്നം കൊണ്ട് ഇന്ത്യൻ സിനിമയിലുട നീളം അറിയപ്പെടുന്ന പേരായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരനെന്നത്. അഭിനയത്തിന് പുറമെ സിനിമ നിർമാണം, വിതരണം, സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും പൃഥ്വിരാജ് സജീവമായതോടെയാണ് താരത്തിന് ലോകമെമ്പാടും ആരാധകരുണ്ടായി തുടങ്ങിയത്.

  Recommended Video

  അലംകൃത അമ്മ സുപ്രിയ മേനോനെ കുറിച്ച് എഴുതിയത്

  സുകുമാരന്റെ മകനെന്ന ലേബലിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരനെന്നത് ഇന്നൊരു ബ്രാൻഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

  Also Read: 'പെൺകുട്ടികളുടെ ഭാവിവെച്ച് കളിച്ചു, 16 വയസ് ​മൂത്തയാളെ വിവാഹം ചെയ്യുന്നത് അബദ്ധം'; സയേഷയും ആര്യയും നേരിട്ടത്!

  പൃഥ്വിക്കെന്നപോലെ തന്നെ ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കും ആരാധകരുണ്ട്. പൃഥ്വിയുടെ നിർമാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. സുപ്രിയയും പൃഥ്വിരാജും ലൈം ലൈറ്റിൽ സജീവമാണെങ്കിലും മകൾ അല്ലിക്ക് സ്വകാര്യത നൽകുന്നതിന് വേണ്ടി മറ്റുള്ള താരപുത്രന്മാരും പുത്രിമാരും വളരുന്നതുപോലെയല്ല പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ ഏക മകളെ വളർത്തിയിരിക്കുന്നത്.

  അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.

  Also Read: 'ഇതിനും ഒരു മനസ് വേണം, കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'; അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി അഹാന!

  അല്ലാത്തപക്ഷം മകളുടെ മുഖം മറച്ചാണ് താരദമ്പതികൾ ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്. ചെറുപ്പത്തിൽ തന്നെ വായനയോടും എഴുത്തിനോടും കമ്പമുള്ള അല്ലിയുടെ രചനകളെല്ലാം അടുത്തിടെ സുപ്രിയ പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. ഇപ്പോഴിത മകളെ കുറിച്ച് പുതിയൊരു സോഷ്യൽമീഡി പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

  ഈ ലോകത്ത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട താൻ ഏറെ സ്നേഹിക്കുന്ന വ്യക്തിയെ കുറിച്ച് അലംക‍ൃത എഴുതിയ കുറിപ്പാണ് സുപ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സ്കൂളിലെ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നൽകിയ ചോദ്യത്തിന് മറുപടിയെന്നോണമാണ് അലംകൃത അമ്മ സുപ്രിയ മേനോനെ കുറിച്ച് വാചാലയായിരിക്കുന്നത്.

  തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി അമ്മയാണെന്നാണ് അല്ലി കുറിച്ചിരിക്കുന്നത്. ‌അതിനുള്ള കാരണവും അല്ലി വ്യക്തമാക്കിയിട്ടുണ്ട്. 'ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി എന്റെ അമ്മയാണ്. എന്നോട് വളരെ ദയയോടെയാണ് അമ്മ പെരുമാറുന്നത്. നിരവധി സ്ഥലങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോകുന്നത് അമ്മയാണ്.'

  'ഒരുമിച്ച് പാചകം ചെയ്യാൻ ഞങ്ങൾക്കിഷ്ടമാണ്. എനിക്ക് വേണ്ടി നല്ല നല്ല ക്ലാസുകൾ അമ്മ കണ്ടെത്തി തരുന്നു. ഞങ്ങൾ ഒരുമിച്ച് ​ഗെയിമുകൾ കളിക്കാറുണ്ട്. നിരവധി പുതിയ കാര്യങ്ങൾ അമ്മ എന്നെ പഠിപ്പിക്കാറുണ്ട്. ഞാൻ ഉയരം വെക്കണമെന്നാണ് അമ്മയുടെ ആ​ഗ്രഹം.'

  'വളർന്ന് കഴിയുമ്പോൾ ഞാൻ അത്ഭുതപ്പെടുത്തുന്ന വ്യക്തിയായി മാറണമെന്ന് അമ്മ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്ന മമ്മ' എന്നാണ് അല്ലി തന്റെ നോട്ട് ബുക്കിൽ കുറിച്ചത്. അല്ലിയുടെ എഴുത്തിനെ കുറിച്ച് സുപ്രിയ കുറിച്ചത് ഇങ്ങനെയായിരുന്നു.... 'മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല.'

  'മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ എനിക്കും കുറ്റബോധം ഉണ്ടാകാറുണ്ട്. അല്ലിക്ക് ഞാൻ ചെയ്ത് കൊടുക്കുന്നത് ശരിയാണോ എന്ന സ്വയം സംശയം കൊണ്ടും വലയാറുണ്ട്. മിക്ക മാതാപിതാക്കളെയും പോലെ മിക്ക ദിവസങ്ങളിലും ഞാൻ അതെകുറിച്ച് അതിയായി ചിന്തിച്ചാണ് കടന്നുപോകുന്നത്.'

  'എന്നാൽ അവളുടെ ഡയറിയിൽ ഇത്തരമൊരു കുറിപ്പ് കാണുമ്പോൾ ഞാൻ ‌ചെയ്യുന്നതിൽ ചിലതെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു....' സുപ്രിയ കുറിച്ചു. സുപ്രിയയുടെ കുറിപ്പ് വൈറലായതോടെ ഒരു അമ്മ എന്ന നിലയിൽ സുപ്രിയ ജയിച്ച് കഴിഞ്ഞുവെന്നാണ് ആരാധകർ കുറിച്ചത്.

  അല്ലിയുടെ കൈയ്യക്ഷരം വളരെ മനോഹരമായിരിക്കുന്നുവെന്നും ചില ആരാധകർ കുറിച്ചു. ഇപ്പോൾ ഏഴ് വയസാണ് അലംകൃതയ്ക്ക്. അച്ഛന്റെ ഷൂട്ടിങ് സെറ്റുകളിലെ സന്ദർശക കൂടിയാണ് അലംകൃത. ആടുജീവിതം ലോക്കേഷനിലും അലംകൃത അമ്മയ്ക്കൊപ്പം പോയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

  Read more about: supriya menon
  English summary
  Supriya Menon shared her daughter Alankrita Menon beautiful wite up, latest social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X