Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 7 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 8 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അലംകൃതയുടെ പരിഭവത്തിന് മല്ലിക സുകുമാരന്‍റെ ആശ്വാസവാക്ക്, മറുപടിയുമായി സുപ്രിയ മേനോനും
പൃഥ്വിരാജും സുപ്രിയ മേനോനും മകളായ അലംകൃതയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്താറുണ്ട്. മകളുടെ എഴുത്തിനെക്കുറിച്ചും കുഞ്ഞുവരകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇവരെത്താറുണ്ട്. അഭിനയിക്കാതെ തന്നെ താരമായി മാറിയിരിക്കുകയാണ് അലംകൃത. ആലിയെന്ന അലംകൃതയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ് കാലത്ത് മകള്‍ ഉന്നയിച്ച സംശയങ്ങളെക്കുറിച്ചും എഴുതിയ കുറിപ്പുകളുമെല്ലാം പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വി വിദേശത്തേക്ക് പോയപ്പോള്‍ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരുന്നിരുന്നു അലംകൃത.
മാസങ്ങള്‍ക്ക് ശേഷം ഡാഡ തിരികെയെത്തിയപ്പോള്‍ മകള്‍ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു. ഡാഡ അരികിലുണ്ടെങ്കില്‍ അവള്‍ക്ക് മറ്റാരേയും വേണമെന്നില്ലെന്നും സുപ്രിയ പറഞ്ഞിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം യാത്ര നടത്തിയതിനെക്കുറിച്ച് പറഞ്ഞ് പൃഥ്വിയും എത്തിയിരുന്നു. കോള്‍ഡ് കേസിന്റെ തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. തലസ്ഥാന നഗരിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അലംകൃതയുടെ പുതിയ കുറിപ്പും അതിന് അച്ഛമ്മ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആലിയുടെ കുറിപ്പുകള്‍
ആറുവയസ്സുകാരിയായ അലംകൃതയുടെ കുറിപ്പുകള്‍ നേരത്തെയും സോഷ്യല്‍ മീഡയയിലൂടെ വൈറലായി മാറിയിരുന്നു. കൊവിഡ് കാലത്തെക്കുറിച്ചും വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനെക്കുറിച്ചുമൊക്കെ കേട്ടപ്പോള്‍ മകള്‍ സംശയം ചോദിച്ചിരുന്നു. അതിന് ശേഷമായാണ് താന്‍ ഈ കുറിപ്പുകള്‍ കണ്ടതെന്നായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്. ഡിസംബറായതോടെ സാന്റാക്ലോസിന്റെ വരവ് കാത്തിരിക്കുകയാണ് അല്ലി. സാന്റയില്‍ നിന്നും ഇത്തവണ സമ്മാനം ലഭിക്കുമോയെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോഴാണ് അവള്‍ പുതിയ കുറിപ്പുമായെത്തിയതെന്ന് സുപ്രിയ മേനോന്‍ പറയുന്നു.

സമ്മാനം ലഭിക്കുമോയെന്നുറപ്പില്ല
സന്തോഷകരമായ സീസണാണിത്! ഡിസംബർ ഇങ്ങെത്തി. വർഷം മുഴുവനും ഒരു ലോക്ക്ഡൌൺ ആയിരുന്നെന്ന് തോന്നുന്നു! അതിനാൽ, ഈ വർഷം സാന്റയിൽ നിന്ന് ഒരു സമ്മാനം ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലെന്ന് ഞാൻ അല്ലിയോട് പറഞ്ഞിരുന്നു. വികൃതിയായ അവൾ ഉടനെ പോയി ഇത് എഴുതി തിരികെ വന്നു! സാന്റയും മാനുകളും ഇത് കേൾക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് പറഞ്ഞായിരുന്നു സുപ്രിയ ആലിയുടെ കുറിപ്പ് പങ്കുവെച്ചത്.

അലംകൃതയുടെ കത്ത്
പ്രിയപ്പെട്ട സാന്‍റ. നിങ്ങൾ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാൻ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂർവം അല്ലിയെന്നായിരുന്നു അലംകൃത കുറിച്ചത്. സുപ്രിയ പങ്കുവെച്ച കുറിപ്പും ഫോട്ടോയും പൃഥ്വിരാജും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

കുരുതിയെ മനസ്സിലുള്ളൂ
അല്ലിക്ക് നെറ്റ്ഫ്ലിക്സിലെ ക്ലോസ് എന്ന സിനിമ കാണിച്ചു കൊടുക്കൂയെന്ന് പറഞ്ഞായിരുന്നു കുരുതി സംവിധായകന്‍ എത്തിയത്. തന്റെ മനസിൽ ഇപ്പോൾ കുരുതി എന്ന ചിത്രം മാത്രമേ ഉള്ളൂവെന്നായിരുന്നു സുപ്രിയ മറുപടി കൊടുത്തത്. അല്ലിയുടെ സാന്‍റ പൃഥ്വിയാണെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. അല്ലിയുടെ അച്ഛമ്മയായ മല്ലിക സുകുമാരനും പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു.

അച്ഛമ്മയുടെ മറുപടി
സുപ്രിയ മേനോന്റെ പോസ്റ്റിന് കീഴിലായി മല്ലിക സുകുമാരനും കമന്റുമായെത്തിയിരുന്നു. അച്ചോടാ, അല്ലിക്കുട്ടാ, മനോഹരമായ സമ്മാനങ്ങളുമായി സാന്റ നിന്നെ കാണാനെത്തുമെന്നായിരുന്നു മല്ലിക കുറിച്ചത്. അച്ഛമ്മയ്ക്ക് അല്ലിക്കുട്ടന്റെ വക ബിഗ് ഹഗെന്നുള്ള മറുപടിയുമായാണ് സുപ്രിയ മേനോന്‍ എത്തിയത്. താന്‍ കൊച്ചിയിലെത്തിയാല്‍ അല്ലിയും നച്ചുവും പുറകെ നിന്നും മാറാറില്ലെന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍ എത്തിയിരുന്നു.