For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറ്റവാളിയെ പോലെ എന്നെ എയര്‍പോര്‍ട്ടിൽ തടഞ്ഞ് നിര്‍ത്തി; ദേശീയ പുരസ്‌കാരം വാങ്ങി വന്ന ദിവസത്തെ കുറിച്ച് സുരഭി

  |

  മലയാളികള്‍ക്ക് എന്നും അഭിമാനമായൊരു നേട്ടം സ്വന്തമാക്കിയ നടിയാണ് സുരഭി ലക്ഷ്മി. സുരഭി അഭിനയിച്ച സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഇന്നും അവാര്‍ഡ് ലഭിച്ചതിന്റെ തിളക്കം നടിയുടെ കൂടെയുണ്ട്. ഏറ്റവും പുതിയതായി ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോഴുള്ള രസകരമായ അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സുരഭി.

  ആ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ സുരഭി തിരിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പണി കിട്ടിയതിനെ പറ്റിയും പറഞ്ഞു. അന്നൊരു കുറ്റവാളിയെ പോലെ തന്നെ തടഞ്ഞ് നിര്‍ത്തുന്ന സാഹചര്യം വരെ ഉണ്ടായെന്നാണ് നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലൂടെ സുരഭി പറഞ്ഞത്.

  'ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ അവിടുത്തെ ഏറ്റവും മികച്ച അനുഭവം തലേന്നത്തെ റിഹേഴ്‌സലാണ്. പിറ്റേ ദിവസം വേദിയില്‍ വച്ച് അവാര്‍ഡ് വാങ്ങുന്നതടക്കം എല്ലാം പരിശീലിക്കണം. പ്രസിഡന്റ് അടക്കമുള്ളവരുടെ ഡ്യൂപ്പിനെ വച്ച് അതുപോലെ തന്നെയാണ് റീഹേഴ്‌സല്‍. സോനം കപൂര്‍ അടക്കമുള്ളവരൊക്കെ ഉണ്ടായിരുന്നെങ്കിലും അക്ഷയ് കുമാര്‍ റീഹേഴ്‌സലിന് വന്നിരുന്നില്ല. അവാര്‍ഡ് വാങ്ങുന്ന അന്നാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്നും', സുരഭി പറയുന്നു.

  Also Read: ഭാര്യയെ ഉപേക്ഷിക്കാന്‍ പറ്റാത്തതിനാൽ കാമുകിയായ നടി പിണങ്ങി; എന്നും ബാത്ത്ടബ്ബിൽ ഉറങ്ങിയ നടൻ്റെ കഥയിങ്ങനെ

  അങ്ങനെ പിറ്റേ ദിവസം എല്ലാവരും ഒരുങ്ങി എത്തുകയാണ്. അന്നേരമാണ് മാലയും കമ്മലുമൊന്നും ഞാന്‍ കൊണ്ട് വന്നിട്ടില്ലെന്ന് അറിയുന്നത്. ഉണ്ണിയാണ് മേക്കപ്പിന് വന്നത്. സാരിയൊക്കെ ഞാന്‍ എടുത്തിട്ടുണ്ട്. ആഭരണങ്ങളൊന്നുമില്ലെന്ന് ഉണ്ണിയോട് പറഞ്ഞു. അവന്റെ കൈയ്യില്‍ ഉണ്ടായിരുന്ന കമ്മലും ഒരു കാശി മാലയും എനിക്ക് തന്നു. ഇതോടെ തിരുവാതിരക്കളിയ്ക്ക് പോകുന്നൊരു ലുക്കായി എനിക്ക്.

  Also Read: കാലില്‍ വീണിട്ടായാലും പ്രശ്‌നം തീര്‍ക്കണം; ഭാര്യയുമായി വഴക്കാണോ? നടന്‍ വിജയ് ആന്റണിയുടെ പോസ്റ്റ് കണ്ട് ആരാധകർ

  എന്റെ ഈ ലുക്ക് കണ്ടിട്ട് ബംഗ്ലാളി നടിയാണോന്ന് പ്രണവ് മുഖര്‍ജി സാര്‍ എന്നോട് ചോദിച്ചിരുന്നു. ബംഗ്ലാളിയല്ല, മലയാളിയാണെന്ന് ഞാനും പറഞ്ഞു. അവരുടെ ട്രഡീഷണല്‍ ഡ്രസ്സും നമ്മളുടേതും തമ്മില്‍ ഏകദേശം സാമ്യതകളൊക്കെ ഉണ്ടെന്നും നടി പറയുന്നു. അതേ സമയം ഈ അവാര്‍ഡൊക്കെ വാങ്ങി തിരിച്ച് വരുന്ന വഴിയ്ക്ക് എയര്‍പോര്‍ട്ടില്‍ ഒരു കുറ്റവാളിയെ പോലെ എന്നെ പിടിച്ച് നിര്‍ത്തിയെന്നും സുരഭി വ്യക്തമാക്കുന്നു.

  തിരിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബാഗ് സ്‌കാന്‍ ചെയ്ത് നോക്കുമ്പോള്‍ റൗണ്ടില്‍ മെറ്റല്‍ പോലൊരു സാധനം കണ്ടു. എന്റെ കൂടെ ഉണ്ടായിരുന്നവരൊക്കെ മുന്നില്‍ പോയി. ഞാനാണെങ്കില്‍ പിന്നിലും. അവരെന്റെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ ദേ, നാഷണല്‍ അവാര്‍ഡ്. അന്നേരം ഒരു നോട്ടം നോക്കി. നിങ്ങള്‍ മഞ്ജു വാര്യരാണോന്ന് ചോദിച്ചു. അവര്‍ക്ക് മഞ്ജുവിനെയും അറിയില്ല, പക്ഷേ അങ്ങനൊരു നടി മലയാളത്തിലുണ്ടെന്ന് അറിയാം. ആദ്യം ഞാന്‍ മഞ്ജു വാര്യരാണെന്ന് പറയാമെന്ന് കരുതി. പിന്നെ അല്ലെന്ന് പറഞ്ഞു.

  ദേശീയ പുരസ്‌കാരം നേടിയവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പ്രത്യേക പരിഗണന ഒന്നും കിട്ടാറില്ലേ എന്ന് സ്വാസിക ചോദിച്ചു. അങ്ങനെ ഒന്നും കിട്ടിയില്ലെന്നും മരിച്ച് കഴിഞ്ഞാല്‍ വെടി വെക്കുമെന്ന് മാത്രം അറിയാമെന്നും സുരഭി പറയുന്നു. ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ഇനി താന്‍ കാത്തിരിക്കുന്നതെന്ന് തമാശരൂപേണ സുരഭി പറഞ്ഞു.

  English summary
  Surabhi Lakshmi Opens Up About Funny Incident Happend In Airport After Winning National Award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X