»   » വളിഞ്ഞ ലൈവ് നിര്‍ത്തിക്കുടെ! ഫേസ്ബുക്ക് ലൈവില്‍ ചൊറിയാന്‍ വന്ന ആരാധകന് സുരഭിയുടെ കിടിലന്‍ മറുപടി!

വളിഞ്ഞ ലൈവ് നിര്‍ത്തിക്കുടെ! ഫേസ്ബുക്ക് ലൈവില്‍ ചൊറിയാന്‍ വന്ന ആരാധകന് സുരഭിയുടെ കിടിലന്‍ മറുപടി!

Posted By: Teresa John
Subscribe to Filmibeat Malayalam

ദേശീയ പുരസ്‌കാര ജേതാവ് ആണെങ്കിലും താന്‍ പഴയ സുരഭി തന്നെയാണെന്ന് പലപ്പോഴും നടി സുരഭി ലക്ഷ്മി തെളിയിച്ചിരുന്നു. തന്റെ അടുത്ത് ചൊറിയാന്‍ വരുന്നവര്‍ക്ക് കിടിലന്‍ മറുപടി തിരിച്ചു പറയുന്നതാണ് സുരഭിയുടെ സ്വാഭവം. എന്ത് ചോദ്യത്തിനും കൃത്യവും വ്യക്തവുമായ മറുപടിയും കൂടി സുരഭി പലര്‍ക്കും കൊടുക്കാറുണ്ട്.

ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണ മരണം! സംഭവം ഇങ്ങനെ!!

പുലിമുരുകന്‍ തരംഗം തീരുന്നില്ല, പുതിയ വേര്‍ഷന്‍ പിന്നാലെ തന്നെയുണ്ട്!!!

കഴിഞ്ഞ ദിവസം സുരഭിയ്ക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്തി സിനിമ മിന്നാമിനുങ്ങ് റിലീസ് ചെയ്തിരുന്നു. എല്ലാവരും സിനിമ കാണാന്‍ തിയറ്ററില്‍ പോവണം താനും സിനിമയ്ക്ക് പോവാനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞ് കൊണ്ട് സുരഭി ഫേസ്ബുക്ക് ലൈവിലുടെ വന്നിരുന്നു. രാവിലെ അടുക്കളിയില്‍ പ്രഭാത ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് സുരഭി ലൈവിലെത്തിയത്. അതിനിടെ സുരഭിയുടെ വേഷവും മട്ടും ഇഷ്ടപ്പെടാത്ത ഒരു ആരാധകന്‍ അത് തുറന്ന് പറയും ചെയ്തിരുന്നു. അതിന് സുരഭി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

സുരഭിയുടെ സിനിമ

നടി സുരഭി ലക്ഷ്മിക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത സിനിമയാണ് മിന്നാമിനുങ്ങ്. ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

ഫേസ്ബുക്ക് ലൈവില്‍

എന്ത് കാര്യമുണ്ടെങ്കിലും സുരഭി ഫേസ്ബുക്ക് ലൈവിലുടെ വരുന്നതാണ് പതിവായിരുന്നു. അത്തരത്തില്‍ തന്റെ സിനിമയുടെ റിലീസ് ഇന്നാണെന്നും എല്ലാവരും സിനിമ പോയി കാണണം എന്നും പറഞ്ഞ് കൊണ്ട് സുരഭി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.

പാചകത്തിനിടെ അല്‍പ്പ നേരം

സിനിമ കാണാന്‍ പോവുന്നതിന് മുന്നൊരുക്കമായി രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയിലാണ് സുരഭി ലൈവില്‍ വന്നിരുന്നത്. എന്നാല്‍ സുരഭിയുടെ വേഷവും നില്‍പ്പും ഇഷ്ടപ്പെടാത്ത ഒരു ആരാധകന്‍ അത് തുറന്ന് പറയുകയായിരുന്നു.

വളിഞ്ഞ ലൈവ്


ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ, വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തി കൂടെ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. കമന്റ് വായിച്ച ഉടനെ തന്നെ തക്ക മറുപടി സുരഭി കൊടുക്കുകയും ചെയ്തു.

സുരഭിയുടെ മറുപടി


ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പോയി കളയ്. ഞാന്‍ ബാക്കിയുള്ള ആള്‍ക്കാരോട് ഒന്ന് സംസാരിക്കട്ടെ എന്നുമായിരുന്നു സുരഭി പറഞ്ഞത്.

തിരുവനന്തപുരത്ത് നിന്നും സിനിമ കാണുന്നത്

താന്‍ തിരുവനന്തപുരം ഭാഷയിലാണ് സിനിമയില്‍ അഭിനയിച്ചതെന്നും അതിനാല്‍ തിരുവന്തപുരത്ത് നിന്നുമാണ് താന്‍ സിനിമ കാണാന്‍ എത്തുന്നതുമെന്നുമാണ് സുരഭി പറയുന്നത്.

മിന്നാമിനുങ്ങ്

സുരഭി പന്ത്രണ്ട് ദിവസം മാത്രം അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭിയെ തേടി എത്തിയത്. സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

English summary
Surabhi Lakshmi's Facebook live

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam