twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ കാഴ്ചയില്‍ ഇഷ്ടം തോന്നിയ നടന്റെ അവസാന സിനിമ കാണാന്‍ സുരഭി, നടന്‍ വിജയിയെ കുറിച്ച് നടി പറയുന്നതിങ്ങനെ

    |

    ചിരഞ്ജീവി സര്‍ജ, പുനീത് രാജ്കുമാര്‍, ഇവരുടെ വേര്‍പാട് പോലെ കന്നട സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് നടന്‍ സഞ്ചാരി വിജയ് അന്തരിച്ചത്. മുപ്പത്തിയേഴ് വയസുകാരനായ വിജയ് കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനഞ്ചിനാണ് ഒരു ബൈക്ക് അപകടത്തില്‍ മരിക്കുന്നത്. ബാംഗ്ലൂരുവിലൂടെ അര്‍ദ്ധരാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച വിജയ് നിയന്ത്രണം നഷ്‌പ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ താരത്തിന് ആദ്യം മസ്തിഷ്‌ക മരണം സംഭവിച്ചു. ഇതോടെ താരത്തിന്റെ ഏഴ് അവയവങ്ങള്‍ ദാനം ചെയ്തിരുന്നു.

    സഞ്ചാരി വിജയിയെ കുറിച്ച് നടി സുരഭി ലക്ഷ്മി സംസാരിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാന ചിത്രം ബാംഗ്ലൂരില്‍ പോയി കണ്ടിരിക്കുകയാണ് നടി. അവിടെ തന്നെ പോയി സിനിമാ കാണാനുള്ള കാരണത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സുരഭി പറയുന്നത്. മാത്രമല്ല അദ്ദേഹം ഈ ലോകത്ത് ഇല്ലെന്നുള്ളത് വിശ്വസിക്കാന്‍ കഴിയില്ലെന്നും നടി പറയുന്നു.

    സുരഭി ലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

    സുരഭി ലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

    'വിജയ് നിങ്ങളീ ലോകത്തില്ല എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇപ്പോഴും ആകുന്നില്ല, പലപ്പോഴായി നമ്മള്‍ പ്ലാന്‍ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരില്‍ എത്തി 'തലദണ്ട' എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഷോ കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. കാരണം ഇന്നവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോള്‍ അവിടെ നിറയെ നിങ്ങള്‍ ഉള്ളതു പോലെ...

    ജയ് എനിക്കുറപ്പുണ്ട് ഇത് മറ്റൊരു അടയാളപ്പെടുത്തലാണ്

    പ്രിയപ്പെട്ട വിജയ് നിങ്ങള്‍ എന്നെ വീണ്ടും വിസ്മയിപ്പിച്ചരിക്കുന്നു. സഞ്ചാരി വിജയ് എന്ന നടനില്‍ നിന്നും 'നാന്‍ അവനല്ല അവളു' എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ അവര്‍ഡിന് അര്‍ഹനാക്കിയ മതേശന്‍,ഇപ്പോള്‍ 'തലദണ്ട ' യിലെ 'കുന്നഗൗട' ഈ രണ്ടു കഥാപാത്രത്തിലേക്കുമുള്ള അങ്ങയുടെ പകര്‍ന്നട്ടം എന്തൊരു അത്ഭുമാണ്. ഹോ!നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ് സിനിമ കണ്ടു തീര്‍ത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇത് മറ്റൊരു അടയാളപ്പെടുത്തലാണ്.

    ലവ് ട്രാക് പിടിക്കാതെ ഇരുന്നാല്‍ മതി; കൂടെ ഉള്ളവരെ വെറുപ്പിക്കണം, നുണ പറയണം, ഡോക്ടറുടെ സ്ട്രാറ്റജിയിങ്ങനെലവ് ട്രാക് പിടിക്കാതെ ഇരുന്നാല്‍ മതി; കൂടെ ഉള്ളവരെ വെറുപ്പിക്കണം, നുണ പറയണം, ഡോക്ടറുടെ സ്ട്രാറ്റജിയിങ്ങനെ

    എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങള്‍ക്ക്

    വെല്ലുവിളിയര്‍ന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടര്‍ പ്രവീണ്‍ കൃപകര്‍ സാറിന.. എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങള്‍ക്ക്. മരണത്തിലും അങ്ങിനെ തന്നെ, ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങള്‍ ജീവിച്ചിരിക്കുന്നു, ജീവിതയാത്രയില്‍ എപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരില്‍ കാണാമെന്നമെന്ന പ്രതീക്ഷയോടെ..' സുരഭി ലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നു..

    100 കോടി മുടക്കി അത്യാഢംബരമായി വിവാഹം നടത്തിയ ജൂനിയർ എൻടിആർ, വധുവിന്റെ സാരിക്ക് മാത്രം ഒരു കോടി!100 കോടി മുടക്കി അത്യാഢംബരമായി വിവാഹം നടത്തിയ ജൂനിയർ എൻടിആർ, വധുവിന്റെ സാരിക്ക് മാത്രം ഒരു കോടി!

    Recommended Video

    Actress Surabhi Lakshmi reveals her cinema career after national award | FilmiBeat Malayalam
    ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നിയ നടനെ കുറിച്ച് സുരഭി പറഞ്ഞത്

    ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നിയ നടനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സുരഭിയോട് ചോദിച്ചിരുന്നു. അങ്ങനെ ചോദിച്ചാല്‍ ഇഷ്ടം പോലെയുണ്ട്. എങ്കിലും 'ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന്‍ എന്ന് തോന്നിയ ഒരാളുണ്ടെന്ന് നടി വെളിപ്പെടുത്തി. തനിക്ക് തോന്നിയ ഇഷ്ടത്തെ പ്രണയം എന്നൊന്നും പറയാന്‍ സാധിക്കില്ല. എങ്കിലും ഒരു ക്രഷ് ആണ് തോന്നിയത്. അത് കന്നട നടന്‍ സഞ്ചാരി വിജയ് ആണ്. ആദ്യ കാഴ്ചയില്‍ ആയിരുന്നില്ല, അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ടപ്പോഴാണ് ഇഷ്ടം തോന്നിയത്. പക്ഷേ അദ്ദേഹം ഒരു ആക്‌സിഡന്റില്‍ മരിച്ചത് കൊണ്ട് ഇതുവരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലെന്നും പകരം ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെന്നുമാണ് സുരഭി പറഞ്ഞത്.

    ചീത്ത വഴിയിലൂടെയാണ് അവള്‍ പൈസ ഉണ്ടാക്കുന്നത്; വിവാഹമോചനത്തിന് ശേഷം കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് ശാലിനി

    English summary
    Surabhi Lakshmi Watch Late Actor Sanchari Vijay's Last Movie At Bangalore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X