»   »  അറിയാവുന്ന പണി ചെയ്താൽ പോരെ! സുരാജിന് പണി കൊടുത്ത് മോഹൻലാൽ, വീഡിയോ കാണാം

അറിയാവുന്ന പണി ചെയ്താൽ പോരെ! സുരാജിന് പണി കൊടുത്ത് മോഹൻലാൽ, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

മോഹൻലാൽ സുരാജ്  ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്.ആ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.  സുരാജിന്റെ ഡയലോഗും, എക്സ്പ്രഷനുമാണ് കോമഡി  ഹിറ്റാകാൻ പ്രധാന കാരണം.

സ്റ്റേജ് ഷോയിൽ ജിമിക്കി കമ്മലിന് ചുവട് വച്ച് മോഹൻലാൽ; ലാലേട്ടൻ മരണ മാസ് തന്നെ!!! വീഡിയോ കാണാം

കാലയ്ക്ക് പിന്നാലെ 2.0യുടേയും ടീസർ ചോർന്നു! ഒരാഴ്ചക്കുള്ളിൽ ചോർന്ന് രണ്ട് ര‍ജനി ചിത്രങ്ങളുടെ ടീസർ

mohanlal-suraj

ഇപ്പോഴിത മോഹൻലാൽ സുരാജിന്റെ സംഭാഷണം  സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞയാഴ്ച മസ്ക്കറ്റിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്.. ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ശ്രീദേവിയുടെ മരണത്തിലെ ചില ബാത്ത് ടബ്ബ് കഥകൾ! ഇനിയും നിര്‍ത്തിക്കൂടേ?ആഘോഷിക്കുന്നവരോട് പ്രമുഖ നടി

മോഹൽ ലാലിന്റെ പാട്ട്

വേദിയിൽ മോഹൻ ലാലിന്റെ പാട്ടിനു മീര ചുവട് വയ്ക്കുന്നതിനുടയായിരുന്നു സുരാജിന്റെ രംഗ പ്രവേശനം. മീരയ്ക്ക് നല്ല കൗണ്ടരറുമായിട്ടയിരുന്നു താരത്തിന്റെ വരവ്

എന്തിനാണ് വന്നത്

വേദിയിലെത്തിയ സുരാജിനോട് മോഹൻലാലിന്റെ വക ഒരു അപ്രതീക്ഷിത ചോദ്യവും. നീ ഇപ്പോൾ എന്തിനാണ് വന്നത്. മോഹൻലാലിന്റെ ചോദ്യം എല്ലാവരേയും അൽപ നേരത്തേയ്ക്ക് ഞെട്ടിച്ചിരുന്നു. അത്ര സ്വഭാവികമായിട്ടാണ് സുരാജിനോട് ആ ചോദ്യം ചോദിച്ചത്.

കമലദളം

എന്നാൽ വിട്ടു കൊടുക്കാൻ സുരാജും തയ്യാറായിരുന്നില്ല. ലാലേട്ടന്റെ കമലദളത്തിലെ ഡയലോഗ് മനസിലിരുന്നു വിങ്ങിപ്പെട്ടിയപ്പോഴാണ് സ്റ്റേജിലേയ്ക്ക് ഓടി കയറിവന്നതെന്നതായിരുന്നു സുരാജിന്റെ മറുപടി..

അറിയാവുന്ന പണി

ഉടൻ തന്നെ സുരജിന് ലാലേട്ടന്റെ ഭാഗത്ത് നിന്ന് സൂപ്പർ കൗണ്ടർ. നിനക്ക് എന്ത് പണിയാണ് അറിയാവുന്നത്. മിമിക്രി അറിയാമെന്ന് സുരാജിന്റെ മറുപടി. എങ്കിൽ അറിയാവുന്നത് മാത്രം ചെയ്താൽ പോരെയെന്നൊരു ചോദ്യവും താരം ചോദിച്ചു.

പണിഷ്മെന്റ്

എന്നാൽ സ്റ്റേജിൽ എത്തിയ സുരാജിനെ ചുമ്മ അങ്ങു മടക്കി അയക്കാൻ ലാലേട്ടൻ തയ്യാറായിരുന്നില്ല. മിമിക്രി ചെയ്യാൻ സുരാജിനോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടന്റെ ആവശ്യപ്രപകാരം സുരാജ് വേദിയിൽ മിമിക്രിയും അവതരിപ്പിക്കുകയുണ്ടായി.

സൂപ്പർ പ്രകടനം

വേദിയിൽ സുരാജിന്റെ സൂപ്പർ പ്രകടനമാണ് അരങ്ങേറിയത്. അതികം ആരും അനുകരിക്കാത്ത രണ്ടു വ്യക്തികളെയാണ് താരം വേദിയിൽ അവതരിപ്പിച്ചത്. ആദ്യം പ്രേക്ഷകർക്ക് വേണ്ടി കാഴ്ചവെച്ചത് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനെയായിരുന്നു. രണ്ടാമതെ അനുകരിച്ചത് സിനിമാതാരം ജോയ് മാത്യൂവിനെയായിരുന്നു. ജോയ് മാത്യൂവിന്റെ അധികം ആരും അനുകരിച്ച് കണ്ടിട്ടില്ല.

വീഡിയോ കാണാം

വീഡിയോ കാണാം

English summary
suraj and mohanlal skit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam