Just In
- 4 hrs ago
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം റെഡ്റിവര്‍ പൂര്‍ത്തിയായി
- 4 hrs ago
ബിഗ് ബോസ് ഹൗസിൽ ഒരു പുതിയ അതിഥി, വഴക്ക് മറന്ന് സന്തോഷത്തോടെ സ്വീകരിച്ച് മത്സരാർഥികൾ
- 5 hrs ago
തന്റെ രക്തം തിളക്കുകയാണ്,സായ്ക്കെതിരെ ഫിറോസ്,ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സജ്ന
- 6 hrs ago
ദുല്‍ഖറിന്റെ വികാരം തന്നെയാണ്... യൂട്യൂബ് ഇന്ത്യയുടെ ട്വീറ്റ് വൈറലാകുന്നു
Don't Miss!
- Lifestyle
മികച്ച ദിവസം സാധ്യമാകുന്നത് ഈ രാശിക്കാര്‍ക്ക്
- News
ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെ മ്യാന്മറില് സൈന്യത്തിന്റെ നരനായാട്ട്, 38 പേരെ വെടി വെച്ച് കൊന്നു
- Finance
കരുത്തുറ്റ പ്രതിരോധം... ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാം: പ്രഖ്യാപനവുമായി ആക്സെഞ്ചറും ഇൻഫോസിസും
- Automobiles
ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
- Sports
IND vs ENG: ഇഷാന്തല്ല, അക്ഷര്‍ ഇന്ത്യയുടെ ന്യൂബൗളറാവണം! തന്ത്രം മുന്‍ ഇംഗ്ലണ്ട് താരത്തിന്റേത്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതാണ്, സുരാജിന്റെ തുറന്നുപറച്ചില്‍ വൈറല്‍
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല സ്വഭാവിക വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് സുരാജ്. സ്റ്റേജ് പരിപാടികളിലും സജീവമാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെ തുടങ്ങി ദേശീയ പുരസ്കാരം വരെ സ്വന്തമാക്കുകയായിരുന്നു സുരാജ്. കരിയറിലെ പ്രധാന വഴിത്തിരിവായും മാറുകയും ചെയ്യുകയായിരുന്നു അക്കാര്യം.
അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങിയിട്ടുണ്ട് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തില്‍ ലഭിച്ചിരുന്നതെല്ലാം കോമഡി കഥാപാത്രങ്ങളില്‍ നിന്നും മാറി വേറിട്ട ട്രാക്കിലേക്ക് മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സുരാജ്. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

രഞ്ജിയേട്ടനോട്
കോമഡി വേഷങ്ങള്‍ ചെയ്തു ചെയ്തു മടുത്തപ്പോഴാണ് രഞ്ജിയേട്ടനോട് എന്നെ ഒന്ന് രക്ഷപ്പെടുത്താമോ എന്ന് ചോദിക്കുന്നത്. ഇപ്പോള്‍ നീ കോമഡി കളിച്ചു നിറഞ്ഞു നില്‍ക്കുവല്ലേ അത് തുടരട്ടെ, നിന്നെ മാറ്റി പരീക്ഷിക്കണമെന്ന് തോന്നുമ്പോള്‍ അത് ഉണ്ടാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസം കൂടി. രഞ്ജിയേട്ടന് എനിക്ക് സ്പിരിറ്റില്‍ വേറിട്ട ഒരു വേഷവും നല്കി.

ആ വേഷം
ദേശീയ പുരസ്കാരം ലഭിച്ചു കഴിഞ്ഞു ആ അവാര്‍ഡ് വീട്ടില്‍ കൊണ്ട് വെച്ചതല്ലാതെ കൂടുതല്‍ ആളുകള്‍ ആ സിനിമ കാണാത്തത് കൊണ്ട് അവരുടെ അംഗീകാരം എനിക്ക് ലഭിച്ചില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം കണ്ടിട്ടാണ് പ്രേക്ഷകര്‍ എനിക്ക് അവാര്‍ഡ് നല്‍കിയതെന്നും താരം പറയുന്നു. സുരാജിന്റെ കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.

ചോദിച്ച് വാങ്ങിയത്
എല്ലാ സിനിമയിലും നായകന്റെ കൂട്ടുകാരനായി കോമഡി പറഞ്ഞു മടുത്തപ്പോഴാണ് ഞാന്‍ രഞ്ജിയേട്ടനോട് ചാന്‍സ് ചോദിച്ചത്. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രവും എബ്രിഡ് ഷൈനിനോട് ചോദിച്ചു വാങ്ങിയതാണെന്നുമായിരുന്നു സുരാജ് പറഞ്ഞത്. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് നേരത്തെയും താരം വാചാലനായിരുന്നു.

പവിത്രനായുള്ള വരവ്
പവിത്രന് എന്ന കഥാപാത്രത്തെയായിരുന്നു സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചത്. താന്‍ വളര്‍ത്തിയ കുഞ്ഞ് കാമുകന്റേതായിരുന്നുവെന്ന് ഭാര്യ തുറന്നുപറഞ്ഞപ്പോഴുള്ള പവിത്രന്റെ മാനസികാവസ്ഥ അഭിനയിച്ച് ഫലിപ്പിച്ചിരുന്നു താരം. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും വന്ന് അഭിനന്ദിച്ചിരുന്നു. ആ അഭിനന്ദനങ്ങള്‍ നല്കിയ സന്തോഷം അത്രയും വലുമായിരുന്നു. പുരസ്കാരനേട്ടത്തിനും അപ്പുറത്തുള്ള സന്തോഷമായിരുന്നു അന്നുണ്ടായിരുന്നതെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.