»   » അതുവരെ കൂടെ നിന്ന ഫഹദ് കാലുവാരി, തൊണ്ടിമുതലിലെ അനുഭവത്തെക്കുറിച്ച് സുരാജ് വെളിപ്പെടുത്തിയത്?

അതുവരെ കൂടെ നിന്ന ഫഹദ് കാലുവാരി, തൊണ്ടിമുതലിലെ അനുഭവത്തെക്കുറിച്ച് സുരാജ് വെളിപ്പെടുത്തിയത്?

Written By:
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും മത്സരിച്ച് അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമ പ്രേക്ഷക മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായില്ല. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പോയവര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ മികച്ചൊരു സിനിമയായിരുന്നു ഇത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രത്തില്‍ അസാമാന്യ അഭിനയ മികവായിരുന്നു ഇരുവരും പ്രകടിപ്പിച്ചത്.

തൊണ്ടിമുതലില്‍ ഡ്യൂപ്പില്ലാതെയായിരുന്നു സുരാജ് അഭിനയിച്ചത്. സാഹസിക രംഗങ്ങളില്‍ പൊതുവെ താരങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. റിഹേഴ്‌സലിനിടയില്‍ ഈ രംഗം കണ്ടപ്പോള്‍ ഇത് നമ്മള്‍ ചെയ്യേണ്ടി വരുമോയെന്ന് സുരാജ് ചോദിച്ചപ്പോള്‍ വേണ്ടി വരില്ല, ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്‌തോളുമെന്നായിരുന്നു ഫഹദ് നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് സംഭവിച്ചത് ഇതായിരുന്നില്ല. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് സുരാജ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേക്കുറിച്ചറിയേണ്ടേ, തുടര്‍ന്നുവായിക്കൂ.


ഫഹദും സുരാജും ഒരുമിച്ചെത്തിയ സിനിമ

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ചെത്തിയ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് നിമിഷ സജയനായിരുന്നു. മികച്ച പ്രകടനമായിരുന്നു ഇവര്‍ കാഴ്ച വെച്ചത്. തുടക്കക്കാരിയെന്ന് തോന്നിപ്പിക്കാത്ത തരത്തിലാണ് നിമിഷയും അഭിനയിച്ചത്.


ഫഹദ് തന്ന പണി

സിനിമയുടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കില്ലേയെന്ന് ചോദിച്ചപ്പോള്‍ പിന്നേ, ഉപയോഗിക്കും, അതോര്‍ത്ത് ചേട്ടന്‍ ടെന്‍ഷനാവണ്ട, ഡ്യൂപ്പിനെ ഉപയോഗിച്ചോളുമെന്നായിരുന്നു ഫഹദ് പറഞ്ഞത്.


സംവിധായകനോട് ചോദിച്ചപ്പോള്‍

ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ഇതുവരെ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ തുടര്‍ന്നുളള രംഗങ്ങളിലും ഉപയോഗിക്കുന്നില്ലെന്നായിരുന്നു ദിലീഷ് പോത്തന്‍ പറഞ്ഞത്.


ഫഹദ് ഓക്കെ പറഞ്ഞു

അതുവരെ തന്നെ ആശ്വസിപ്പിച്ച് ഒപ്പമുണ്ടായിരുന്ന ഫഹദ് പെട്ടെന്ന് ചാടി ഓക്കെ പറഞ്ഞപ്പോള്‍ താന്‍ ആകെ അമ്പരന്നുപോയെന്ന് സുരാജ് പറയുന്നു. എന്നാല്‍ ഫഹദിന്റെ ആ പറച്ചില്‍ തനിക്കും ആത്മവിശ്വാസമേകിയിരുന്നു.


ഫഹദിന്റെ പിന്തുണ

വെള്ളത്തില്‍ ഉരുണ്ട് വീഴുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഫഹദ് നല്‍കിയ പിന്തുണ വളരെ വലുതാണ്. രണ്ട് പ്രസാദുമാരും തമ്മില്‍ അപാര കെമിസ്ട്രിയാണല്ലൊയെന്നായിരുന്നു ദിലീഷിന്റെ കമന്റെന്നും താരം പറയുന്നു.


അഭിനയം മാത്രമല്ല

ഹാസ്യതാരമായാണ് സുരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചു. സ്വഭാവനടനിലും താന്‍ മുന്നിലാണെന്ന് താരം തെളിയിക്കുകയായിരുന്നു.


ആലാപനത്തിലും ഒരുകൈ നോക്കുന്നു

അഭിനയത്തില്‍ നിന്നും ഗായകനിലേക്ക് കൂടി ചുവടുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പുതിയ സിനിമയായ കുട്ടന്‍പിള്ളയുടെ ശിവരാത്രിക്ക് വേണ്ടിയാണ് താരം ഗാനം ആലപിച്ചത്. സയനോരയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.


ഓഡിയോ ലോഞ്ചിനിടയില്‍

കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് സുരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, വിജയ് യേശുദാസ്, തുടങ്ങി നിരവധി പേരാണ് ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്.


സയനോരയുടെ പുതിയ തുടക്കം

ഗായികയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ സയനോരയുടെ പുതിയ തുടക്കത്തിന് കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ പശ്ചാത്തല സംഗീതവും സംഗീതവുമൊരുക്കുന്നത് സയനോരയാണ്.മമ്മൂട്ടി വലിയ ദേഷ്യക്കാരനാ, ദുല്‍ഖറിനെപ്പോലെയല്ല, നേരില്‍ കണ്ടതിന് ശേഷം ആരാധകന്‍ പറഞ്ഞതോ? കാണൂ!


മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?


കീര്‍ത്തി സുരേഷിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് സിനിമാലോകം? അപമാനിക്കുന്നതിന് പരിധിയില്ലേ?
English summary
Suraj Venjaramood about Fahad Faasil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam