For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ക്ലാസ്‌മേറ്റ്‌സില്‍ നായകന് കടല വിളമ്പിയ അതേ മനുഷ്യന്‍', ഇന്നോ?; സുരാജ് വെഞ്ഞാറമ്മൂടിന്റെ മറുപടി ഇങ്ങനെ

  |

  ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടി മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി പേരെടുത്ത നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. സിനിമാനടനാകുന്നതിന് മുമ്പ് ഏറെ നാള്‍ സുരാജ് മിമിക്രി കലാകാരനായിരുന്നു. സ്റ്റേജ് പരിപാടികളിലൂടെ കോമഡി ചെയ്താണ് സുരാജ് സിനിമയിലെത്തുന്നത്. തുടക്കനാളുകളില്‍ ചെറിയ വേഷങ്ങളായിരുന്നു സുരാജിന് ലഭിച്ചിരുന്നത്. പിന്നീട് പതിയെപ്പതിയെ കോമഡിയില്‍ നിന്നും ട്രാക്ക് മാറി സീരിയസ് ആയ കഥാപാത്രങ്ങളേയും സുരാജ് അവതരിപ്പിച്ചു തുടങ്ങി.

  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ അഭിനയത്തിന്റെ വ്യാപ്തി പ്രേക്ഷകര്‍ ഒന്നടങ്കം മനസ്സിലാക്കുന്നത്. ചിത്രത്തില്‍ വളരെ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായിട്ടും പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രമായി മാറാന്‍ സുരാജിനു സാധിച്ചു. ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിളളയുടെ ശിവരാത്രി, തീവണ്ടി, യമണ്ടന്‍ പ്രേമകഥ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍,ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനല്‍സ്, വികൃതി, കാണെക്കാണെ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ വ്യത്യസ്തമായ അഭിനയശൈലിയും എടുത്തുപറയേണ്ടതാണ്.

  നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  സിനിമയിലെ തുടക്കകാലം സുരാജിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. ചെറിയ വേഷങ്ങളെങ്കിലും അഭിനയിച്ചു ഫലിപ്പിക്കാനും പ്രേക്ഷകമനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമായി മാറാനും സുരാജിന് പലപ്പോഴും കഴിഞ്ഞിരുന്നു. അത്തരത്തിലൊരു വേഷമായിരുന്നു ക്ലാസ്‌മേറ്റ്‌സിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന ഔസേപ്പ്. ക്ലാസ്‌മേറ്റ്‌സില്‍ പൃഥ്വിരാജിന് അന്ന് കടല വിളമ്പിയ അതേ കഥാപാത്രമാണ് ഇപ്പോള്‍ അതേ നായകനെ വിറപ്പിക്കുന്നതെന്ന രസകരമായ ഒരു പരാമര്‍ശത്തിന് സുരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു.

  'നിങ്ങളിത് പറയുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. തിരിഞ്ഞ് നോക്കുമ്പോള്‍ പിന്നിട്ട വഴികളൊക്കെ അത്ഭുതമാണ്. സിനിമ സ്വപ്‌നം കാണാന്‍ പോലും അവകാശമില്ലെന്ന് കരുതിയ വെഞ്ഞാറമ്മൂട് എന്ന ഗ്രാമത്തിലെ തികച്ചും സാധാരണക്കാരനായിരുന്നു ഞാന്‍. ഇത്രയും സിനിമകളില്‍ അഭിനയിക്കുവാനും കുറച്ചു പേരുടെയെങ്കിലും ഇഷ്ടം നേടാനും കഴിഞ്ഞതൊക്കെ മഹാഭാഗ്യമാണ്. ഒരുപാട് പ്രയത്‌നവും കഠിനാധ്വാനവുമൊക്കെ ഉണ്ടെങ്കിലും അത് ദൈവാനുഗ്രഹം തന്നെയാണ്.

  പൃഥ്വിരാജുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.' ഞങ്ങള്‍ തമ്മില്‍ വലിയ കെമിസ്ട്രി ഉണ്ടെന്നത് സത്യമാണ്. പക്ഷെ അത് എന്താണ് എങ്ങനെയാണ് എന്നൊന്നും ഞാന്‍ പറയില്ല. അത് പറഞ്ഞാല്‍ വേറെ ഒരാള്‍ക്ക് അങ്ങോട്ടേക്ക് വരാന്‍ കഴിയില്ലേ. അത് രഹസ്യമായിത്തന്നെയിരിക്കട്ടെ'. സുരാജ് പറയുന്നു.

  വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതേ നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രമായി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു സുരാജ് വെഞ്ഞാറമ്മൂട്.

  പത്താം വളവ് ആണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ ഏറ്റവും പുതിയ ചിത്രം. ജോസഫിനു ശേഷം എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, അദിതി രവി, കിയാര കണ്‍മണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റസ്റ്റം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണിത്. നൈറ്റ് ഡ്രൈവിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്.

  Recommended Video

  സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

  'ഷോ കഴിയുമ്പോൾ കിടിലങ്ങൾ ഇവരായിരിക്കും'; മനസിലെ ഫൈനൽ ഫൈവിനെ കുറിച്ച് ധന്യയോട് വെളിപ്പെടുത്തി റോബിൻ!

  English summary
  Suraj Venjaramoodu opens up about his acting experience with Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X