twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എൻ്റെ മുന്നിൽ അഭിനയിക്കാൻ ഗോകുലിന് പേടി ആയിരുന്നു; സുരേഷ് ഗോപിയും മകനും ഒരുമിച്ച് അഭിനയിച്ചതിൻ്റെ വിശേഷങ്ങൾ

    |

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയില്‍ സജീവമാവുകയാണ്. ഏറ്റവും പുതിയതായി ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പന്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും കേന്ദ്രകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

    പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

    ഗോകുല്‍ ഇതിനകം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് പാപ്പന്‍ റിലീസിനെത്തുക. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും തുറന്ന് സംസാരിക്കുകയാണ്.

      സുരേഷ് ഗോപിയും മകനും ഒന്നിച്ചപ്പോള്‍

    അച്ഛനോടൊപ്പം ആദ്യ സീനില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നാണ് ഗോകുല്‍ പറയുന്നത്. എന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒന്നും അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അഭിനയിക്കുമ്പോള്‍ തെറ്റ് വരാം. അത് തിരുത്തി മുന്നോട്ട് പോകണം എന്ന് മാത്രമേ പറഞ്ഞുള്ളു. ഞാന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കാനായിരിക്കണം മറ്റൊന്നും പറയാതെ ഇരുന്നതെന്ന് തോന്നുന്നു. വളരെ കൂളായി ആ രംഗം അച്ഛന്‍ കൈകാര്യം ചെയ്തു.

     സുരേഷ് ഗോപിയും മകനും ഒന്നിച്ചപ്പോള്‍

    അച്ഛന്‍ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്‌നേഹിയെയും ഭയഭക്തി ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്. അതിന്റേതായ അകല്‍ച്ച ഉണ്ട്. വീട്ടില്‍ ഞങ്ങള്‍ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. അത് ശരിക്കും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഈ സിനിമയില്‍ പാപ്പനെ പോലെ ആകാന്‍ ശ്രമിക്കുന്ന ആളാണ് എന്റെ കഥാപത്രം. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്.

     സുരേഷ് ഗോപിയും മകനും ഒന്നിച്ചപ്പോള്‍

    ആക്ഷന്‍ പറഞ്ഞപ്പോള്‍ മുന്നില്‍ കഥാപാത്രം മാത്രമേ ഉള്ളു. അച്ഛനില്ല. രണ്ടാനച്ഛനോട് പിതാവിനെ പോലെ പെരുമാറേണ്ടതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ഥ അച്ഛനാണെന്ന തോന്നല്‍ ഇടയ്ക്കിടെ ഉണ്ടായെന്ന് മാത്രം.ഷൂട്ടിങ്ങ് പുരോഗമിച്ചപ്പോള്‍ ചില സീനുകള്‍ എങ്ങനെ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞ് തന്നു. അത് സീനിയര്‍ നടനും ജൂനിയര്‍ നടനുമായുള്ള ആശയ വിനിമയം ആയിരുന്നു. എന്റെ അഭിനയത്തില്‍ എനിക്ക് നൂറ് ശതമാനം തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടോ എന്ന് അച്ഛനോട് ചോദിച്ചിട്ടില്ലെന്ന് ഗോകുല്‍ പറയുന്നു.

     സുരേഷ് ഗോപിയും മകനും ഒന്നിച്ചപ്പോള്‍

    ഗോകുലിന്റെ അഭിനയം ഞാന്‍ നേരിട്ട് കാണുന്നത് പാപ്പന്റെ ഷൂട്ടിലാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. അവന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍. നാട്ടുകാര്‍ വിലയിരുത്തി അഭിപ്രായം പറയട്ടേ. ഗോകുലിന് 27 വയസായി. അവന്റെ തെറ്റുകള്‍ ചൂണ്ടി കാട്ടി കുറ്റപ്പെടുത്താറില്ല. ക്യാമറയ്ക്ക് മുന്നില്‍ അച്ഛനും മകനുമില്ല. കഥപാത്രങ്ങളെ ഉള്ളു. ഒരിക്കല്‍ ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ശൈലി ഞാന്‍ അവന് കാണിച്ച് കൊടുത്തിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറം ഒന്നുമില്ലെന്നും സുരേഷ് ഗോപി പറയുന്നു.

    Recommended Video

    Suresh Gopi biography | സുരേഷ് ഗോപി ജീവചരിത്രം | FilmiBeat Malayalam
     സുരേഷ് ഗോപിയും മകനും ഒന്നിച്ചപ്പോള്‍

    തന്റെ മുന്നില്‍ അഭിനയിക്കാന്‍ ഗോകുലിന് പേടി ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ ജോഷി പറയുന്നത്. അത് ഞങ്ങള്‍ പതിയെ മാറ്റി എടുത്തു. ഇപ്പോള്‍ കുഴപ്പമില്ല. അവന്‍ നന്നായി അഭിനയിക്കുന്നുണ്ട്. സുരേഷും ഗോകുലും ഒന്നിച്ച് വരുന്ന കുറേ രംഗങ്ങള്‍ ഉണ്ട്. ഈ വേഷം ചെയ്യാന്‍ ഗോകുലിനെ വിളിച്ചത് ഞാനാണ്. അവന്‍ കൊള്ളാമെന്ന് തോന്നി. കൊലപാതകത്തെ ചുറ്റി പറ്റിയുള്ള കഥയാണ് പാപ്പന്‍ എന്ന സിനിമ. ഇനി ഇരുപത് ദിവസത്തെ ഷൂട്ടിങ്ങ് കൂടി അവശേഷിക്കുന്നുണ്ടെന്ന് ജോഷി പറയുന്നു.

    English summary
    Suresh Gopi And Son Gokul Suresh Opens Up About Pappan Movie Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X